AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rahul Mamkoottathil: രാഹുലിന്റെ വിധി ഇന്നറിയാം! രണ്ടാമത്തെ പീഡന കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

Rahul Mamkoottathil: പെൺകുട്ടിയുടെ രഹസ്യം മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു. കരഞ്ഞു കാലു പിടിച്ചിട്ടും രാഹുൽ...

Rahul Mamkoottathil: രാഹുലിന്റെ വിധി ഇന്നറിയാം! രണ്ടാമത്തെ പീഡന കേസിൽ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും
Rahul MamkootathilImage Credit source: Facebook (Rahul Mamkootathil)
ashli
Ashli C | Published: 10 Dec 2025 07:13 AM

രാഹുൽ മാങ്കൂട്ടത്തിലിതിനെതിരെയുള്ള രണ്ടാമത്തെ പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയുടെ വിധി ഇന്ന് പറയും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുക. പരാതിയിൽ ഉറച്ചുനിൽക്കുന്നതായി ആണ് പെൺകുട്ടി മൊഴി നൽകിയിരുന്നത് . കൂടാതെ പെൺകുട്ടിയുടെ രഹസ്യം മൊഴിയും കോടതിയിൽ ഹാജരാക്കിയിരുന്നു. കരഞ്ഞു കാലു പിടിച്ചിട്ടും രാഹുൽ ബലാത്സംഗം ചെയ്തു എന്നാണ് പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി.

പലപ്രാവശ്യം തന്നെ വിളിച്ചു ഭീഷണിപ്പെടുത്തി എന്നും ഭയം കാരണമാണ് ഇത്രയും നാൾ പുറത്തു പറയാതിരുന്നത് എന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതേ കോടതി രാഹുലിന്റെ ബലാത്സംഗം ഭ്രൂണഹത്യ കേസിൽ മുൻകൂർ ജാമ്യ അപേക്ഷ നേരത്തെ തള്ളിയിരുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കും.

റിപ്പോർട്ട് സമർപ്പിക്കാൻ പ്രോസിക്യൂഷൻ സമയം തേടിയതിന് പിന്നാലെയാണ് കേസ് നേടിയത്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സ്റ്റേഷൻസ് കോടതിയാണ് കേസ് പരിഗണിക്കുക. പൊതുസമൂഹത്തിന് മുന്നിൽ അതിജീവിതയെ പരിചയപ്പെടുത്തൽ സ്ത്രീത്വത്തെ അപമാനിക്കൽ ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. ഇതേ കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ വിമാന്റിൽ തുടരുകയാണ്.