AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

SMAT 2026: എട്ട് ടീമുകൾ, ഒരേയൊരു ലക്ഷ്യം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗ്രൂപ്പ് ബി പോരാട്ടം കടുക്കും

SMAT 2026 Group B Showdown Eight Teams Battle for Super League Spots: ബിഹാര്‍, ഡല്‍ഹി, ഹരിയാന, ജമ്മു കശ്മീര്‍, പഞ്ചാബ്, റെയില്‍വേസ്, സൗരാഷ്ട്ര, തമിഴ്നാട് എന്നീ എട്ട് ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഓരോ ടീമിനും ഏഴ് മത്സരങ്ങള്‍ വീതം കളിക്കേണ്ടിവരും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടും.

SMAT 2026: എട്ട് ടീമുകൾ, ഒരേയൊരു ലക്ഷ്യം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗ്രൂപ്പ് ബി പോരാട്ടം കടുക്കും
സയ്യിദ് മുഷ്താഖ് അലി ട്രോഫിImage Credit source: PTI
Shiji M K
Shiji M K | Published: 14 Nov 2026 | 06:56 AM

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയമായ ടി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് ഇന്ന് (നവംബര്‍ 14) തുടക്കമാകുകയാണ്. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി യുവതാരങ്ങള്‍ക്കും പരിചയസമ്പന്നരായ താരങ്ങള്‍ക്കും കഴിവ് തെളിയിക്കാനുള്ള മികച്ച വേദി കൂടിയാണിത്. ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ബിയില്‍ ഇത്തവണ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്.

ബിഹാര്‍, ഡല്‍ഹി, ഹരിയാന, ജമ്മു കശ്മീര്‍, പഞ്ചാബ്, റെയില്‍വേസ്, സൗരാഷ്ട്ര, തമിഴ്നാട് എന്നീ എട്ട് ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. ഓരോ ടീമിനും ഏഴ് മത്സരങ്ങള്‍ വീതം കളിക്കേണ്ടിവരും. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ലീഗിലേക്ക് യോഗ്യത നേടും.

തമിഴ്നാടിന് തിരിച്ചുവരവ് ലക്ഷ്യം

മൂന്ന് തവണ കിരീടം നേടിയിട്ടുള്ള തമിഴ്നാടിന് കഴിഞ്ഞ കുറച്ച് സീസണുകള്‍ നിരാശയുടേതായിരുന്നു. അവസാന നാല് പതിപ്പുകളിലും നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാന്‍ ടീമിന് സാധിച്ചിട്ടില്ല. ഇത്തവണ ആര്‍ സായ് കിഷോറിന്റെ നേതൃത്വത്തിലാണ് ടീം ഇറങ്ങുന്നത്. നാരായണ്‍ ജഗദീശന്‍, എം ഷാരൂഖ് ഖാന്‍, തുഷാര്‍ റഹേജ, ബി സച്ചിന്‍, ആന്ദ്രേ സിദ്ധാര്‍ഥ് എന്നിവരടങ്ങുന്ന ബാറ്റിങ് നിരയാണ് തമിഴ്നാടിന്റെ കരുത്ത്. വരുണ്‍ ചക്രവര്‍ത്തി, സായ് കിഷോര്‍, എം സിദ്ധാര്‍ഥ് എന്നിവര്‍ സ്പിന്‍ വിഭാഗത്തെയും നയിക്കും. അതേസമയം, പേസര്‍ ടി നടരാജന്‍ ടീമില്‍ നിന്ന് പുറത്തായത് തമിഴ്നാടിന് തിരിച്ചടിയാണ്. പകരം ആര്‍ സിലംബരശനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിക്ക് കരുത്തായി ഇഷാന്ത് ശര്‍മയും ഹര്‍ഷിത് റാണയും

ആയുഷ് ബദോണിയുടെ നേതൃത്വത്തിലാണ് ഡല്‍ഹി ഇത്തവണ ഇറങ്ങുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിലെ പരിചയസമ്പന്നനായ ഇഷാന്ത് ശര്‍മ, ഹര്‍ഷിത് റാണ, മായങ്ക് യാദവ് തുടങ്ങിയവരുടെ സാന്നിധ്യം ടീമിന്റെ പേസ് നിരയ്ക്ക് കരുത്തേകും. പ്രിയാന്‍ഷ് ആര്യ, യഷ് ധുല്‍, ഹിമ്മത് സിങ്, സാര്‍ത്ഥക് രഞ്ജന്‍ തുടങ്ങിയവരാണ് ബാറ്റിങ് നിരയിലെ പ്രധാന താരങ്ങള്‍. 2017-18 സീസണിലാണ് ഡല്‍ഹി അവസാനമായി സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം നേടിയത്. രണ്ടാം കിരീടമാണ് ഇത്തവണ ടീമിന്റെ ലക്ഷ്യം.

Also Read: SMAT 2026: ഇനി സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ആവേശം; മത്സരങ്ങള്‍ എവിടെ, എപ്പോള്‍ കാണാം?

പഞ്ചാബിനും ഹരിയാനയ്ക്കും പ്രതീക്ഷകള്‍

ശുഭ്മാന്‍ ഗില്‍, പ്രഭ്‌സിമ്രാന്‍ സിങ്, ഹര്‍നൂര്‍ സിങ്, ഉദയ് സഹരണ്‍ തുടങ്ങിയ താരങ്ങളുള്ള പഞ്ചാബും ഗ്രൂപ്പിലെ ശക്തമായ ടീമുകളിലൊന്നാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച താരനിരയുള്ള പഞ്ചാബിന് ഗ്രൂപ്പ് ഘട്ടത്തില്‍ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷ.

ബിഹാറും സൗരാഷ്ട്രയും ശ്രദ്ധിക്കപ്പെടുമോ?

ബിഹാറിനും സൗരാഷ്ട്രയ്ക്കും ഗ്രൂപ്പില്‍ നിര്‍ണായകമാകാന്‍ കഴിയുന്ന താരങ്ങളുണ്ട്. ബിഹാറിന്റെ വൈഭവ് സൂര്യവംശിയുടെ പ്രകടനവും ശ്രദ്ധേയമാകും. യുവതാരങ്ങള്‍ക്ക് ദേശീയതലത്തില്‍ ശ്രദ്ധ നേടാനുള്ള അവസരം കൂടിയാണ് ഈ ടൂര്‍ണമെന്റ്. സൗരാഷ്ട്ര നിരയില്‍ രവീന്ദ്ര ജഡേജ, ജയദേവ് ഉനദ്കട്ട്, ചേതന്‍ സക്കറിയ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളുടെ സാന്നിധ്യമുണ്ട്. ഏത് ടീമിനും അപ്രതീക്ഷിത വെല്ലുവിളി ഉയര്‍ത്താന്‍ സൗരാഷ്ട്രയ്ക്ക് കഴിയും.

English Summary

Syed Mushtaq Ali Trophy 2026 Group B features eight teams, including Tamil Nadu, Punjab, Delhi and Haryana. With star players and emerging talents in action, teams will compete for the top two spots to secure qualification for the Super League stage.

Follow Us