FIFA World Cup 2026 Controversy: പെനാല്‍റ്റിയിലൂടെ ഗോളടിച്ച റൊണാള്‍ഡോ മാന്‍ ഓഫ് ദ മാച്ച്; വിയര്‍പ്പൊഴുക്കിയ കോസ്റ്റയ്ക്ക് ഒന്നുമില്ല! ഇതെന്ത് നീതി?
Portugal vs Croatia 2026 World Cup : ഫിഫ ലോകകപ്പ് പോലുള്ള വലിയ പോരാട്ടങ്ങളില്‍ മത്സരശേഷം പ്രഖ്യാപിക്കുന്ന 'മാന്‍ ഓഫ് ദ മാച്ച്' പുരസ്‌കാരം പല ആരാധകരും ഉറ്റുനോക്കുന്ന ഒന്നാണ്. ചിലപ്പോഴൊക്കെ, മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ വിമര്‍ശനവിധേയമാകാറുണ്ട്.
ഫിഫ ലോകകപ്പ് പോലുള്ള വലിയ പോരാട്ടങ്ങളില്‍ മത്സരശേഷം പ്രഖ്യാപിക്കുന്ന ‘മാന്‍ ഓഫ് ദ മാച്ച്’ പുരസ്‌കാരം ആരാധകര്‍ ഉറ്റുനോക്കുന്ന ഒന്നാണ്. ചിലപ്പോഴൊക്കെ, മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങള്‍ വിമര്‍ശനവിധേയമാകാറുണ്ട്. അതില്‍ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞ ദിവസം നടന്ന പോര്‍ച്ചുഗല്‍-ക്രൊയേഷ്യ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് തിരഞ്ഞെടുപ്പ്. ലോകകപ്പിലെ ‘റൗണ്ട് ഓഫ് 32’ മത്സരത്തില്‍ ക്രൊയേഷ്യയെ 2-1ന് തകര്‍ത്താണ് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. പെനാല്‍റ്റിയിലൂടെ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയെയാണ് കളിയിലെ താരമായി തിരഞ്ഞെടുത്തത്.
മത്സരത്തിൽ ഇവാൻ പെരിസിച്ച് ആണ് ക്രൊയേഷ്യക്ക് ആദ്യ ലീഡ് നേടിക്കൊടുത്തത്. എന്നാൽ പിന്നീട് ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനെ ഒപ്പമെത്തിച്ചു. ഈ ഗോളോടെ ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന റെക്കോർഡ് റൊണാൾഡോ സ്വന്തമാക്കിയെങ്കിലും, ആ പെനാൽറ്റി കിക്ക് എടുക്കാൻ വേണ്ടി മാത്രമല്ലാതെ ക്രൊയേഷ്യൻ പെനാൽറ്റി ബോക്സിനുള്ളിൽ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചില്ല.
തുടക്കം മുതല്‍ ഒടുക്കം വരെ പോര്‍ച്ചുഗലിനെ വിറപ്പിച്ച ശേഷമാണ് ക്രൊയേഷ്യ കീഴടങ്ങിയത്. പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ഡീഗോ കോസ്റ്റയുടെ പ്രകടനമാണ് ക്രൊയേഷ്യയുടെ പല മുന്നേറ്റങ്ങളും തടഞ്ഞുനിര്‍ത്തിയത്. മാറ്റെയോ കോവാസിച്ച്, മറ്റാനോവിച്ച് എന്നിവരുടെ ഗോളെന്നുറച്ച പരിശ്രമങ്ങളെല്ലാം കോസ്റ്റയ്ക്ക് മുന്നില്‍ വിഫലമാവുകയായിരുന്നു.
