IND W vs NZ W: ചരണിക്ക് മൂന്ന് വിക്കറ്റ്, വനിതാ ലോകകപ്പ് സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ 232ന് വീഴ്ത്തി ഇന്ത്യ
India W vs New Zealand W: സെപ്തംബര്‍ 30നാണ് വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയാണ് എതിരാളികള്‍. ഉച്ചയ്ക്ക് മൂന്നിന് ഗുവാഹത്തിയില്‍ മത്സരം ആരംഭിക്കും
വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്കക്ക് 233 റണ്‍സ് വിജയലക്ഷ്യം. ന്യൂസിലന്‍ഡ് 42 ഓവറില്‍ എട്ട് വിക്കറ്റിന് 232 റണ്‍സെടുത്തു. മൂന്ന് വിക്കറ്റെടുത്ത എന്‍ ചരണി, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ക്രാന്തി ഗൗഡ്, അരുന്ധതി റെഡ്ഡി, ഒരു വിക്കറ്റ് സ്വന്തമാക്കിയ പ്രതീക റാവല്‍ എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം പുറത്തെടുത്തു. 54 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ സോഫി ഡെവിനാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍.
അമേലിയ കെര്‍-67 പന്തില്‍ 40, മാഡി ഗ്രീന്‍-42 പന്തില്‍ 49 നോട്ടൗട്ട് എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് കീവിസ് ബാറ്റര്‍മാര്‍ക്ക് തിളങ്ങാനായില്ല. സൂസി ബേറ്റ്‌സ്-23 പന്തില്‍ 19, ജോര്‍ജിയ പ്ലിമെര്‍-ഏഴ് പന്തില്‍ മൂന്ന്, ബ്രൂക്ക് ഹാളിഡേ-18 പന്തില്‍ 11, ഇസി ഗേസ്-31 പന്തില്‍ 25, ജെസ് കെര്‍-10 പന്തില്‍ 12, ഫ്‌ളോറ ഡെവോണ്‍ഷൈര്‍-രണ്ട് പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.
സെപ്തംബര്‍ 30നാണ് വനിതാ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയാണ് എതിരാളികള്‍. ഉച്ചയ്ക്ക് മൂന്നിന് ഗുവാഹത്തിയില്‍ മത്സരം ആരംഭിക്കും.