Womens ODI World Cup 2025: ടിവിയിൽ കളി കണ്ടുകൊണ്ടിരുന്നിട്ട് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം; ഇത് ഷഫാലിയുടെ തിരിച്ചുവരവ്

Shafali Verma Player Of The Match: ഒരു വർഷം ടീമിന് പുറത്തുനിന്നിട്ട് ലോകകപ്പ് സെമിയിൽ തിരികെയെത്തി ഫൈനലിൽ പ്ലയർ ഓഫ് ദി മാച്ച് ആവാൻ കഴിയുമോ സക്കീർ ബായിക്ക്? ഷഫാലി കാൻ.

Womens ODI World Cup 2025: ടിവിയിൽ കളി കണ്ടുകൊണ്ടിരുന്നിട്ട് ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പ്രകടനം; ഇത് ഷഫാലിയുടെ തിരിച്ചുവരവ്

ഷഫാലി വർമ്മ

Published: 

03 Nov 2025 07:59 AM

ഇന്ത്യയുടെ ഏകദിന ടീമിൽ നിന്ന് ഷഫാലി വർമ്മ പുറത്തായിട്ട് കുറേ കാലമായി. തുടരെ മോശം പ്രകടനങ്ങൾ നടത്തിയ ഷഫാലിയ്ക്ക് പകരമെത്തിയ പ്രതിക റാവൽ തകർപ്പൻ പ്രകടനങ്ങൾ തുടർക്കഥയാക്കിയപ്പോൾ ആഭ്യന്തര മത്സരങ്ങളിൽ നന്നായി കളിച്ചിട്ടും ഷഫാലിയ്ക്ക് നറുക്ക് വീണില്ല. 2024 ഒക്ടോബറിൽ അവസാന ഏകദിനം കളിച്ച ഷഫാലിയ്ക്ക് പകരം പ്രതിക ഏകദിനത്തിൽ സ്മൃതിയുടെ സ്ഥിരം ഓപ്പണിങ് പങ്കാളിയായി. ലോകകപ്പ് ടീമിൽ നിന്ന് യുവതാരം പുറത്ത്.

വനിതാ സീനിയർ ടി20 ടൂർണമെൻ്റിൽ ഹരിയാനയ്ക്കായി കളിക്കുമ്പോഴാണ് ഇന്ത്യ ഷഫാലിയെ ലോകകപ്പ് ടീമിലേക്ക് വിളിക്കുന്നത്. ബംഗ്ലാദേശിനെതിരായ അവസാന ലീഗ് മത്സരത്തിൽ പ്രതിക റാവൽ പരിക്കേറ്റ് പുറത്തായത് ഷഫാലിക്ക് വീണ്ടും ഏകദിന ടീമിൽ ഇടം നൽകി. അടുത്ത കളി, ലോകകപ്പ് ഫൈനൽ, ഓസ്ട്രേലിയക്കെതിരെ സ്മൃതിക്കൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തു. നേടിയത് വെറും 10 റൺസ്. ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഒരുപക്ഷേ, തൻ്റെ അവസാന ഏകദിനത്തിനാണ് ഷഫാലി ഇറങ്ങിയത്. പരാജയപ്പെട്ടാൽ ഏറെക്കാലം ടീമിൽ പരിഗണിക്കില്ലെന്നുറപ്പ്.

Also Read: Womens ODI World Cup 2025: പുറത്താവലിൻ്റെ വക്കിൽ നിന്ന് കിരീടനേട്ടത്തിലേക്ക്; ഇന്ത്യൻ ടീം നടത്തിയത് അസാമാന്യ തിരിച്ചുവരവ്

നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയടിച്ച ഷഫാലി പിന്നെ തിരിഞ്ഞുനോക്കിയില്ല. തൻ്റെ സ്വതസിദ്ധ ശൈലിയിൽ ആക്രമിച്ചുകളിച്ച താരം ഇന്ത്യയുടെ സ്കോറിങ് ചുമതല ഏറ്റെടുത്തു. ഫിഫ്റ്റിയും കടന്ന് 78 പന്തിൽ 87 റൺസിലാണ് താരം പുറത്തായത്.

തീർന്നില്ല. ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ലോറ വോൾവാർട്ടും സുനി ലീസും ചേർന്ന് 52 റൺസ് കൂട്ടുകെട്ടുമായി കുതിക്കവെ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഷഫാലിയുടെ കയ്യിൽ പന്ത് ഏല്പിക്കുന്നു. തൻ്റെ ആദ്യ ഓവറിൽ ലീസിനെയും പിന്നീട് അപകടകാരിയായ മരിസേൻ കാപ്പിനെയും പുറത്താക്കിയാണ് ഷഫാലിയുടെ മറുപടി. ഒടുവിൽ ഫൈനലിലെ താരമായും ഷഫാലി മാറി.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്