Women’s World Cup 2025: വനിതാ ഏകദിന ലോകകപ്പ്, ശ്രീലങ്കയ്ക്ക് ടോസ്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും
India Women vs Sri Lanka Women: ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. ആദ്യ മത്സരം പ്രധാനപ്പെട്ടതാണെന്നും ഹര്‍മന്‍പ്രീത് വ്യക്തമാക്കി. മികച്ച സ്‌കോര്‍ നേടാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും താരം
ഗുവാഹത്തി: വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുത്തു. ഗുവാഹത്തിയിലാണ് മത്സരം. ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. ആദ്യ മത്സരം പ്രധാനപ്പെട്ടതാണെന്നും ഹര്‍മന്‍പ്രീത് വ്യക്തമാക്കി. മികച്ച സ്‌കോര്‍ നേടാന്‍ കഴിയുമെന്നാണ് വിശ്വാസം. സ്മൃതി മന്ദാന ഉള്‍പ്പെടെയുള്ള താരങ്ങള്‍ ലോകകപ്പിലും തുടരുമെന്നാണ് പ്രതീക്ഷ. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് കരുതുന്നുവെന്നും താരം വ്യക്തമാക്കി.
ബാറ്റിങ് ട്രാക്ക് പോലെ തോന്നുന്നുണ്ടെങ്കിലും, രാത്രിയില്‍ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാലാണ് ബൗളിങ് തിരഞ്ഞെടുത്തതെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അതപത്തു പറഞ്ഞു. മികച്ച തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. 6 മത്സരങ്ങളിൽ 5 എണ്ണം സ്വന്തം നാട്ടിൽ ആയതിനാൽ ഈ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം വ്യക്തമാക്കി.
പ്ലേയിങ് ഇലവന്‍
ഇന്ത്യ: സ്മൃതി മന്ദാന, പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ദീപ്തി ശർമ, അമൻജോത് കൗർ, സ്നേഹ റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
ശ്രീലങ്ക: ചമാരി അത്തപത്തു, ഹാസിനി പെരേര, ഹർഷിത സമരവിക്രമ, വിസ്മി ഗുണരത്‌നെ, കവിഷ ദിൽഹാരി, നീലക്ഷിക സിൽവ, അനുഷ്‌ക സഞ്ജീവനി, സുഗന്ധിക കുമാരി, അച്ചിനി കുലസൂര്യ, ഉദേഷിക പ്രബോധനി, ഇനോക രണവീര.