AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Divya Deshmukh: ചരിത്ര വിജയം, ലോക ചെസ് കിരീടം നേടി ദിവ്യ ദേശ്മുഖ്

Divya Deshmukh: ഇതാദ്യമായാണ് രണ്ട് ഇന്ത്യൻ താരങ്ങൾ ചെസ് ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. മുൻ ലോക വനിത ചാമ്പ്യൻ ചൈനയുടെ ടാൻ സോംഗിയെ തോൽപ്പിച്ചാണ് ദിവ്യ ഫൈനലിൽ എത്തിയത്.

Divya Deshmukh: ചരിത്ര വിജയം, ലോക ചെസ് കിരീടം നേടി ദിവ്യ ദേശ്മുഖ്
Divya DeshmukhImage Credit source: Instagram
nithya
Nithya Vinu | Published: 28 Jul 2025 21:11 PM

വനിത ചെസ് ലോകകപ്പിൽ ചരിത്ര വിജയവുമായി ഇന്ത്യയുടെ ​ദിവ്യ ദേശ്മുഖ്. ജോർജിയയിലെ ബറ്റുമിയിൽ നടന്ന ഫൈനലിൽ ഇന്ത്യക്കാരിയായ കൊനേരു ഹംപിയെ ടൈ ബ്രേക്കറിൽ 2.5-1.5 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് ദിവ്യ വിജയം നേടിയത്.

വെറും പത്തൊമ്പത് വയസ് മാത്രം പ്രായമുള്ള ദിവ്യ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. ഫൈനലിലെ രണ്ട് ക്ലാസിക്കൽ മത്സരങ്ങളും സമനിലയിൽ (1-1) അവസാനിച്ചതിനെ തുടർന്ന്, ടൈബ്രേക്കിന് മത്സരം റാപ്പിഡിലേക്ക് കടക്കുകയായിരുന്നു. എന്നാൽ ടൈ ബ്രേക്കറിലെ ആദ്യ മാച്ചും സമനിലയിലായിരുന്നു. രണ്ടാം റാപ്പിഡ് ​ഗെയിമിലാണ് ദിവ്യ കിരീടം ചൂടിയത്.

ഈ ചരിത്ര വിജയത്തോടെ ഇന്ത്യയുടെ 88ാം ​ഗ്രാൻഡ്മാസ്റ്ററായും കിരീടം നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയായും ദിവ്യ മാറി.ഹംപി, ആർ. വൈശാലി, ഹരിക ഡി എന്നിവരാണ് നേരത്തെ ഗ്രാൻഡ്മാസ്റ്റർ പട്ടം സ്വന്തമാക്കിയിട്ടുള്ളത്. ഇതിന് പുറമേ അടുത്ത വനിതാ കാൻഡിഡേറ്റ്സിനും ദിവ്യ ദേശ്മുഖ് യോ​ഗ്യത നേടി.

ഇതാദ്യമായാണ് രണ്ട് ഇന്ത്യൻ താരങ്ങൾ ചെസ് ലോകകപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. മുൻ ലോക വനിത ചാമ്പ്യൻ ചൈനയുടെ ടാൻ സോംഗിയെ തോൽപ്പിച്ചാണ് ദിവ്യ ഫൈനലിൽ എത്തിയത്.