റോണോയെ പൂട്ടി പോർചുഗലിനെ 1-1 സമനിലയിൽ തളച്ച് കോംഗോ; ക്രൊയേഷ്യയെ 4-2ന് തകർത്ത് ഇംഗ്ലണ്ട്
FIFA World Cup 2026: ഫിഫ വേൾഡ്കപ്പ് 2026-ൽ ഗ്രൂപ്പ് K -യിൽ നടന്ന പോർചുഗൽ - കോംഗോ പോരാട്ടത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടെ പൂട്ടി കോംഗോയ്ക്ക് വിജയത്തിന് തുല്യമായ സമനില. ഗ്രൂപ്പിൽ L-ൽ നടന്ന കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ട് രണ്ടിനെതിരേ നാല് ഗോളിന് ക്രൊയേഷ്യയെ തകർത്തു. ജൂഡ് ബെല്ലിങ്ങാമും മാർക്കസ് റാഷ്‌ഫോർഡും ഇരട്ട ഗോളുകൾ നേടിയ ക്യാപ്റ്റൻ ഹാരി കെയ്ൻനും ഇംഗ്ലണ്ടിന്റെ വിജയശിൽപ്പികളായി.
ഹൂസ്റ്റൺ: ഫിഫ വേൾഡ്കപ്പ് 2026-ൽ ഗ്രൂപ്പ് K -യിൽ നടന്ന പോർചുഗൽ – കോംഗോ പോരാട്ടത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഉൾപ്പെടെ പൂട്ടി കോംഗോയ്ക്ക് വിജയത്തിന് തുല്യമായ സമനില. ഗ്രൂപ്പിൽ L-ൽ നടന്ന കരുത്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ട് രണ്ടിനെതിരേ നാല് ഗോളിന് ക്രൊയേഷ്യയെ തകർത്തു. ജൂഡ് ബെല്ലിങ്ങാമും മാർക്കസ് റാഷ്‌ഫോർഡും ഇരട്ട ഗോളുകൾ നേടിയ ക്യാപ്റ്റൻ ഹാരി കെയ്ൻനും ഇംഗ്ലണ്ടിന്റെ വിജയശിൽപ്പികളായി. 2018 ലോകകപ്പ് സെമിയിലെ തോൽവിക്ക് ക്രൊയേഷ്യയോടുള്ള മധുരപ്രതികാരം കൂടിയായി ഇംഗ്ലണ്ടിന് ഈ ജയം. ഗ്രൂപ്പ് L-ൽ നടന്ന മറ്റൊരു മത്സരത്തിൽ ഘാന – പനാമയെ 1-0ന് കീഴടക്കി.
ഗോൾ ഇല്ലാതെ റോണോ
കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ ഹാട്രിക്കുമായി ലയണൽ മെസിയും ഇരട്ട ഗോളുകളുമായി കിലിയൻ എംബാപ്പെയും മിന്നുന്ന പ്രകടനം കാഴ്ചവച്ചപ്പോൾ കിടിലൻ ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയും അവർക്കൊപ്പം ചേരുകയും പുതിയ റെക്കോഡുകൾ സ്ഥാപിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെട്ടു. എന്നാൽ തന്റെ ആറാം ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ സൂപ്പർ താരത്തിന് ഗോൾ കണ്ടെത്താനായില്ല, എന്നുമാത്രമല്ല താരതമ്യേന ദുർബലരായ കോംഗോയോട് സമനിലയിൽ പിരിയേണ്ടി വരികയും ചെയ്തു.
Also Read: ഡച്ചുപടയെയും തീർത്തുവിട്ടു; ഇന്ത്യൻ വനിതകൾ വിജയഗാഥ തുടരുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോ ആരാധകരെ തികച്ചും നിരാശപ്പെടുത്തുന്നതായിരുന്നു കോംഗോയുമായുള്ള മത്സരം. റോണോയ്ക്ക് പൂട്ടിടുന്നതിൽ ആഫ്രിക്കൻ കരുത്ത് വിജയിച്ചു എന്നുപറയാം. പൂർണ്ണമായും സ്വതന്ത്രമായ ശേഷം ഇതാദ്യമായി ലോകകപ്പ് കളിക്കുന്ന രാജ്യമാണ് ഡെമോക്രാറ്റിങ് റിപ്പബ്ലിക്ക് ഓഫ് കോംഗോ. ആറാം മിനിറ്റിൽ തന്നെ ഗോൾ നേടിയ പോർചുഗൽ, ഈസിയായി വിജയിച്ചേക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും തന്ത്രം മാറ്റിയ കോംഗോ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നു.
