AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജുവിന് പകരം റോയൽസിൽ ആരെത്തും?; ക്യാപ്റ്റൻ ടീം വിടുമ്പോൾ പരിഗണിക്കാനിടയുള്ള താരങ്ങൾ

Players Considered For Sanju Samson: സഞ്ജു സാംസൺ പോകുമ്പോൾ രാജസ്ഥാൻ റോയൽസിൽ ആര് പകരമെത്തും? ഫ്രാഞ്ചൈസി പരിഗണിക്കുന്ന ചില താരങ്ങൾ.

Sanju Samson: സഞ്ജുവിന് പകരം റോയൽസിൽ ആരെത്തും?; ക്യാപ്റ്റൻ ടീം വിടുമ്പോൾ പരിഗണിക്കാനിടയുള്ള താരങ്ങൾ
സഞ്ജു സാംസൺImage Credit source: PTI
abdul-basith
Abdul Basith | Published: 13 Oct 2025 19:58 PM

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. മാനേജ്മെൻ്റുമായി നേരത്തെ മുതൽ തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്ന താരം ടീം വിടണമെന്ന ആവശ്യം മുന്നോട്ടുവച്ചെന്നാണ് റിപ്പോർട്ടുകൾ. സഞ്ജു ടീം വിടുമ്പോൾ രാജസ്ഥാൻ റോയൽസ് പകരം പരിഗണിക്കുന്ന താരങ്ങൾ ആരൊക്കെയാവുമെന്ന് നോക്കാം.

ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഓപ്പണറുമാണ് ടീം വിടുന്നതെങ്കിലും രാജസ്ഥാൻ ഇതിനകം തന്നെ ഈ മൂന്ന് റോളിലേക്കും പകരക്കാരെ കണ്ടെത്തിയിട്ടുണ്ട്. ധ്രുവ് ജുറേൽ വിക്കറ്റ് കീപ്പറാവുമ്പോൾ റിയാൻ പരഗ് ക്യാപ്റ്റനും വൈഭവ് സൂര്യവൻശി ഓപ്പണറുമാവും. അതുകൊണ്ട് തന്നെ ഒരു കരുത്തനായ താരമാണ് രാജസ്ഥാൻ്റെ റഡാറിലുള്ളത്.

Also Read: Chennai Super Kings: ചെന്നൈ സൂപ്പർ കിംഗ്സ് അഞ്ച് താരങ്ങളെ റിലീസ് ചെയ്യുന്നു?; റിപ്പോർട്ടുകളോട് പ്രതികരിച്ച് ഫ്രാഞ്ചൈസി

കാമറൂൺ ഗ്രീൻ
ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ഇത്തവണ ലേലത്തിൽ ഉയർന്ന വില നേടുമെന്ന് കരുതപ്പെടുന്ന താരമാണ്. മുൻപ് മുംബൈ ഇന്ത്യൻസിനും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനും വേണ്ടി കളിച്ചിട്ടുള്ള ഗ്രീനെ ടീമിലെത്തിച്ചാൽ ബെൻ സ്റ്റോക്സിന് ശേഷം ഒരു നല്ല ഓൾറൗണ്ടറെ തിരയുന്ന രാജസ്ഥാന് അത് വലിയ നേട്ടമാവും. എന്നാൽ, ഗ്രീനെ ടീമിലെത്തിക്കുക എളുപ്പമാവില്ല.

സാം കറൻ
ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെ ചെന്നൈ സൂപ്പർ കിംഗ്സ് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. കാമറൂൺ ഗ്രീനെപ്പോലെ ഒരു മികച്ച ഓൾറൗണ്ടറാണ് കറൻ. ചെന്നൈ റിലീസ് ചെയ്താൽ വലിയ തുകനൽകാതെ കറനെ സ്വന്തമാക്കാൻ രാജസ്ഥാന് കഴിയും. അതാവും രാജസ്ഥാൻ്റെ പോസിറ്റീവും.

വെങ്കിടേഷ് അയ്യർ
കഴിഞ്ഞ ലേലത്തിൽ 23.75 കോടി രൂപ മുടക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചെങ്കിലും മികച്ച പ്രകടനങ്ങൾ നടത്താൻ താരത്തിന് സാധിച്ചില്ല. അതുകൊണ്ട് തന്നെ വെങ്കിടേഷിനെ കൊൽക്കത്ത റിലീസ് ചെയ്തേക്കും. നല്ല ഓൾറൗണ്ടറായ വെങ്കിടേഷിനെയും ഉയർന്ന തുക നൽകാതെ ടീമിലെത്തിക്കാൻ രാജസ്ഥാന് അവസരമുണ്ട്.