Vaibhav Suryavanshi: വൈഭവ് സൂര്യവൻശി വൈസ് ക്യാപ്റ്റൻ; ക്രിക്കറ്റ് ലോകത്ത് അതിശയമായി 14 വയസുകാരൻ

Vaibhav Suryavanshi Vice Captain: അടുത്ത സീസണിൽ വൈഭവ് സൂര്യവൻശി വൈസ് ക്യാപ്റ്റൻ. 14 വയസുകാരനായ താരം ഇതാദ്യമായ ലീഡർഷിപ്പ് ടീമിലെത്തുന്നത്.

Vaibhav Suryavanshi: വൈഭവ് സൂര്യവൻശി വൈസ് ക്യാപ്റ്റൻ; ക്രിക്കറ്റ് ലോകത്ത് അതിശയമായി 14 വയസുകാരൻ

വൈഭവ് സൂര്യവൻശി

Published: 

13 Oct 2025 | 02:34 PM

രാജസ്ഥാൻ റോയൽസിൻ്റെ കൗമാര താരം വൈഭവ് സൂര്യവൻശിക്ക് വൈസ് ക്യാപ്റ്റൻസി ചുമതല. വരുന്ന രഞ്ജി സീസണിൽ തൻ്റെ സ്റ്റേറ്റ് ടീമായ ബീഹാറിൻ്റെ വൈസ് ക്യാപ്റ്റൻസി ചുമതലയാണ് ഈ 14 വയസുകാരനെ തേടിയെത്തിയിരിക്കുന്നത്. സാക്കിബുൽ ഗനിയാണ് ബീഹാർ ക്യാപ്റ്റൻ. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ സൂര്യവൻശി ഗനിയുടെ ഡെപ്യൂട്ടിയാവും.

പ്ലേറ്റ് ലീഗ് ഘട്ടത്തിൽ ഒക്ടോബർ 15ന് അരുണാചൽ പ്രദേശിനെതിരെയാണ് ബീഹാറിൻ്റെ ആദ്യ മത്സരം ആരംഭിക്കുക. കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളും പരാജയപ്പെട്ട ബീഹാർ ഇത്തവണ പ്ലേ ലീഗിലേക്ക് തരം താഴ്ത്തപ്പെട്ടിരുന്നു. 2023-24 സീസണിലാണ് സൂര്യവൻശി രഞ്ജി ട്രോഫിയിൽ അരങ്ങേറിയത്. 12ആം വയസിലായിരുന്നു താരത്തിൻ്റെ രഞ്ജി അരങ്ങേറ്റം. ഈ സീസണിൽ ബീഹാറിനായി സൂര്യവൻശി എല്ലാ മത്സരങ്ങളും കളിക്കുമെന്നാണ് സൂചനകൾ.

Also Read: Virat Kohli: കടുത്ത തീരുമാനത്തിലേക്ക് വിരാട് കോഹ്ലി; ഐപിഎല്ലിനോട്‌ വിട പറയുന്നു?

അടുത്ത വർഷം സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കുന്ന അണ്ടർ 19 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടുന്ന താരങ്ങളിൽ പ്രധാനിയാണ് സൂര്യവൻശി. കഴിഞ്ഞ സെപ്തംബർ – ഒക്ടോബർ മാസങ്ങളിലായി നടന്ന ഇന്ത്യൻ ടീമിൻ്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ മികച്ച പ്രകടനങ്ങളാണ് താരം നടത്തിയത്.

13ആം വയസിൽ രാജസ്ഥാൻ റോയൽസിലൂടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറി. ഐപിഎൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് സൂര്യവൻശി. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിൽ സെഞ്ചുറിയടിച്ച താരം പുരുഷ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ടി20 സെഞ്ചൂറിയനായിരുന്നു. രാജസ്ഥാൻ റോയൽസിൽ ഓപ്പണറായി വൈഭവ് സൂര്യവൻശി എത്തിയതോടെയാണ് സഞ്ജു സാംസൺ ടീം വിടാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകളുണ്ട്.

ബീഹാർ ടീം: പീയുഷ് കുമാർ സിംഗ്, ഭാസ്കർ ദുബേ, സാക്കിബുൽ ഗനി, വൈഭവ് സൂര്യവൻശി. അർനവ് കിഷോർ, ആയുഷ് ലോഹരുക, ബിപിൻ സൗരഭ്, അമോദ് യാദവ്, നവാസ് ഖാൻ, സാക്കിബ് ഹുസൈൻ, രാഘവേന്ദ്ര പ്രതാപ് സിംഗ്, സച്ചിൻ കുമാർ സിംഗ്, ഹിമാൻഷു സിംഗ്, ഖാലിദ് അലം, സച്ചിൻ കുമാർ.

Follow Us
ഫ്രിഡ്ജിൽ തൈര് എത്ര ദിവസംവരെ സൂക്ഷിക്കാം?
സൂര്യപ്രകാശമേറ്റ് മുഖം കരിവാളിച്ചോ? പരിഹാരം തൈരിലുണ്ട്
സമ്പത്തും സമൃദ്ധിയും നേടാൻ വെറ്റില മതി! ഇങ്ങനെ ചെയ്യൂ
ദിവസവും ഷാമ്പൂ ഉപയോഗിക്കാമോ?
സുൽത്താൻ ബത്തേരി വകേരിയിൽ ഇറങ്ങിയ കാട്ടാന
ഗോൾഫ് ബോളുകൾ നിർമ്മിക്കുന്നത് ഇങ്ങനെയാണ്
വെള്ള ക്യാനിൽ പെട്രോൾ വാങ്ങാൻ ക്യൂ
ജി സുധാകരന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്ന് കെസി വേണുഗോപാല്‍