AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇരട്ടവെടിക്കാർ! എംബാപ്പെയുടെ ഫ്രാൻസിനും ഹാളണ്ടിന്റെ നോർവെയ്ക്കും വമ്പൻ ജയം; തോറ്റ് തുടങ്ങി സെനഗലും ഇറാഖും

FIFA World Cup 2026 France - Senegal, Norway- Iraq: ഫിഫ വേൾഡ്കപ്പ് ഗ്രൂപ്പ് ഐയിൽ സെനഗലിനെ കീഴടക്കി (3-1) നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസും ഏഷ്യൻ കരുത്തരായ ഇറാഖിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് നോർവേയും വരവറിയിച്ചു. ഏറെ ആവേശം നിറഞ്ഞ സെനഗൽ- ഫ്രാൻസ് പോരാട്ടത്തിൽ ഇരട്ട ഗോൾ നേട്ടവുമായി കളം നിറഞ്ഞ കിലിയൻ എംബാപ്പെ പുതിയ ചില റെക്കോഡുകളും കുറിച്ചുകൊണ്ടാണ് മത്സരം അ‌വസാനിപ്പിച്ചത്. ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന നേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്.

ഇരട്ടവെടിക്കാർ! എംബാപ്പെയുടെ ഫ്രാൻസിനും ഹാളണ്ടിന്റെ നോർവെയ്ക്കും വമ്പൻ ജയം; തോറ്റ് തുടങ്ങി സെനഗലും ഇറാഖും
Fifa World Cup 2026 France Senegal, Norway IraqImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 17 Jun 2026 | 07:24 AM

ന്യൂ ജേഴ്‌സി: ഫിഫ വേൾഡ്കപ്പ് ഗ്രൂപ്പ് ഐയിൽ സെനഗലിനെ കീഴടക്കി (3-1) നിലവിലെ റണ്ണറപ്പുകളായ ഫ്രാൻസും ഏഷ്യൻ കരുത്തരായ ഇറാഖിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്ത് നോർവേയും വരവറിയിച്ചു. ഏറെ ആവേശം നിറഞ്ഞ സെനഗൽ- ഫ്രാൻസ് പോരാട്ടത്തിൽ ഇരട്ട ഗോൾ നേട്ടവുമായി കളം നിറഞ്ഞ കിലിയൻ എംബാപ്പെ പുതിയ ചില റെക്കോഡുകളും കുറിച്ചുകൊണ്ടാണ് മത്സരം അ‌വസാനിപ്പിച്ചത്. ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന നേട്ടമാണ് എംബാപ്പെ സ്വന്തമാക്കിയത്. 57 ഗോളുകൾ നേടിയ ഒലിവർ ജിറൂദിനെ മറികടന്ന്, 58 ഗോളുകളുമായിട്ടാണ് എംബാപ്പെ പുതിയ ചരിത്രം കുറിച്ചത്. സെനഗലിനെതിരായ ഇരട്ട ഗോൾ നേട്ടത്തോടെ ലോകകപ്പിലെ എംബാപ്പെയുടെ ഗോൾ നേട്ടം 14 ആയി.

സെനഗലിന്റെ ട്രാപ്പ് പൊളിച്ച എംബാപ്പെ

കഴിഞ്ഞ ലോകകപ്പിൽ സെനഗലിനോട് ഏറ്റ പരാജയത്തിന്റെ നോവുള്ള ഫ്രാൻസ് ഇത്തവണ കരുതലോടെ തന്നെയാണ് ഇറങ്ങിയത്. ആദ്യ പകുതിയിൽ കളിയിൽ കൂടുതൽ ആധിപത്യവുമായി സെനഗൽ ഫ്രഞ്ച് താരങ്ങളെ പൂട്ടുന്ന കാഴ്ചയാണ് കണ്ടത്. പല തവണ ഫ്രഞ്ച് ബോക്സിനെ വിറപ്പിക്കാനും സെനഗലിന് കഴിഞ്ഞെങ്കിലും ഗോൾ മാത്രം വന്നില്ല.

Also Read: അ‌ത് ആനന്ദക്കണ്ണീർ അ‌ല്ല! വിസയ്ക്ക് പണമില്ലായിരുന്നു… കേപ് വെർദേ ഹീറോ വോസിഞ്ഞയുടെ സങ്കടമായി അ‌മ്മ

എന്നാൽ രണ്ടാം പകുതിയിൽ കിലിയൻ എംബാപ്പെ തന്റെ കളിമികവ് പുറത്തെടുത്തതോടെ സെനഗലിന്റെ ​കൈയിൽ നിന്ന് കളിപോയി. 66–ാം മിനിറ്റിൽ കാത്തിരുന്ന ആ ഗോൾ ഫ്രാൻസിനെ തേടി എത്തി. ബോക്സിനു പുറത്തുനിന്ന് ഒലിസെ നീട്ടി നൽകിയ പാസിലേക്ക് സെനഗൽ പ്രതിരോധ താരങ്ങളെ അതിവേഗം പിന്നിലാക്കി എംബാപ്പെ ഓടിയെത്തി. ഗോളി മാത്രം മുന്നിൽ നിൽക്കെ ആദ്യ ഗോളടിച്ച് എംബാപ്പെ ലോകത്തെ തന്റെ ലോകകപ്പിലേക്കുള്ള തിരിച്ചുവരവ് അ‌റിയിച്ചു.

