Kerala Blasters: മാസ്‌കും തൊപ്പിയും ധരിച്ച് കലൂര്‍ സ്റ്റേഡിയത്തിലേക്ക്; ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം പകര്‍ത്താനെത്തി സികെ വിനീത്
CK Vineeth Captures Behind-the-Scenes Action of Kerala Blasters Match: ഐഎസ്എല്‍ സീസണില്‍ കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം പകര്‍ത്താന്‍ സികെ വിനീത് എത്തിയിരുന്നു. മുംബൈ സിറ്റിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളുടെ ദൃശ്യം പകര്‍ത്താന്‍ താരമെത്തിയത് തൊപ്പിയും, മാസ്‌കും ധരിച്ചാണ്. അതുകൊണ്ട് തന്നെ ആരാധകരില്‍ പലര്‍ക്കും താരത്തെ തിരിച്ചറിയാന്‍ സാധിച്ചില്ല. തന്നെ മനസിലായവരുടെ ഒപ്പം നിന്ന് സെല്‍ഫിയെടുത്തതിന് ശേഷമാണ് വിനീത് മടങ്ങിയത്.

സികെ വിനീതും ആഷ്‌ലി വെസ്റ്റ്‌വുഡും
ഫുട്‌ബോളിനൊപ്പം കാമറയെയും സ്‌നേഹിച്ച താരമാണ് സികെ വിനീത്. താന്‍ ഒപ്പിയെടുത്ത ദൃശ്യങ്ങള്‍ വിനീത് തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍, പ്രത്യേകിച്ചും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്. ഈ ഐഎസ്എല്‍ സീസണില്‍ കൊച്ചിയില്‍ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം പകര്‍ത്താനും മുന്‍താരം എത്തിയിരുന്നു. മുംബൈ സിറ്റിക്കെതിരായ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരത്തിന്റെ ദൃശ്യം പകര്‍ത്താന്‍ താരമെത്തിയത് തൊപ്പിയും, മാസ്‌കും ധരിച്ചാണ്. അതുകൊണ്ട് തന്നെ ആരാധകരില്‍ പലര്‍ക്കും താരത്തെ തിരിച്ചറിയാന്‍ സാധിച്ചില്ല. തന്നെ മനസിലായവരുടെ ഒപ്പം നിന്ന് സെല്‍ഫിയെടുത്തതിന് ശേഷമാണ് വിനീത് മടങ്ങിയത്. വിനീത് ‘ഫോട്ടോഗ്രാഫറാ’യി ഐഎസ്എല്‍ മത്സരം പകര്‍ത്താനെത്തിയതിന്റെ ദൃശ്യങ്ങള്‍ ഐഎസ്എല്‍ പുറത്തുവിട്ടിട്ടുണ്ട്. ഈ വീഡിയോ വൈറലാണ്.
മത്സരത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഹോട്ടല്‍ റൂമില്‍ വെച്ച് വിനീത് നടത്തുന്ന തയ്യാറെടുപ്പുകള്‍ കാണിച്ചുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. കാനോണ്‍ ആര്‍3, കാനോണ്‍ ആര്‍1 പ്ലസ്, കാനോണ്‍ ഇഒഎസ് ആര്‍5 എന്നിവയാണ് വിനീതിന്റെ കൈവശമുണ്ടായിരുന്നത്. സ്‌റ്റേഡിയത്തിലേക്ക് ആരാധകര്‍ എത്തുന്നതിന് മുമ്പ് അവിടെയെത്താന്‍ നേരത്തെ തന്നെ വിനീത് ഹോട്ടലില്‍ നിന്ന് പുറപ്പെട്ടു. സ്റ്റേഡിയത്തില്‍ ആരാധകര്‍ ആര്‍പ്പുവിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാമറയിലും, തന്റെ ഫോണിലുമടക്കം വിനീത് പകര്‍ത്തി.
Also Read: Kerala Blasters: ഐഎസ്എല്‍ രണ്ടാം ഘട്ട ഷെഡ്യൂള്‍ പുറത്ത്; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരക്രമം ഇങ്ങനെ
ഇതിനിടെ, ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ആഷ്‌ലി വെസ്റ്റ്‌വുഡുമായി വിനീത് സൗഹൃദസംഭാഷണം നടത്തി. മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് വിജയിക്കുമെന്ന ശുഭാപ്തിവിശ്വാസത്തിലായിരുന്നു വിനീത്. ബ്ലാസ്റ്റേഴ്‌സ് സൃഷ്ടിച്ച ഓരോ അവസരങ്ങളിലും ഒരു ആരാധകനെ പോലെ അദ്ദേഹം ആവേശത്തിലായി. മത്സരത്തിന് ശേഷം വിനീത് മടങ്ങാന്‍ തുടങ്ങിയപ്പോഴാണ് ചില ആരാധകര്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അവര്‍ വിനീതിനൊപ്പം നിന്ന് സെല്‍ഫിയെടുത്തു.
വീഡിയോ കാണാം
ഒക്ടോബര്‍ 25-ന് നടന്ന മത്സരത്തിന്റെ ദൃശ്യം വിനീത് പകര്‍ത്താനെത്തുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ ഐഎസ്എല്‍ പുറത്തുവിട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ്-മുംബൈ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. മത്സരത്തില്‍ മഞ്ഞപ്പട സമ്പൂര്‍ണ മേധാവിത്തം സൃഷ്ടിച്ചെങ്കിലും വിജയിക്കാനായില്ല.
അതേസമയം, പോയിന്റ് പട്ടികയില്‍ നിലവില്‍ ബ്ലാസ്റ്റേഴ്‌സ് ഒമ്പതാമതാണ്. നാലു മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. രണ്ട് സമനിലയും, ഒരു തോല്‍വിയും വഴങ്ങി. അഞ്ച് പോയിന്റാണ് സമ്പാദ്യം. നവംബര്‍ 29-ന് എഫ്‌സി ഗോവയ്‌ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
English Summary
CK Vineeth arrived in disguise to shoot the October 25 ISL match. He captured fan moments and chatted with coach Ashley Westwood. Fans clicked selfies with him before he left.