റോണോയെ ആദരിക്കാൻ കളിച്ചു, അ‌പമാനിച്ച് അ‌വസാനിപ്പിച്ചു; പോർചുഗലിനെ 4-1ന് തകർത്ത് ഡെന്മാർക്ക്

Portugal's tribute match for Cristiano Ronaldo turns into a disaster: റൊണാൾഡോയ്ക്കുള്ള യാത്രയയപ്പ് എന്ന നിലയിൽ മത്സരത്തിനിറങ്ങിയ പോർചുഗൽ ടീം അ‌ദ്ദേഹം അ‌ർഹിക്കാത്ത വിധത്തിലുള്ള ഒരു നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത് എന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നു. ബ്രാഗയിൽ നടന്ന മത്സരത്തിൽ പരിശീലകൻ ജോർജ് ജീസസിന് കീഴിലിറങ്ങിയ പോർച്ചുഗീസ് നിര ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്.

റോണോയെ ആദരിക്കാൻ കളിച്ചു, അ‌പമാനിച്ച് അ‌വസാനിപ്പിച്ചു; പോർചുഗലിനെ 4-1ന് തകർത്ത് ഡെന്മാർക്ക്

First Match After Cristiano Ronaldo's Retirement Portugal Crushed

Published: 

15 Nov 2026 | 04:28 PM

ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കലിന് പിന്നാലെയുള്ള ആദ്യ മത്സരത്തിൽ, റോണോയോടുള്ള ആദരവ് പ്രകടിപ്പിക്കാനിറങ്ങിയ പോർചുഗൽ ടീമിന് വൻ തോൽവി. യുവേഫ നേഷൻസ് ലീഗിൽ ഡെന്മാർക്കിനെതിരേ കളിക്കാനിറങ്ങിയ പോർചുഗൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് (4-1) തകർന്നടിഞ്ഞു. റൊണാൾഡോയ്ക്കുള്ള യാത്രയയപ്പ് എന്ന നിലയിൽ മത്സരത്തിനിറങ്ങിയ പോർചുഗൽ ടീം അ‌ദ്ദേഹം അ‌ർഹിക്കാത്ത വിധത്തിലുള്ള ഒരു നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയത് എന്ന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വിമർശനം ഉയർന്നു. ബ്രാഗയിൽ നടന്ന മത്സരത്തിൽ പരിശീലകൻ ജോർജ് ജീസസിന് കീഴിലിറങ്ങിയ പോർച്ചുഗീസ് നിര ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. മറുഭാഗത്ത് റാസ്മസ് ഹോജ്‌ലണ്ടിന്റെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ ഡെന്മാർക്ക് ഉജ്ജ്വല വിജയം സ്വന്തമാക്കി.

റോണോയ്ക്ക് ആദരം

റൊണാൾഡോയുടെ വിരമിക്കലിന് ശേഷമുള്ള പോർചുഗലിന്റെ ആദ്യ മത്സരത്തിൽ ‘റൊണാൾഡോ 7’ എന്നെഴുതിയ ജേഴ്സിയണിഞ്ഞാണ് പോർച്ചുഗീസ് താരങ്ങൾ കളത്തിലിറങ്ങിയത്. ഗാലറിയിൽ “നന്ദി ക്യാപ്റ്റൻ” എന്ന ബാനറും ആരാധകർ ഉയർത്തിയിരുന്നു. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ സ്റ്റേഡിയം മുഴുവൻ എഴുന്നേറ്റുനിന്ന് താരത്തിന് ആദരസൂചകമായി കയ്യടിച്ചു.

Also Read: Vaibhav Sooryavanshi: പ്രായം 15 മാത്രം; എന്നിട്ടും വൈഭവ് സൂര്യവംശി അണ്ടർ 19 ഏഷ്യാ കപ്പ് കളിക്കാത്തതെന്ത്?

അ‌പമാനം

റോണോയ്ക്ക് ആദരവുമായി കളിക്കാനിറങ്ങിയ പോർചുഗൽ നിര പക്ഷേ കളത്തിൽ മോശം പ്രകടനമാണ് നടത്തിയത്. ഡെന്മാർക്ക് തുടക്കം മുതലേ മത്സരത്തിൽ ആധിപത്യം പുലർത്തി. ആദ്യ പകുതിയുടെ അവസാന നിമിഷം (43-ാം മിനിറ്റിൽ) പിയർ-എമിൽ ഹോജ്ബെർഗ് പെനാൽറ്റിയിലൂടെ ഡെന്മാർക്കിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി നാലാം മിനിറ്റിൽ തകർപ്പൻ വോളിയിലൂടെ ഹോജ്‌ലണ്ട് ലീഡ് ഉയർത്തി.

പിന്നീട് റൂബൻ ഡിയാസിനെ കബളിപ്പിച്ച് ബോക്സിനുള്ളിൽ നിന്ന് വീണ്ടും ലക്ഷ്യം കണ്ടു. അവസാന നിമിഷം ജോവാചിം ആൻഡേഴ്സൺ ഡെന്മാർക്കിന്റെ നാലാം ഗോളും നേടി. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ബെർണാഡോ സിൽവയിലൂടെ പോർച്ചുഗൽ ഒരു ഗോൾ മടക്കി. റൊണാൾഡോയ്ക്ക് ആദരവായി ബാനറുകൾ അ‌ടക്കം ഉയർത്തി മത്സരത്തിനെത്തിയ പോർചുഗൽ ആരാധകർക്ക് ഈ തോൽവി കനത്ത തിരിച്ചടിയായി.

