Sanju Samson: വീഡിയോയില്‍ സഞ്ജു എവിടെ? കലിപ്പില്‍ ആരാധകര്‍; ഐപിഎല്‍ പേജില്‍ പൊങ്കാല

Sanju Samson IPL Video Issue: ഐപിഎല്‍ ഔദ്യോഗിക സമൂഹമാധ്യമ പേജുകളില്‍ പങ്കുവെച്ച വീഡിയോയില്‍ ബാറ്റര്‍ സഞ്ജു സാംസണ് കാര്യമായ പ്രാധാന്യം നല്‍കാത്തതില്‍ ആരാധകര്‍ കലിപ്പില്‍. 2.28 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഐപിഎല്‍ പങ്കുവെച്ചത്. വീഡിയോയുടെ അവസാനം മിന്നായം പോലെ, അവ്യക്തമായ തരത്തിലാണ് സഞ്ജുവിനെ കാണിക്കുന്നത്.

Sanju Samson: വീഡിയോയില്‍ സഞ്ജു എവിടെ? കലിപ്പില്‍ ആരാധകര്‍; ഐപിഎല്‍ പേജില്‍ പൊങ്കാല

സഞ്ജു സാംസണ്‍

Edited By: 

Jenish Thomas | Updated On: 25 Apr 2026 | 11:41 PM

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരശേഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക സമൂഹമാധ്യമ പേജുകളില്‍ പങ്കുവെച്ച വീഡിയോയില്‍ സിഎസ്‌കെയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ് (Sanju Samson) കാര്യമായ പ്രാധാന്യം നല്‍കാത്തതില്‍ ആരാധകര്‍ കലിപ്പില്‍. കൊല്‍ക്കത്തയെ തോല്‍പിച്ചതിന്റെ സന്തോഷത്തില്‍ സിഎസ്‌കെ താരങ്ങള്‍ ആഘോഷപ്രകടനം നടത്തുന്നതിന്റെയും, ഇരുടീമുകളിലെയും താരങ്ങള്‍ പരസ്പരം ഹസ്തദാനം ചെയ്യുന്നതിന്റെയും 2.28 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഐപിഎല്‍ പങ്കുവെച്ചത്.

ചെന്നൈ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, സര്‍ഫറാസ് ഖാന്‍, ഖലീല്‍ അഹമ്മദ്, ജാമി ഒവര്‍ട്ടണ്‍, ഗുര്‍ജപ്‌നീത് സിങ്, നൂര്‍ അഹമ്മദ്, ഡെവാള്‍ഡ് ബ്രെവിസ്, അന്‍ഷുല്‍ കാംബോജ്, അക്കീല്‍ ഹുസൈന്‍, ആരാധകര്‍, ഡഗൗട്ടിലെ താരങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ്, കൊല്‍ക്കത്തയുടെ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, റോവ്മാന്‍ പവല്‍, അനുകുല്‍ റോയ്, റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി തുടങ്ങിയവരെയെല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോയുടെ അവസാനം മിന്നായം പോലെ, അവ്യക്തമായ തരത്തിലാണ് സഞ്ജുവിനെ കാണിക്കുന്നത്. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. മത്സരത്തിലെ റിയല്‍ ഹീറോയായ സഞ്ജു എവിടെയെന്നായിരുന്നു ആരാധകരുടെ കമന്റ്. ചേട്ടനെ കാണുന്നില്ലല്ലോയെന്ന് മറ്റ് ചില ആരാധകരും ചോദിക്കുന്നു.

Also Read: Sanju Samson : ചേട്ടൻ അല്ലാതെ മറ്റാരുണ്ട്! സഞ്ജു സാംസൺ ‘ഐസിസി പ്ലെയർ ഓഫ് ദ് മന്ത്’

സഞ്ജുവിന് പ്രധാന്യം കൊടുക്കാത്തതിന്റെ ദേഷ്യത്തില്‍ ചിലര്‍ മോശമായ ഭാഷയിലും കമന്റ് ചെയ്തിട്ടുണ്ട്. സഞ്ജുവിനെ മനഃപൂര്‍വം ഒഴിവാക്കിയതാണെന്നും, അത് തങ്ങള്‍ക്ക് മനസിലായെന്നും നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ അഭിപ്രായപ്പെട്ടു.

ഇതാണ് ആ വീഡിയോ

മിന്നും ഫോമില്‍ സഞ്ജു

കൊല്‍ക്കത്തയ്‌ക്കെതിരായ പോരാട്ടത്തില്‍ സഞ്ജുവായിരുന്നു ടോപ് സ്‌കോറര്‍. 32 പന്തില്‍ 48 റണ്‍സാണ് താരം നേടിയത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ താരം സെഞ്ചുറി നേടിയിരുന്നു. ഈ സീസണിലെ ആദ്യ സെഞ്ചുറിയും താരം തന്റെ പേരില്‍ കുറിച്ചു. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ സഞ്ജു നിലവില്‍ അഞ്ചാമതാണ്. അഞ്ച് മത്സരങ്ങളില്‍ നിന്ന് 185 റണ്‍സ് നേടി. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടക്കം പോലും കടക്കാന്‍ താരത്തിന് സാധിച്ചില്ലായിരുന്നു. ഇതിനുശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.

Follow Us
മുടി നീട്ടി വളര്‍ത്താന്‍ ഉപ്പ് തന്നെ ധാരാളം; ഈ ട്രിക്ക് പരീക്ഷിക്കൂ
തക്കാളി എത്ര നാൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാം?
വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം അറിയാം
ഹോട്ടലുകളില്‍ ക്ലോക്ക് വെക്കാത്തതിന് കാരണമെന്ത്? അറിയണോ...
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി