AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: സഞ്ജുവിന്റെ വരവോടെ ഋതുരാജിന്റെ പ്രാധാന്യം കുറഞ്ഞു; സിഎസ്‌കെയിലെ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി ശ്രീകാന്ത്

Sanju Samson vs Ruturaj Gaikwad: Kris Srikkanth Makes Big Claim About CSK: യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് ശ്രീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഋതുരാജിന്റെ ബാറ്റിങ്ങില്‍ വലിയ മികവ് കാണാനായിട്ടില്ലെങ്കിലും ഇപ്പോള്‍ താരത്തെ ഒഴിവാക്കാനുള്ള സമയമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷത്തെ മെഗാ താരലേലത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അതുവരെ ടീമിന്റെ സ്ഥിരത നിലനിര്‍ത്തണമെന്നും ശ്രീകാന്ത് നിര്‍ദേശിച്ചു.

Sanju Samson: സഞ്ജുവിന്റെ വരവോടെ ഋതുരാജിന്റെ പ്രാധാന്യം കുറഞ്ഞു; സിഎസ്‌കെയിലെ മാറ്റങ്ങൾ ചൂണ്ടിക്കാട്ടി ശ്രീകാന്ത്
സഞ്ജു സാംസണ്‍, ഋതുരാജ് ഗെയ്ക്വാദ്‌ Image Credit source: PTI
Shiji M K
Shiji M K | Published: 15 Nov 2026 | 09:39 AM

ഐപിഎല്‍ 2027 താരലേലത്തിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ടീം ഘടനയും താരങ്ങളുടെ നിലനില്‍പ്പും സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുകയാണ്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെത്തിയതോടെ സിഎസ്‌കെയില്‍ ചില മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ താരം കൃഷ്ണമാചാരി ശ്രീകാന്തിന്റെ വിലയിരുത്തല്‍. പ്രത്യേകിച്ച്, നായകന്‍ ഋതുരാജ് ഗെയ്ക്വാദിന്റെ ടീമിലെ പ്രാധാന്യം സഞ്ജുവിന്റെ വരവോടെ കുറഞ്ഞുവെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.

എന്നാല്‍ ഇതിന്റെ പേരില്‍ ഋതുരാജിനെ ടീമില്‍നിന്ന് ഒഴിവാക്കേണ്ടതില്ലെന്നും ശ്രീകാന്ത് അഭിപ്രായപ്പെടുന്നു. കഴിഞ്ഞ സീസണുകളിലെ പ്രകടനവും ടീമിനായി നല്‍കിയ സംഭാവനകളും പരിഗണിക്കുമ്പോള്‍ താരത്തെ നിലനിര്‍ത്തുന്നതാണ് ഉചിതമെന്നാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറുടെ നിലപാട്.

യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് ശ്രീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഋതുരാജിന്റെ ബാറ്റിങ്ങില്‍ വലിയ മികവ് കാണാനായിട്ടില്ലെങ്കിലും ഇപ്പോള്‍ താരത്തെ ഒഴിവാക്കാനുള്ള സമയമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷത്തെ മെഗാ താരലേലത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നും അതുവരെ ടീമിന്റെ സ്ഥിരത നിലനിര്‍ത്തണമെന്നും ശ്രീകാന്ത് നിര്‍ദേശിച്ചു.

സിഎസ്‌കെയുടെ നായകനായി ഋതുരാജ് തുടരണം

ഋതുരാജിനെ നിലനിര്‍ത്തുന്നതിനൊപ്പം 2027 സീസണിലും നായകസ്ഥാനത്ത് തുടരാന്‍ അനുവദിക്കണമെന്നാണ് ശ്രീകാന്തിന്റെ അഭിപ്രായം. സഞ്ജു സാംസണെ ഉടന്‍ നായകസ്ഥാനത്തേക്ക് കൊണ്ടുവരേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സിഎസ്‌കെയ്ക്കായി ഒരു സീസണ്‍ മാത്രമാണ് സഞ്ജു കളിച്ചിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചപ്പോഴും നായകനെന്ന നിലയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടില്ലെന്നാണ് ശ്രീകാന്തിന്റെ വിലയിരുത്തല്‍. അതിനാല്‍ നായകസ്ഥാനത്ത് പരീക്ഷണം നടത്തുന്നതിന് പകരം നിലവിലെ സംവിധാനവുമായി മുന്നോട്ടുപോകുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കണക്കുകളിലും സഞ്ജുവിന് മുന്‍തൂക്കം

കഴിഞ്ഞ രണ്ട് ഐപിഎല്‍ സീസണുകളിലെ പ്രകടനം പരിശോധിക്കുമ്പോള്‍ ഋതുരാജിന്റെ ബാറ്റിങ്ങില്‍ ഇടിവുണ്ടായതായി കാണാം. 19 മത്സരങ്ങളില്‍നിന്ന് ആകെ 459 റണ്‍സാണ് താരത്തിന് നേടാനായത്. 2026 സീസണില്‍ മാത്രം 337 റണ്‍സായിരുന്നു സമ്പാദ്യം.

അതേസമയം, സിഎസ്‌കെയിലെത്തിയ ആദ്യ സീസണില്‍ സഞ്ജു സാംസണ്‍ 477 റണ്‍സ് നേടി ശ്രദ്ധേയ പ്രകടനം നടത്തി. ഇരുവരുടെയും ഈ കണക്കുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ടീമിലെ ബാറ്റിങ് പ്രാധാന്യത്തില്‍ സഞ്ജുവിന് മുന്‍തൂക്കം ലഭിച്ചിട്ടുണ്ടെന്ന് വിലയിരുത്താം.

എങ്കിലും സിഎസ്‌കെയ്‌ക്കൊപ്പമുള്ള ഋതുരാജിന്റെ മുന്‍കാല പ്രകടനങ്ങള്‍ അവഗണിക്കാനാകില്ല. 2021 മുതല്‍ 2024 വരെയുള്ള കാലയളവില്‍ മൂന്ന് സീസണുകളില്‍ 550 റണ്‍സിലധികം നേടാന്‍ താരത്തിന് സാധിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ രണ്ട് തവണയാണ് ചെന്നൈ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്.

English Summary

Former India cricketer Kris Srikkanth believes Ruturaj Gaikwad’s importance at Chennai Super Kings has reduced following Sanju Samson’s arrival. However, he feels CSK should retain Gaikwad and continue with him as captain for the 2027 IPL season.

Follow Us