India W vs Pakistan W: വനിതാ ലോകകപ്പില്‍ വമ്പന്‍ അബദ്ധം; ഇന്ത്യയ്ക്ക് കിട്ടിയ ടോസ് പാകിസ്ഥാന് ‘സമ്മാനിച്ച്’ മാച്ച് റഫറി

Did the match referee make a mistake during the toss in the India-Pakistan match in the Women's ODI World Cup: വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് മാച്ച് റഫറിക്ക് പറ്റിയ അബദ്ധം പുറത്തായത്. എന്നാല്‍ റഫറിക്ക് പറ്റിയ അബദ്ധം തിരുത്താതെ പാക് ക്യാപ്റ്റന്‍ തന്ത്രപൂര്‍വം മൗനം പാലിച്ചു. എന്നാല്‍ ടോസ് സമയത്ത് എന്താണ് സംഭവിച്ചതെന്ന യാഥാര്‍ത്ഥ്യമറിയാവുന്ന ഏക വ്യക്തി പാക് ക്യാപ്റ്റന്‍ മാത്രമായിരുന്നു

India W vs Pakistan W: വനിതാ ലോകകപ്പില്‍ വമ്പന്‍ അബദ്ധം; ഇന്ത്യയ്ക്ക് കിട്ടിയ ടോസ് പാകിസ്ഥാന് സമ്മാനിച്ച് മാച്ച് റഫറി

ടോസ്‌

Published: 

05 Oct 2025 | 06:16 PM

നിതാ ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിലെ ടോസിനെ ചുറ്റിപ്പറ്റി വിവാദം ഉയരുന്നു. ഇന്ത്യയ്ക്ക് ലഭിച്ച ടോസ് മാച്ച് റഫറിയുടെ അബദ്ധം മൂലം പാകിസ്ഥാന് സമ്മാനിച്ചെന്നാണ് ആരോപണം. ഇരുടീമുകളുടെയും ക്യാപ്റ്റന്‍മാരായ ഹര്‍മന്‍പ്രീത് കൗറും, ഫാത്തിമ സനയും ടോസിന് എത്തിയപ്പോഴാണ് മാച്ച് റഫറിക്ക് അബദ്ധം സമ്മാനിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റനായ ഹര്‍മന്‍പ്രീതാണ് കോയിന്‍ ഫ്ലിപ്പ് ചെയ്തത്. ഈ സമയം പാക് ക്യാപ്റ്റന്‍ ഫാത്തിമ സന ‘ടെയില്‍’ വിളിക്കുകയും ചെയ്തു. എന്നാല്‍ ഫാത്തിമ ‘ഹെഡ്’ എന്നാണ് വിളിച്ചതെന്നാണ് മാച്ച് റഫി ഷാന്‍ഡ്രെ ഫ്രിറ്റ്‌സ് കേട്ടത്. തുടര്‍ന്ന് പാകിസ്ഥാന്‍ ടോസ് വിജയിച്ചതായി പ്രഖ്യാപിക്കുകയും, ആദ്യം ബാറ്റ് ചെയ്യണോ, അതോ ബൗള്‍ ചെയ്യണോ എന്ന് തീരുമാനിക്കാനുള്ള അവസരം അവര്‍ക്ക് നല്‍കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് മാച്ച് റഫറിക്ക് പറ്റിയ അബദ്ധം പുറത്തായത്. എന്നാല്‍ റഫറിക്ക് പറ്റിയ അബദ്ധം തിരുത്താതെ പാക് ക്യാപ്റ്റന്‍ തന്ത്രപൂര്‍വം മൗനം പാലിച്ചു. എന്നാല്‍ ടോസ് സമയത്ത് എന്താണ് സംഭവിച്ചതെന്ന യാഥാര്‍ത്ഥ്യമറിയാവുന്ന ഏക വ്യക്തി പാക് ക്യാപ്റ്റന്‍ മാത്രമായിരുന്നു. എന്നിട്ടും സത്യസന്ധമായി പെരുമാറാത്ത പാക് ക്യാപ്റ്റന്റെ പ്രവൃത്തിക്കെതിരെ വിമര്‍ശനമുയരുന്നുണ്ട്.

Also Read: India W vs Pakistan W: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും

മറുവശത്ത്, ഇന്ത്യന്‍ ക്യാപ്റ്റനാണ് ഇത്തരത്തില്‍ പെരുമാറിയിരുന്നതെങ്കില്‍ മാച്ച് ഫിക്‌സിങ് ആരോപിച്ച് പാക് ടീമും, ആരാധകരും രംഗത്തെത്തുമായിരുന്നു. ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത അമന്‍ജോത് കൗര്‍ ആരോഗ്യപ്രശ്‌നം മൂലം ഇന്ന് കളിക്കുന്നില്ല. പകരം രേണുക സിങ് പ്ലേയിങ് ഇലവനിലെത്തി. അതേസമയം, ഏഷ്യാകപ്പിലെ സംഭവവികാസങ്ങളുടെ തുടര്‍ച്ചയായി വനിതാ ലോകകപ്പിലും ഇരുക്യാപ്റ്റന്‍മാരും ഹസ്തദാനത്തിന് തയ്യാറായില്ല.

ടോസ് വീഡിയോ കാണാം

Follow Us
മീനും തൈരും ഒന്നിച്ചു കഴിക്കാമോ?
മാങ്ങാണ്ടി അച്ചാർ ഉണ്ടാക്കാം; കിടു ടേസ്റ്റ് ആണ്
42 ലും തിളങ്ങുന്ന സൗന്ദര്യരഹസ്യം വെളിപ്പെടുത്തി തൃഷ
വളരെ സിമ്പിള്‍; ഇങ്ങനെ ചെയ്താല്‍ തക്കാളി ചീഞ്ഞുപോകില്ല
വാൻ ഡിവൈഡറിൽ ഇടിച്ച് കയറി, യാത്രക്കാർ തെറിച്ച് പോയി
നിയന്ത്രണം വിട്ട കാർ നേരെ ജെസിബിയിലേക്ക്, ചെങ്ങന്നൂരിൽ ഉണ്ടായ അപകടം
നാൻ വീഴുവേൻ നിനത്തായോ! കംബാക്ക് വീഡിയോ പങ്കുവെച്ച് മന്ത്രി വീണ ജോർജ്
തലസ്ഥാനനഗരിയെ യാഗശാലയാക്കി ആറ്റുകാൽ പൊങ്കാല, ഡ്രോൺ ദൃശ്യങ്ങൾ