IPL 2026 Auction: അപ്രതീക്ഷിത സാന്നിധ്യമായി ജിക്കുവും, ശ്രീഹരിയും; സച്ചിനും നിധീഷും ഇല്ല; ഐപിഎല്‍ ലേലപ്പട്ടിക പുറത്ത്
TATA IPL 2026 Player Auction List: ഐപിഎല്‍ ലേലത്തിനുള്ള താരങ്ങളുടെ അന്തിമപ്പട്ടിക പുറത്ത്. 350 താരങ്ങളാണ് പട്ടികയിലുള്ളത്. 11 മലയാളി താരങ്ങളാണ് പട്ടികയിലുള്ളത്. ശ്രീഹരി നായരും, ജിക്കു ബ്രൈറ്റും അപ്രതീക്ഷിത പേരുകള്‍
ഐപിഎല്‍ ലേലത്തിനുള്ള താരങ്ങളുടെ അന്തിമപ്പട്ടിക പുറത്ത്. 350 താരങ്ങളാണ് പട്ടികയിലുള്ളത്. ഡിസംബർ 16 ന് അബുദാബിയിലാണ് താരലേലം നടക്കുന്നത്. 1390 താരങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്നാണ് 350 പേരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. ഇതില്‍ 240 ഇന്ത്യന്‍ താരങ്ങളും, 110 വിദേശ താരങ്ങളും ഉള്‍പ്പെടുന്നു. ഇന്ത്യന്‍ താരങ്ങളില്‍ 224 പേരും ‘അണ്‍ക്യാപ്ഡ്’ വിഭാഗത്തില്‍ പെടുന്നു. വിദേശ താരങ്ങളില്‍ 14 പേര്‍ അണ്‍ക്യാപ്ഡ് വിഭാഗത്തിലാണ്. ആകെ 77 സ്ലോട്ടുകളാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 31 എണ്ണം വിദേശ താരങ്ങള്‍ക്കായുള്ളതാണ്.
രണ്ട് കോടി രൂപയാണ് ഉയര്‍ന്ന അടിസ്ഥാനത്തുക. 40 താരങ്ങളാണ് രണ്ട് കോടി രൂപയില്‍ രജിസ്റ്റര്‍ ചെയ്തത്. നേരത്തെ രജിസ്റ്റര്‍ ചെയ്യാത്ത 35 താരങ്ങളെ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണ്. ശ്രീഹരി നായര്‍, ജിക്കു ബ്രൈറ്റ് എന്നിവരാണ് ആ താരങ്ങള്‍.
പുതിയതായി ഉള്‍പ്പെടുത്തിയവരില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റോണ്‍ ഡി കോക്കും ഉള്‍പ്പെടുന്നു. വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ഡി കോക്ക് അടുത്തിടെയാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്. ഒരു ഫ്രാഞ്ചെസിയുടെ ആവശ്യപ്രകാരമാണ് ഡി കോക്കിനെ ഉള്‍പ്പെടുത്തിയതെന്നാണ് സൂചന. ഒരു കോടിയാണ് ഡി കോക്കിന്റെ അടിസ്ഥാനത്തുക.
പുതിയതായി ഉള്‍പ്പെടുത്തിയ താരങ്ങള്‍
വിദേശ താരങ്ങൾ: അറബ് ഗുൽ (അഫ്ഗാനിസ്ഥാൻ), മൈൽസ് ഹാമണ്ട് (ഇംഗ്ലണ്ട്), ഡാൻ ലാറ്റെഗൻ (ഇംഗ്ലണ്ട്), ക്വിൻ്റൺ ഡി കോക്ക് (ദക്ഷിണാഫ്രിക്ക), കോണർ എസ്തർഹുയിസെൻ (ദക്ഷിണാഫ്രിക്ക), ജോർജ്ജ് ലിൻഡെ (ദക്ഷിണാഫ്രിക്ക), ബയാൻഡ മജോള (ദക്ഷിണാഫ്രിക്ക), ട്രാവീൺ മാത്യു (ശ്രീലങ്ക), ബിനുര ഫെർണാണ്ടോ (ശ്രീലങ്ക), കുശാല്‍ പെരേര (ശ്രീലങ്ക), ദുനിത് വെല്ലലഗെ (ശ്രീലങ്ക), അക്കീം അഗസ്റ്റെ (വെസ്റ്റ് ഇൻഡീസ്).
