P T Usha: പി ടി ഉഷയ്ക്ക് ആശ്വസിക്കാം; ഐസ് ഹോക്കി ഫെഡറേഷൻ പ്രാധിനിധ്യത്തിന് അംഗീകാരം നൽകി
P T Usha: കായിക സംഘടന പ്രതിനിധി എന്ന തരത്തിൽ സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട് സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതോടെയാണ് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ജനറൽ അസംബ്ലി എത്താൻ പി ടി ഉഷ അപ്രതീക്ഷിത നീക്കം ആരംഭിച്ചത്. ഈ സാഹചര്യത്തിൽ പ്രാധിനിധ്യത്തിന് അംഗീകാരം ലഭിച്ചതോടെ പിടി ഉഷ ഇനി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന കാര്യത്തിലാണ് വ്യക്തമായി അറിയേണ്ടത്.........
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പിടി ഉഷയ്ക്ക് ആശ്വസിക്കാം. പിടി ഉഷയുടെ ഐസ് ഹോക്കി ഫെഡറേഷൻ അംഗീകാരം ലഭിച്ചതായി റിപ്പോർട്ട്. അവർക്കെതിരെ ഉയർന്നിരുന്ന പരാതികൾ വാരണാധികാരി തള്ളി. ഐസ് ഫെഡറേഷൻ പ്രതിനിധി ആയിട്ടുള്ള പിടി ഉഷ നോമിനേഷൻ നൽകിയതിനെതിരെ നിരവധി പരാതികൾ ആയിരുന്നു ഉയർന്നുവന്നത്.
പിടി ഉഷ ഇനി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ..?
കായിക സംഘടന പ്രതിനിധി എന്ന തരത്തിൽ സ്പോർട്സ് പേഴ്സൺസ് ഓഫ് ഔട്ട് സ്റ്റാൻഡിങ് മെറിറ്റ് വിഭാഗത്തിലെ തിരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതോടെയാണ് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ജനറൽ അസംബ്ലി എത്താൻ പി ടി ഉഷ അപ്രതീക്ഷിത നീക്കം ആരംഭിച്ചത്. ഈ സാഹചര്യത്തിൽ പ്രാധിനിധ്യത്തിന് അംഗീകാരം ലഭിച്ചതോടെ പിടി ഉഷ ഇനി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമോ എന്ന കാര്യത്തിലാണ് വ്യക്തമായി അറിയേണ്ടത്.
ഡിസംബർ അഞ്ചിനാണ് തിരഞ്ഞെടുപ്പ് നടക്കുക നവംബർ 22നാണ് നോമിനേഷൻ നൽകേണ്ട അവസാന തീയതി.ഇന്ത്യൻ അറ്റ്ലറ്റിക് ഫെഡറേഷന് മുൻ അറ്റ്ലറ്റ് എന്ന നിലയിൽ പിടി ഉഷയെ നാമനിർദേശം ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ എ.എഫ്.ഐ. തങ്ങളുടെ വനിതാ പ്രതിനിധിയായി ബംഗാളി താരം ജ്യോതിർമയി സിക്തറിനെയാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതോടെ സാധ്യത അടഞ്ഞെന്ന് ഉറപ്പിക്കുന്ന സാഹചര്യത്തിലാണ് ഫെഡറേഷൻ വനിതാ പ്രതിനിധിയായി ഉഷ സ്ഥാനം നേടി മുന്നിലെത്തിയത്. 2003ലെ കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയിൽ എത്തിക്കുന്നതിൽ പിടി ഉഷ വഹിച്ച പങ്ക് പ്രശംസനീയം തന്നെയാണ്.
ENGLISH SUMMARY
There is a sigh of relief for P.T. Usha regarding the Indian Olympic Association elections. Reports indicate that her affiliation with the Ice Hockey Federation has been accepted. The returning officer has dismissed the complaints that had been raised against her. Several objections had been filed challenging P.T. Usha’s nomination, which she submitted in her capacity as a representative of the Ice Hockey Federation.