AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VHT 2026: ഫൈനലിൽ സൗരാഷ്ട്രയ്ക്ക് കാലിടറി; വിജയ് ഹസാരെ ട്രോഫി കിരീടം ചൂടി വിദർഭ

Vidarbha Wins VHT 2026: വിജയ് ഹസാരെ ട്രോഫി കിരീടം വിദർഭയ്ക്ക്. സൗരാഷ്ട്രയെ വീഴ്ത്തിയാണ് വിദർഭ ജേതാക്കളായത്.

VHT 2026: ഫൈനലിൽ സൗരാഷ്ട്രയ്ക്ക് കാലിടറി; വിജയ് ഹസാരെ ട്രോഫി കിരീടം ചൂടി വിദർഭ
വിദർഭImage Credit source: Social Media
Abdul Basith
Abdul Basith | Published: 19 Jan 2026 | 06:32 AM

ഈ വർഷത്തെ വിജയ് ഹസാരെ ട്രോഫി വിദർഭയ്ക്ക്. ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിന് പരാജയപ്പെടുത്തിയാണ് വിദർഭയുടെ കിരീടനേട്ടം. ആദ്യം ബാറ്റ് ചെയ്ത വിദർഭ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 317 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ സൗരാഷ്ട്ര 279 റൺസിന് ഓളൗട്ടായി.

അഥർവ തായ്ഡെയുടെ സെഞ്ചുറിയാണ് വിദർഭയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. തുടർ സെഞ്ചുറികളുമായി കുതിച്ച അമൻ മൊഖാഡെയ്ക്ക് (33) ഫൈനലിൽ കാലിടറിയെങ്കിലും 118 പന്തിൽ 128 റൺസ് നേടിയ തായ്ഡെ വിദർഭ ഇന്നിംഗ്സിന് കരുത്തായി. 54 റൺസ് നേടിയ യഷ് റാത്തോഡും തിളങ്ങി. സൗരാഷ്ട്രയ്ക്കായി അങ്കുഷ് പൻവാർ നാല് വിക്കറ്റ് വീഴ്ത്തി.

Also Read: India Vs New Zealand: കോഹ്ലിയുടെ സെഞ്ചുറി പാഴായി; ഏകദിന പരമ്പര കീവിസ് കൊത്തിക്കൊണ്ടുപോയി

മറുപടി ബാറ്റിംഗിൽ സൗരാഷ്ട്രയ്ക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. കൃത്യതയോടെ പന്തെറിഞ്ഞ വിദർഭ ബൗളർമാർ ഒരിക്കലും സൗരാഷ്ട്രയ്ക്ക് മേൽക്കൈ നൽകിയില്ല. 88 റൺസ് നേടിയ പ്രേരക് മങ്കാദ് ആണ് ടോപ്പ് സ്കോറർ. ചിരാഗ് ജാനി 64 റൺസ് നേടി. നാല് വിക്കറ്റ് വീഴ്ത്തിയ യഷ് താക്കൂർ ആണ് വിദർഭയ്ക്കായി തിളങ്ങിയത്. അഥർവ തായ്ഡെ കളിയിലെ താരമായപ്പോൾ അമൻ മൊഖാഡെയാണ് ടൂർണമെൻ്റിലെ താരം.

ഗ്രൂപ്പ് ഘട്ടത്തിൽ ബംഗാളിനും ഉത്തർപ്രദേശിനും എതിരെ പരാജയപ്പെട്ട വിദർഭ രണ്ടാം സ്ഥാനക്കാരായാണ് ക്വാർട്ടർ ഫൈനൽ കളിച്ചത്. ക്വാർട്ടറിൽ ഡൽഹിയെ 76 റൺസിന് തോല്പിച്ചു. സെമിയിൽ കർണാടയക്കെതിരെ ആറ് വിക്കറ്റ് ജയം നേടിയാണ് വിദർഭയുടെ ഫൈനൽ പ്രവേശനം.

ഗ്രൂപ്പ് ഘട്ടത്തിൽ ഹരിയാനയ്ക്കും ഡൽഹിക്കുമെതിരെ തോറ്റാണ് സൗരാഷ്ട്ര എത്തിയത്. ക്വാർട്ടറിൽ ഉത്തർപ്രദേശിനെ 17 റൺസിനും സെമിയിൽ പഞ്ചാബിനെ 9 വിക്കറ്റിനും തകർത്ത് സൗരാഷ്ട്ര ഫൈനലിലും എഹ്തി.