ഇന്ത്യൻ താരങ്ങൾ: സദേക് ഹുസൈൻ, വിഷ്ണു സോളങ്കി, സാബിർ ഖാൻ, ബ്രിജേഷ് ശർമ, കനിഷ്‌ക് ചൗഹാൻ, ആരോൺ ജോർജ്, ജിക്കു ബ്രൈറ്റ്, ശ്രീഹരി നായർ, മാധവ് ബജാജ്, ശ്രീവത്സ ആചാര്യ, യഷ്‌രാജ് പുഞ്ച, സാഹിൽ പരാഖ്, റോഷൻ വാഗ്‌സാരെ, യാഷ് ഡിചോൾക്കർ, അയാസ് ഖാൻ, ധുർമിൽ മത്കർ, നമൻ പുഷ്പക്, പരീക്ഷിത് വൽസങ്കർ, പുരവ് അഗർവാൾ, ഋഷഭ് ചൗഹാൻ, സാഗർ സോളങ്കി, ഇസാസ് സവാരിയ, അമൻ ഷെകാവത്.
🚨 NEWS 🚨#TATAIPL 2026 Player Auction List announced.
A total of 350 players will go under the hammer at the upcoming auction in Abu Dhabi on 16th December.
All the details 🔽 | #TATAIPLAuctionhttps://t.co/S4hQRUa2w7
— IndianPremierLeague (@IPL) December 9, 2025
11 മലയാളി താരങ്ങള്‍
11 മലയാളി താരങ്ങളാണ് പട്ടികയിലുള്ളത്. സച്ചിന്‍ ബേബിയും, എംഡി നിധീഷും ഇല്ല. ജിക്കു ബ്രൈറ്റും, ശ്രീഹരി നായരും അപ്രതീക്ഷിതമായാണ് ഇടം നേടിയത്. ലേലത്തില്‍ ഉള്‍പ്പെട്ട മലയാളി താരങ്ങള്‍: ഈഡന്‍ ആപ്പിള്‍ ടോം, വിഗ്നേഷ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, അബ്ദുല്‍ ബാസിത്ത്, ജിക്കു ബ്രൈറ്റ്, ശ്രീഹരി നായര്‍, മുഹമ്മദ് ഷറഫുദ്ദീന്‍, അഖില്‍ സ്‌കറിയ, കെഎം ആസിഫ്.
ജിക്കു ബ്രൈറ്റ്
28കാരനായ ജിക്കു ഓഫ് സ്പിന്നറാണ്. തിരുവനന്തപുരം സ്വദേശിയായ ജിക്കു കഴിഞ്ഞ വര്‍ഷം മുംബൈ ഇന്ത്യന്‍സിന്റെ നെറ്റ് ബൗളറായിരുന്നു. കഴിഞ്ഞ തവണ വിഗ്നേഷ് പുത്തൂരിനെ അപ്രതീക്ഷിതമായി ടീമിലെത്തിച്ചതുപോലെ, ഇത്തവണ ജിക്കുവിനെയും മുംബൈ ടീമിലെത്തിക്കാന്‍ ശ്രമിച്ചേക്കാം.
ശ്രീഹരി നായര്‍
ലെഫ്റ്റ് ആം ഓര്‍ത്തഡോക്‌സ് സ്പിന്നറാണ് ശ്രീഹരി നായര്‍. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി കളിച്ചിട്ടുണ്ട്.