82–ാം മിനിറ്റില്‍ ഗ്രൗണ്ടിന്റെ മധ്യവരയ്ക്കു സമീപത്തുനിന്ന് അഡ്രിയൻ റാബിയറ്റ് നീട്ടിനൽകിയ പന്ത് ബോക്സിലേക്ക് ഓടിക്കയറിയ ബ്രയാൻ ബാർക്കൊല പിടിച്ചെടുത്തു. പന്തു തടയാൻ നോക്കിയ സെനഗൽ ഗോളിയുടെ തലയ്ക്കു മുകളിലൂടെ ഒരു ഗോൾ, സ്കോർ 2–1. എന്നാൽ രണ്ടാം പകുതിയുടെ ഇൻജറി ടൈമിൽ ഇബ്രാഹിം എംബായെ സെനഗലിനായി ആദ്യ ഗോൾ കണ്ടെത്തി.

വീണ്ടുമൊരു എംബാപ്പെ ഗോൾ

പക്ഷേ ഗോൾ നേട്ടത്തിൽ സെനഗൽ സന്തോഷിച്ചുതുടങ്ങും മുമ്പ്, കിടിലനൊരു ലോങ് റേഞ്ചറിലൂടെ വലകുലുക്കി എംബാപ്പെ തന്റെ രണ്ടാം ഗോൾ കണ്ടെത്തുകയും ഫ്രാൻസിന്റെ ജയമുറപ്പിക്കുകയും ചെയ്തു. ഇതോടെ ബ്രസീൽ ഇതിഹാസം പെലെ (12), അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി (13) എന്നിവരെ മറികടന്ന് എംബാപ്പെ (14), ജർമനിയുടെ ഇതിഹാസ താരം ഗെർഡ് മുള്ളർക്കൊപ്പം ലോകകപ്പിലെ ഗോൾ വേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി.

14 ഗോളുകൾ

ലോകകപ്പിൽ ഫ്രാൻസിനായി കൂടുതൽ ഗോൾ നേടുന്ന താരവും എംബാപ്പെയാണ്. 15 കളികളിൽനിന്ന് 14 ലോകകപ്പ് ഗോളുകളാണ് എംബപെ ഇതുവരെ അടിച്ചത്. 13 ഗോളുകൾ നേടിയ ജസ്റ്റ് ഫൊണ്ടെയ്നെയാണ് താരം മറികടന്നത്. എന്നാൽ 1958-ലെ ലോകകപ്പിലാണ് ജസ്റ്റ് ഫൊണ്ടെയ്ൻ 13 ഗോളുകളും സ്‌കോർ ചെയ്തത് എന്ന പ്രത്യേകതയുണ്ട്.

നാല് ഗോളിന്റെ ജയം ആഘോഷിച്ച് നോർവേ

ഗ്രൂപ്പ് ഐയിൽ നടന്ന രണ്ടാം മത്സരത്തിൽ ലോകകപ്പ് അ‌രങ്ങേറ്റം കുറിച്ച സൂപ്പർ താരം ഏർലിങ് ഹാളണ്ടിന്റെ കരുത്തിൽ ഇറാഖിനെതിരേ നോർവേയ്ക്ക് നാല് ഗോളിന്റെ വമ്പൻ ജയം. 29–ാം മിനിറ്റിൽ എർലിങ് ഹാളണ്ട് തന്റെ ആദ്യ ലോകകപ്പ് ഗോളുമായി നോർവേയുടെ സ്കോർബോർഡ് ഉദ്ഘാടനം ചെയ്തു. ഡേവിഡ് മോലർ വോൾഫ് പോസ്റ്റ് ലക്ഷ്യമാക്കി ഇട്ട ക്രോസ് കൃത്യമായി ഇറാഖിന്റെ വലയിലെത്തിച്ച് ഹാളണ്ട് നോർവെയെ മുന്നിലെത്തിച്ചു.

എന്നാൽ 29–ാം മിനിറ്റിൽ ആമിർ അൽ അമ്മറിയുടെ പാസിന് തല വച്ച് അയ്മെൻ‍ ഹുസെയ്ൻ ഇറാഖിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു, സ്കോർ 1–1. എന്നാൽ 43-ാം മിനിറ്റിൽ ഹാളണ്ട് തന്റെ രണ്ടാം ഗോൾ കുറിച്ചു. അ‌തോടെ നോർവേ വീണ്ടും 2-1ന് മുന്നിലെത്തി. ഒരു തിരിച്ചുവരവിന് ഇറാഖ് പിന്നീട് ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല.

76 –ാം മിനിറ്റിൽ ലിയോ ഒസ്റ്റിഗാർഡ് നോർവേയുടെ മൂന്നാം ഗോളടിച്ചു. രണ്ടാം പകുതിയിലെ ഇൻജറി ടൈമിൽ ക്രിസ്റ്റ്യൻ തൊസ്‍വെത് നോർവേയുടെ നാലാം ഗോൾ സ്വന്തമാക്കി. അ‌ങ്ങനെ 28 വർഷത്തിന് ശേഷം ലോകകപ്പിന് ഇറങ്ങിയ​ നോർവേ ആദ്യ ജയവുമായി തലയുയർത്തി കളം വിട്ടു.

English Summary

Current runners-up France defeated Senegal (3-1) in Group I of the FIFA World Cup, while Norway defeated Asian powerhouse Iraq 4-1. Kylian Mbappe, who scored twice in a thrilling Senegal-France clash, ended the match by setting some new records.

Follow Us