AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Womens ODI World Cup 2025: പുറത്താവലിൻ്റെ വക്കിൽ നിന്ന് കിരീടനേട്ടത്തിലേക്ക്; ഇന്ത്യൻ ടീം നടത്തിയത് അസാമാന്യ തിരിച്ചുവരവ്

Indian World Cup Journey: ലോകകപ്പിൽ നിന്ന് പുറത്താവലിൻ്റെ വക്കിൽ നിന്നാണ് ഇന്ത്യ കിരീടജേതാക്കളായത്. അവിശ്വസനീയ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.

Womens ODI World Cup 2025: പുറത്താവലിൻ്റെ വക്കിൽ നിന്ന് കിരീടനേട്ടത്തിലേക്ക്; ഇന്ത്യൻ ടീം നടത്തിയത് അസാമാന്യ തിരിച്ചുവരവ്
ഇന്ത്യൻ വനിതാ ടീം
abdul-basith
Abdul Basith | Published: 03 Nov 2025 06:30 AM

ലീഗ് ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരെയും തോറ്റപ്പോൾ ഇന്ത്യയുടെ നില പരുങ്ങലിലായിരുന്നു. അടുത്ത കളി തോറ്റാൽ സ്വന്തം നാട്ടിൽ വച്ച് നടക്കുന്ന ലോകകപ്പിൽ നിന്ന് പുറത്താവും. ആ അവസ്ഥയിൽ നിന്ന് ഇന്ത്യൻ ടീം ഇന്ന് ലോകജേതാക്കളായിരിക്കുന്നു. അസാമാന്യ പോരാട്ടവീര്യത്തിലൂടെയാണ് ഇന്ത്യൻ ടീം ഈ തിരിച്ചുവരവ് നടത്തിയത്.

ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നീ ടീമുകൾക്കെതിരെ തോറ്റ് കടുത്ത സമ്മർദ്ദത്തിലായിരുന്നു ഇന്ത്യ. ന്യൂസീലൻഡിനെതിരെ കളി ജയിച്ചില്ലെങ്കിൽ സെമി കളിക്കാനാവില്ല. അതിസമ്മർദ്ദത്തിൽ കളത്തിലിറങ്ങിയ ഇന്ത്യയ്ക്കായി പ്രതിക റാവൽ (122), സ്മൃതി മന്ദന (109), ജമീമ റോഡ്രിഗസ് (79 നോട്ടൗട്ട്) എന്നിവരൊക്കെ തിളങ്ങിയപ്പോൾ ടീം 49 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസടിച്ചു. മഴനിയമപ്രകാരം 53 റൺസിന് വിജയിച്ച് ഇന്ത്യ സെമിയിൽ.

Also Read: India Women’s World Cup Win: ചരിത്ര നിമിഷം! നമ്മൾ അത് നേടി; വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യ ജേതാക്കൾ

സെമി എതിരാളികൾ ഓസ്ട്രേലിയ. 15 തുടർവിജയങ്ങളുമായി ഏകദിനത്തിൽ കുതിയ്ക്കുകയായിരുന്നു അവർ. കപ്പടിയ്ക്കാൻ ഏറ്റവും സാധ്യതയുള്ള ടീം. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ ടീം. ലീഗ് ഘട്ടത്തിൽ ഇന്ത്യക്കെതിരെ ജയം. മറ്റ് ലോകകപ്പുകളിലടക്കം ഇന്ത്യക്കെതിരെ വ്യക്തമായ മുൻതൂക്കം. സെമിഫൈനൽ ഇന്ത്യക്കായിരുന്നു വെല്ലുവിളി. അതിനെ ശരിവച്ചുകൊണ്ട് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 338 റൺസ് നേടി. മറുപടി ബാറ്റിംഗിൽ രണ്ട് ഓപ്പണർമാരും വേഗം പുറത്തായി സമ്മർദ്ദത്തിലായ ഇന്ത്യയെ ജമീമ റോഡ്രിഗസിൻ്റെ കരിയർ ചേഞ്ചിങ് സെഞ്ചുറിയും (127 നോട്ടൗട്ട്) ഹർമൻപ്രീത് കൗറിൻ്റെ ഓസീസ് സ്പെഷ്യൽ (89) ഇന്നിംഗ്സും ഒരു ഗംഭീര വിജയത്തിലേക്ക് നയിച്ചു. അങ്ങനെയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്.