AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Assembly Election 2026: കളത്തിലിറങ്ങാൻ ആം ആദ്മി പാർട്ടിയും; 22 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Kerala Assembly Election 2026 AAP Candidates: 22 സുപ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പാർട്ടിയുടെ ദേശീയ നേതൃത്വം പുറത്തിറക്കി. ഡൽഹി മോഡൽ വികസനം ഉയർത്തിപ്പിടിച്ച് ജനവിധി തേടാനാണ് അരവിന്ദ് കെജ്രിവാളിൻ്റെയും സംഘത്തിൻ്റെയും നീക്കം.

Kerala Assembly Election 2026: കളത്തിലിറങ്ങാൻ ആം ആദ്മി പാർട്ടിയും; 22 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Arvind Kejriwal Image Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 12 Mar 2026 | 08:58 PM

തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടത്-വലത് രാഷ്ട്രീയ മുന്നണികളെ വെല്ലുവിളിച്ച് ആം ആദ്മി പാർട്ടിയും (എഎപി) രം​ഗത്ത്. 22 സുപ്രധാന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പാർട്ടിയുടെ ദേശീയ നേതൃത്വം പുറത്തിറക്കി. ഡൽഹി മോഡൽ വികസനം ഉയർത്തിപ്പിടിച്ച് ജനവിധി തേടാനാണ് അരവിന്ദ് കെജ്രിവാളിൻ്റെയും സംഘത്തിൻ്റെയും നീക്കം.

ALSO READ: സർക്കാർ ഓഫീസുകൾ ആഴ്ചയിൽ 5 ദിവസം മാത്രം, രണ്ട് അവധി?; നാളത്തെ മന്ത്രിസഭാ യോഗം നിർണ്ണായകം

സംസ്ഥാന വർക്കിങ് പ്രസിഡൻ്റ് സെലീന ഫിലിപ്പാണ് കോട്ടയത്ത് സ്ഥാനാർത്ഥിയാകുക. കോഴിക്കോട് ഡോ. അൽഫോൻസാ മാത്യുവും, നേമത്ത് വിനു കെയും, കൊട്ടാരക്കര മാമച്ചൻ ഡിയും, തൊടുപുഴയിൽ അഡ്വ. ബേസിലും ഇത്തരവണത്തെ പോരിൽ ജനവിധി തേടും.

സംസ്ഥാന അധ്യക്ഷൻ വിനോദ് വിത്സൻ മാത്യുവിൻ്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഡൽഹിയിലെത്തി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ ചർച്ചകൾക്ക് പിന്നാലെയാണ് ഇപ്പോൾ സ്ഥാർത്ഥി പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ എഎപി കൺവീനർ അരവിന്ദ് കെജ്രിവാൾ കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. ഡൽഹി മോഡൽ അഴിമതി വിരുദ്ധ രാഷ്ട്രീയവും സൗജന്യ വൈദ്യുതിയും മികച്ച വിദ്യാഭ്യാസവും ഉയർത്തിക്കാട്ടി സാധാരണക്കാരുടെ വോട്ടുകൾ സ്വന്തമാക്കാനാണ് എഎപി പ്രധാനമായും ലക്ഷ്യമിടുന്നത്.

Follow Us