Also Read: റൊണാൾഡോ ഇട്ടാൽ ബർമൂഡ, മെസി ഇട്ടാൽ വള്ളിക്കളസം! പെനാൽറ്റിയുടെ പേരിൽ തമ്മിലടിച്ച് ഫാൻസ്
എന്നാല്‍ പല ഘട്ടങ്ങളിലും പോര്‍ച്ചുഗലിന്റെ രക്ഷകനായ കോസ്റ്റയ്ക്ക് ‘കളിയിലെ താര’ത്തിനുള്ള പുരസ്‌കാരം ലഭിച്ചില്ല. പെനാല്‍റ്റി മാറ്റിനിര്‍ത്തിയാല്‍, കാര്യമായ മികച്ച പ്രകടനം പുറത്തെടുക്കാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചതുമില്ല. ഇതാണ് ഒരു വിഭാഗം ആരാധകരെ ചൊടിപ്പിച്ചത്. മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് റൊണാള്‍ഡോ അനര്‍ഹനാണെന്ന തരത്തിലാണ് വിമര്‍ശനം.
അര്‍ഹന്‍ ഗോണ്‍സാലോ റാമോസോ?
അധികസമയത്തിന്റെ അവസാന നിമിഷങ്ങളിൽ ടീമിന് നിർണായക വിജയം സമ്മാനിച്ച ഗോൾ നേടിയത് ഗോൺസാലോ റാമോസ് ആയിരുന്നു. ഡീഗോ കോസ്റ്റയ്ക്ക് പുറമെ ഗോണ്‍സാലോ റാമോസും മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായിരുന്നുവെന്ന് വാദിക്കുന്ന ആരാധകരുമുണ്ട്.
ചില പ്രതികരണങ്ങള്‍:
He didn’t deserve this at alllllll let’s be honest
Even Gonzalo Ramos deserved it more than him
This is just a cheat on his teammates that performed well
Even Rafael Leao was better than him pic.twitter.com/tYpQdwYR01— A L V I N (@Footballfa68123) July 3, 2026
No way player with two shots and undeserved penalty will win MOTM 😳
— Gratefulman💎❤️🧞♂️ (@WH01004) July 3, 2026
എന്തായാലും ഈ വിവാദങ്ങളൊന്നും പോര്‍ച്ചുഗലിന്റെ ആഘോഷത്തിന്റെ ശോഭ കെടുത്തുന്നില്ല.. റാമോസിന്റെ വൈകിയെത്തിയ ഹെഡ്ഡർ ഗോൾ ടീമിന് പ്രീ-ക്വാർട്ടറിലേക്ക് വഴിതുറന്നു. പ്രീ ക്വാര്‍ട്ടറില്‍ സ്‌പെയിനുമായി പോര്‍ച്ചുഗല്‍ ഏറ്റുമുട്ടും.
‘മാൻ ഓഫ് ദി മാച്ച്’ തിരഞ്ഞെടുക്കുന്നത് എങ്ങനെ?
ആരാധകരുടെ വോട്ടിംഗിലൂടെയാണ് ഈ അവാർഡ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. മത്സരം നടക്കുമ്പോൾ ഫിഫയുടെ ഔദ്യോഗിക പ്ലെയർ ഓഫ് ദി മാച്ച് പേജിലൂടെയോ ആപ്പിലൂടെയോ ആരാധകർക്ക് വോട്ട് ചെയ്യാം. മത്സരത്തിന്റെ ഇടവേള മുതൽ കളി കഴിഞ്ഞ് ഫൈനൽ വിസിൽ മുഴങ്ങുന്നത് വരെയുള്ള സമയത്താണ് വോട്ട് ചെയ്യാന്‍ അവസരം.
English Summary
Portugal advanced to the pre-quarters after defeating Croatia 2-1 in a World Cup Round of 32 match. Cristiano Ronaldo won Man of the Match for scoring a penalty, making him the oldest player to score in a World Cup knockout match. Fans criticized the decision, arguing that goalkeeper Diogo Costa or match-winner Gonçalo Ramos deserved the award more than Ronaldo. The award is decided by fans who vote through FIFA’s official website or app during the match.