​കൈയടികളോടെ മത്സരം കണ്ടുതുടങ്ങിയ പോർചുഗൽ ആരാധകർ ഒടുവിൽ കൂക്കിവിളികളും പ്രതിഷേധവുമായി തങ്ങളുടെ രോഷം പ്രകടിപ്പിക്കുന്ന നിലയിലുള്ള കാഴ്ചകൾക്ക് ഈ മത്സരം വേദിയായി. തോൽവിക്ക് പിന്നാലെ ലോകമെമ്പാടുമുള്ള ആരാധകരും മാധ്യമങ്ങളും പോർചുഗൽ ടീമിനെതിരേ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. റൊണാൾഡോ ഇതിലും മികച്ച യാത്രയയപ്പ് അ‌ർഹിച്ചിരുന്നു, ഇത് ആദരവ് അ‌ല്ല അ‌പമാനിക്കലാണ് എന്ന നിലയ്ക്കാണ് പലരും പ്രതികരിച്ചത്.

‘ക്രിസ്റ്റ്യാനോ ഇത് അർഹിച്ചിരുന്നില്ല, 23 വർഷം രാജ്യത്തിനായി കളിച്ച ഇതിഹാസത്തിന് നൽകിയ യാത്രയയപ്പ് ദയനീയമായിപ്പോയി എന്ന് സ്പാനിഷ് മാധ്യമമായ ‘AS’ വിമർശിച്ചു, ഒരു പുതിയ യുഗം: കനത്ത തോൽവി” എന്നായിരുന്നു ഫ്രഞ്ച് മാധ്യമമായ ‘എൽ എക്വിപെ’യുടെ പ്രതികരണം. സ്വന്തം മണ്ണിൽ പോർച്ചുഗൽ നേരിട്ട ഏറ്റവും വലിയ ഔദ്യോഗിക തോൽവിയാണിതെന്നും, ദേശീയ ടീമിന്റെ ചരിത്രത്തിലെ “അഭൂതപൂർവമായ അപമാനമാണിതെന്നും” ബ്രിട്ടീഷ് മാധ്യമമായ ‘ടോക്ക് സ്പോർട്ട്’ കുറിച്ചു.

“ക്രിസ്റ്റ്യാനോയുടെ ആദരവ് ചടങ്ങിൽ പോർച്ചുഗൽ അപമാനിക്കപ്പെട്ടു” എന്നായിരുന്നു കറ്റാലൻ ദിനപത്രമായ ‘സ്പോർട്ട്’ പോർചുഗൽ തോൽവിയെക്കുറിച്ച് കുറിച്ചത്. സ്വന്തം രാജ്യത്തെ മാധ്യമങ്ങളും ടീമിനെ വെറുതെ വിട്ടില്ല. ആദരവ് രാത്രി ഒരു “പേടിസ്വപ്നമായി” മാറിയെന്ന് ‘ഒ ജോഗോ’യും, “പോർച്ചുഗലിന് എന്തുപറ്റി?” എന്ന് ‘എ ബോള’ യും ചോദിച്ചു. “ആദരവ് ചടങ്ങിൽ റൊണാൾഡോ പങ്കെടുത്തില്ല, പോർച്ചുഗലും” എന്നായിരുന്നു ‘പബ്ലിക്കോ’യുടെ പരിഹാസം.

English Summary

In the first match following the retirement of legendary star Cristiano Ronaldo, the Portugal team who took to the field intending to pay tribute to him suffered a crushing defeat. Playing against Denmark in the UEFA Nations League, Portugal was soundly beaten, 4–1. Criticism has emerged from various corners of the globe, noting that the team, which entered the match as a farewell gesture to Ronaldo, instead suffered a humiliating defeat a send-off he certainly did not deserve.

Loading...
Unable to load recommendations.
Follow Us
Related Stories
P T Usha: പി ടി ഉഷയ്ക്ക് ആശ്വസിക്കാം; ഐസ് ഹോക്കി ഫെഡറേഷൻ പ്രാധിനിധ്യത്തിന് അംഗീകാരം നൽകി
Sanju Samson: സഞ്ജുവിന്റെ വരവോടെ ഋതുരാജിന്റെ പ്രാധാന്യം കുറഞ്ഞു; സിഎസ്‌കെയിലെ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി ശ്രീകാന്ത്
India vs New Zealand 5th ODI: കളി തിരിച്ചുപിടിച്ച് ബൗളര്‍മാര്‍; അഞ്ചാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയം; പരമ്പര
India vs New Zealand: ക്രിക്കറ്റ്, ഫുട്‌ബോള്‍ ടീമുകള്‍ ഒരേ ദിവസം ഇറങ്ങുന്നു; ഞായറാഴ്ച ന്യൂസിലന്‍ഡില്‍ ‘ഡബിള്‍ ധമാക്ക’! പകരം വീട്ടാന്‍ ഇന്ത്യ
SMAT 2026: എട്ട് ടീമുകൾ, ഒരേയൊരു ലക്ഷ്യം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗ്രൂപ്പ് ബി പോരാട്ടം കടുക്കും
തോൽവിയെ തോൽപ്പിച്ച് പയ്യോളി എക്സ്പ്രസ്! IOA തെരഞ്ഞെടുപ്പ്: ഐസ് ഹോക്കി പ്രതിനിധിയായി പിടി ഉഷ ജനറൽ അസംബ്ലിയിൽ
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