പെഡ്രോ നെറ്റോ നൽകിയ ക്രോസ് ഹെഡറിലൂടെ വലയിലാക്കിയ ജാവോ നെവെസ് ആണ് പോർചുഗലിനായി ആറാം മിനിറ്റിൽ ഗോൾ കണ്ടെത്തിയത്. ഇതിനുള്ള കോംഗോ മറുപടിഗോൾ ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ പിറന്നു, ആർതുർ മസ്വാക്കു നൽകിയ ക്രോസ് പോർച്ചുഗീസ് ഡിഫൻഡർമാർക്കിടയിലൂടെ ഉയർന്നുചാടി ഹെഡറിലൂടെ യൊവാൻ വിസ്സ വലയിലാക്കി.
ലോകകപ്പിൽ കോംഗോയുടെ ആദ്യ ഗോളാണ് അവിടെ പിറന്നത്. 1-1ന് സമനില കണ്ടെത്താൻ കഴിഞ്ഞതോടെ കൂടുതൽ ആത്മവിശ്വാസവുമായി രണ്ടാം പകുതിയിൽ കളിച്ചെങ്കിലും ഗോൾ കണ്ടെത്താൻ കോംഗോയ്ക്ക് കഴിഞ്ഞില്ല. രണ്ട് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കാൻ റൊണാൾഡോയ്ക്ക് കഴിയാതെ പോയതും പോർചുഗലിന് തിരിച്ചടിയായി. CR7 എന്ന സൂപ്പർ താരവുമായി ഇറങ്ങിയ പോർചുഗലിനെ സമനിലയിൽ പൂട്ടിയതോടെ ലോകകപ്പിൽ ആദ്യമായി പോയിന്റ് നേടാനും കോംഗോയ്ക്ക് കഴിഞ്ഞു.
ക്യാപ്റ്റൻ നയിച്ചു, ഇംഗ്ലണ്ട് ജയിച്ചു
ഇരട്ടഗോളുകളുമായി ക്യാപ്റ്റൻ ഹാരി കെയ്‌ൻ മുന്നിൽ നിന്ന് നയിച്ചപ്പോൾ കരുത്തരായ ക്രൊയേഷ്യക്കെതിരേ ഇംഗ്ലണ്ടിന് 4-2ന്റെ മിന്നും ജയം. ഹാരി കെയ്‌ന് പുറമേ ജൂഡ് ബെല്ലിങ്ങാമും മാർക്കസ് റാഷ്‌ഫോർഡും ഇംഗ്ലണ്ടിനായി ഗോൾ നേടി. മറുഭാഗത്ത് മാർട്ടിൻ ബട്ടുറിനയും പീറ്റർ മുസയുമായിരുന്നു ക്രൊയേഷ്യയുടെ സ്‌കോറർമാർ.
12-ാം മിനിറ്റിൽ ഹാരികെയിനിലൂടെ ഇംഗ്ലണ്ട് സ്കോർബോർഡ് തുറന്നു. എന്നാൽ 36-ാം മിനിറ്റിൽ മാർട്ടിൻ ബട്ടുറിനയുടെ ലോങ് റേഞ്ചറിലൂടെ ക്രൊയേഷ്യയുടെ മറുപടിയെത്തി. 42-ാം മിനിറ്റിൽ ഡെക്ലാൻ റൈസ് എടുത്ത കോർണർ വലയിലെത്തിച്ച് ഹാരി കെയ്ൻ വീണ്ടും ഇംഗ്ലണ്ടിന് ലീഡ് നൽകി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് തന്നെ ആ കണക്ക് പീറ്റൻ മുസയുടെ ഗോളിലൂടെ ക്രൊയേഷ്യ തീർത്തുവിട്ടു (2-2).
എന്നാൽ കളിയുടെ രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിനൊപ്പം പിടിച്ചുനിൽക്കാൻ ക്രൊയേഷ്യക്ക് കഴിഞ്ഞില്ല. 47-ാം മിനിറ്റിൽ ഇംഗ്ലണ്ട് വീണ്ടും ലീഡെടുത്തു. ഏലിയറ്റ് ആൻഡേഴ്‌സൻ നീട്ടിക്കൊടുത്ത പന്ത് ജൂഡ് ബെല്ലിങ്ങാം പോസ്റ്റിന്റെ വലതുഭാഗത്ത് അസാധ്യമായ ഒരു ആംഗിളിൽ നിന്ന് ഗോളാക്കി മാറ്റുകയായിരുന്നു. 85-ാം മിനിറ്റിൽ മാർക്കസ് റാഷ്‌ഫോർഡ് കൂടി ഗോൾ നേടിയതോടെ 4-2 എന്ന നിലയിൽ ക്രൊയേഷ്യക്ക് മേൽ ഇംഗ്ലണ്ട് ജയം ഉറപ്പിച്ചു.
England Summary
In the FIFA World Cup 2026 Group K match between Portugal and Congo, superstar Cristiano Ronaldo was included in the scoreline, but Congo managed a draw (1-1). In the clash of the strong in Group L, England defeated Croatia by four goals to two. Jude Bellingham and Marcus Rashford scored twice, as did captain Harry Kane.