ഒരേയൊരു രാജാവ്! ലോകകപ്പിലെ ആദ്യ ഹാട്രിക് തൂക്കി മെസി; ഗോട്ടിന്റെ വേട്ടയിൽ അ‌ർജന്റീനയ്ക്ക് വിജയത്തുടക്കം

FIFA World Cup 2026: Messi hat-trick helps Argentina win over Algeria- ഗ്രൂപ്പ് ജെ-യിൽ അ‌ൾജീരിയയ്ക്ക് എതിരേ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ മെസിയുടെ മൂന്ന് ഗോളുകളുടെ കരുത്തിൽ അ‌ർജന്റീനയ്ക്ക് മിന്നും ജയം (സ്കോർ 3-0). ലയണൽ മെസി എന്ന ഇതിഹാസത്തിന്റെ മാന്ത്രിക ബൂട്ടുകളിൽ നിന്ന് എണ്ണം പറഞ്ഞ മൂന്ന് ഗോളുകളുടെ കരുത്തിലാണ് അ‌ർജന്റീന ഈ ലോകകപ്പിലെ തുടക്കം ഗംഭീരമാക്കിയത്.

ഒരേയൊരു രാജാവ്! ലോകകപ്പിലെ ആദ്യ ഹാട്രിക് തൂക്കി മെസി; ഗോട്ടിന്റെ വേട്ടയിൽ അ‌ർജന്റീനയ്ക്ക് വിജയത്തുടക്കം

Fifa World Cup 2026 Messi Hat Trick Helps Argentina Win Over Algeria

Published: 

17 Jun 2026 | 09:10 AM

കാൻസാസ് സിറ്റി: തന്റെ ആറാം ലോകകപ്പിന് ഇറങ്ങിയ ഫുട്ബോളിലെ ‘മിശിഹ’യുടെ ഹാട്രിക് ഗോൾവേട്ട കണ്ട് മനം നിറഞ്ഞ് അ‌ർജന്റീന ആരാധകർ. ഗ്രൂപ്പ് ജെ-യിൽ അ‌ൾജീരിയയ്ക്ക് എതിരേ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ മെസിയുടെ മൂന്ന് ഗോളുകളുടെ കരുത്തിൽ അ‌ർജന്റീനയ്ക്ക് മിന്നും ജയം (സ്കോർ 3-0). ലയണൽ മെസി എന്ന ഇതിഹാസത്തിന്റെ മാന്ത്രിക ബൂട്ടുകളിൽ നിന്ന് എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ പിറന്നതോടെ ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിക്കാൻ അ‌ർജന്റീന- അ‌ൾജീരിയ മത്സരത്തിനായി. മെസി ഗോൾ​ നേടി തന്റെ ആറാം ലോകകപ്പിലെ തുടക്കം മിന്നിക്കണേ എന്ന് പ്രാർഥിച്ച ആരാധകർക്ക് മിശിഹ കനിഞ്ഞുനൽകിയ സന്തോഷമായിരുന്നു ആ ഹാട്രിക് ഗോളുകൾ.

മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മെസി നയിച്ച അ‌ർജന്റീന മുന്നിട്ടുനിന്നു. 17–ാം മിനിറ്റിൽ മെസിയുടെ മാന്ത്രിക ബൂട്ടുകളിൽ നിന്ന് ആ ചരിത്ര നിമിഷം പിറന്നു, മധ്യനിര താരം റോഡ്രിഗോ ഡി പോൾ നൽകിയ മനോഹരമായ അസിസ്റ്റിൽ നിന്ന് പന്ത് സ്വീകരിച്ച മെസി, അൾജീരിയൻ പെനാൽറ്റി ബോക്‌സിന് പുറത്തുവെച്ച് ഉഗ്രൻ ഷോട്ടുതിർത്തു. ഗോൾകീപ്പർ ലൂക്കാ സിദാനെ മറികടന്ന് അൾജീരിയൻ പോസ്റ്റിന്റെ ടോപ്പ് കോർണറിലേക്കാണ് അ‌ത് തുളച്ചുകയറിയത്.

Also Read: ഇരട്ടവെടിക്കാർ! എംബാപ്പെയുടെ ഫ്രാൻസിനും ഹാളണ്ടിന്റെ നോർവെയ്ക്കും വമ്പൻ ജയം; തോറ്റ് തുടങ്ങി സെനഗലും ഇറാഖും

ലോകകപ്പിൽ മെസ്സിയുടെ 14–ാം ഗോൾ ആണ് അ‌വിടെ കുറിക്കപ്പെട്ടത്, അർജന്റീന ജഴ്‌സിയിലെ 118–ാം ഗോളും. വരാനിരുന്ന വെടിക്കെട്ടിന്റെ ഒരു സാമ്പിൾ മാത്രമായിരുന്നു ആ ഗോൾ. തുടർന്ന് രണ്ടാം പകുതിയിൽ (60–ാം മിനിറ്റിൽ) മെസിയുടെ രണ്ടാം ഗോൾ എത്തി. പിന്നീട് 76–ാം മിനിറ്റിൽ മൂന്നാം ഗോളും നേടി ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കും മെസി തന്റെ പേരിൽ കുറിച്ചു.

ഹാട്രിക് നേട്ടത്തോടെ 16 ഗോളുകളുമായി ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം എന്ന റെക്കോഡും മെസി തന്റെ പേരിൽ കുറിച്ചു. ആറാം ലോകകപ്പിനിറങ്ങിയ മെസി ഏറ്റവും കൂടുതൽ ലോകകപ്പിൽ കളിക്കുന്ന താരം എന്ന ​റെക്കോഡും ഈ മത്സരത്തോടെ സ്വന്തമാക്കിയിരുന്നു. അ‌ൾജീരിയയ്ക്ക് എതിരായ ഹാട്രിക് നേട്ടത്തിന് പിന്നാലെ 79–ാം മിനിറ്റിൽ മെസിയെ സബ്‍സ്റ്റിറ്റ്യൂട്ട് ചെയ്ത് സ്‌കലോണി പകരം നിക്കോ പാസ്നെ ഇറക്കി.

തന്റെ ദൗത്യം പൂർത്തിയാക്കി മെസി ​മൈതാനത്ത് നിന്ന് മടങ്ങുമ്പോൾ ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു ആരാധകർ. ഒരു പൂ പ്രതീക്ഷിച്ചപ്പോൾ പൂക്കാലം തന്നെ തങ്ങളുടെ മിശിഹ നൽകിയതിന്റെ സന്തോഷം ഓരോ മെസി- അ‌ർജന്റീന ആരാധകരെയും രോമാഞ്ചം കൊള്ളിച്ചു. സ്റ്റേഡിയത്തിലെ മുഴുവൻ ആരാധകരും എഴുന്നേറ്റുനിന്ന് ​​കൈയ്യടിച്ചാണ് മെസ്സിയെ യാത്രയാക്കിയത്.

ലോക ചാമ്പ്യന്മാർക്കെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത് എങ്കിലും മെസി പ്രഭാവം നിറഞ്ഞുനിന്ന പോരാട്ടത്തിൽ അൾജീരിയയ്ക്ക് പിടിച്ചുനിൽക്കാനായില്ല. ലോകകപ്പിലെ ഗോൾവേട്ടക്കാരിൽ തലപ്പത്തുള്ള മുൻ ജർമൻ സ്‌ട്രൈക്കർ മിറാസ്ലാവ് ക്ലോസെയ്‌ക്കൊപ്പം ആണ് ഇപ്പോൾ മെസിയുടെ സ്ഥാനം. 15 ഗോളുകൾ നേടിയ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോയെ ഇന്ന് മെസി മറികടന്നു. ഒരു ഗോൾ കൂടി നേടിയാൽ ക്ലാസേയെ മറികടക്കാം. ഈ ലോകകപ്പിൽ തന്നെ അ‌തുണ്ടാകുമെന്ന് ആരാധകർ ഉറച്ച് വിശ്വസിക്കുന്നു.

English Summary

Argentina won their opening match against Algeria in Group J of the FIFA World Cup 2026 (3-0) thanks to Messi’s three goals. Argentina made a great start to this World Cup with three goals from the magical boots of the legendary Lionel Messi. Messi also set a record for the highest scorer in World Cup history with 16 goals with a hat-trick.

Follow Us
Related Stories
Kerala Budget 2026: അമ്പമ്പോ! മലബാറിന് ഫുട്‌ബോള്‍ സ്‌റ്റേഡിയം; ബജറ്റില്‍ കായികപ്രേമികളെ ചേര്‍ത്തുപിടിച്ച് സര്‍ക്കാര്‍
FIFA World Cup 2026: വെള്ളിയാഴ്ച ലോകകപ്പില്‍ മൂന്ന് പോരാട്ടങ്ങള്‍; ഖത്തറും, ദക്ഷിണ കൊറിയയും ഇറങ്ങുന്നു; തഹ്‌സിന്‍ കളിക്കുമോ?
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
സ്വന്തമായി ജെറ്റ് വിമാനമുള്ള റോണോ ‘എയറിൽ’! കപ്പടിക്കാൻ വന്ന CR7-നെ പൂട്ടി കോംഗോയുടെ മുത്തായി മുത്തുസ്വാമി
റോണോയെ പൂട്ടി പോർചുഗലിനെ 1-1 സമനിലയിൽ തളച്ച് കോംഗോ; ക്രൊയേഷ്യയെ 4-2ന് തകർത്ത് ഇംഗ്ലണ്ട്
Lionel Messi: ആ സുവര്‍ണ്ണ പാദങ്ങള്‍ക്ക് മുന്നില്‍ റെക്കോഡുകള്‍ വഴിമാറുന്നു; ലോകകപ്പിന്റെ പുണ്യഭൂമിയില്‍ മെസി തീര്‍ത്തത് രാജസിംഹാസനം
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?