AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: ധോണിയുടെ പിൻഗാമിയായി സഞ്ജു? ചെന്നൈ സൂപ്പർ കിങ്‌സിന്റെ പുതിയ പദ്ധതികൾ ഇങ്ങനെ

Will Sanju Samson Become the New Face of CSK After MS Dhoni? 2008ലെ ഐപിഎല്‍ സീസണ്‍ മുതല്‍ ചെന്നൈ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ധോണി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഞ്ച് തവണയാണ് ചെന്നൈ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗിലും രണ്ട് തവണ ടീമിനെ ജേതാക്കളാക്കി. കളിക്കളത്തിലെ പ്രകടനത്തിനപ്പുറം ചെന്നൈയുടെ ആരാധകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള താരമാണ് ധോണി.

Sanju Samson: ധോണിയുടെ പിൻഗാമിയായി സഞ്ജു? ചെന്നൈ സൂപ്പർ കിങ്‌സിന്റെ പുതിയ പദ്ധതികൾ ഇങ്ങനെ
സഞ്ജു സാംസണ്‍, എംഎസ് ധോണി Image Credit source: PTI
Shiji M K
Shiji M K | Published: 19 Nov 2026 | 07:11 AM

ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പുതിയ മുഖമായി മലയാളി താരം സഞ്ജു സാംസണ്‍ മാറുമോ? ഐപിഎല്ലില്‍ നിന്ന് എംഎസ് ധോണി വിരമിച്ചതോടെ ടീമിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുകയാണ്. ധോണിയുടെ അഭാവത്തില്‍ ടീമിന്റെ പ്രധാന താരമെന്ന നിലയില്‍ സഞ്ജുവിന് കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

2008ലെ ഐപിഎല്‍ സീസണ്‍ മുതല്‍ ചെന്നൈ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ധോണി. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അഞ്ച് തവണയാണ് ചെന്നൈ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്. ചാമ്പ്യന്‍സ് ലീഗിലും രണ്ട് തവണ ടീമിനെ ജേതാക്കളാക്കി. കളിക്കളത്തിലെ പ്രകടനത്തിനപ്പുറം ചെന്നൈയുടെ ആരാധകര്‍ക്കിടയില്‍ വലിയ സ്വാധീനമുള്ള താരമാണ് ധോണി.

കളിക്കാരനെന്ന നിലയിലുള്ള കരിയര്‍ അവസാനിപ്പിച്ചെങ്കിലും ടീമിനൊപ്പം ഉപദേഷ്ടാവായി ധോണി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ചെന്നൈയ്ക്ക് തുടര്‍ന്നും പ്രയോജനപ്പെടുത്താനാകും.

ചെന്നൈയുടെ പ്രതീക്ഷ സഞ്ജുവില്‍

രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലെത്തിയ സഞ്ജുവിന് ആരാധകരില്‍ നിന്ന് മികച്ച സ്വീകരണമാണ് ലഭിച്ചത്. തമിഴ് ഭാഷ നന്നായി സംസാരിക്കാന്‍ കഴിയുന്നതും സഞ്ജുവിന് ചെന്നൈ ആരാധകരുമായി കൂടുതല്‍ അടുപ്പം സൃഷ്ടിക്കുന്ന ഘടകമാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയിലുള്ള മികവും അന്താരാഷ്ട്ര ക്രിക്കറ്റിലെ അനുഭവസമ്പത്തും സഞ്ജുവിന് അനുകൂലമാണ്. ധോണിയുടെ പകരക്കാരനായി വിക്കറ്റ് കീപ്പിങ്ങിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ടീമിന്റെ പ്രധാന താരമായി മാറാനും സഞ്ജുവിന് കഴിയുമെന്നാണ് പ്രതീക്ഷ.

Also Read: Sanju Samson: 7.99 ലക്ഷം രൂപയിൽ തുടങ്ങി 18 കോടിയിലെത്തി; ഐപിഎല്ലിൽ സഞ്ജു ഇതുവരെ നേടിയത് എത്ര?

നായകനായി റുതുരാജ് തുടരുമോ?

സഞ്ജു ടീമിന്റെ പുതിയ മുഖമായി മാറിയാലും നായകസ്ഥാനത്ത് ഉടന്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. റുതുരാജ് ഗെയ്ക്വാദ് തന്നെ ചെന്നൈയുടെ നായകനായി തുടര്‍ന്നേക്കും.

കഴിഞ്ഞ സീസണുകളില്‍ ടീമിനെ നയിച്ച പരിചയമുള്ള റുതുരാജിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് മാനേജ്മെന്റിന്റെ താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സഞ്ജുവിനെ ഭാവിയിലെ പ്രധാന നേതൃനിരയിലെ താരമായി വളര്‍ത്തിയെടുക്കാനും ചെന്നൈ ലക്ഷ്യമിടുന്നുണ്ട്.

ഡിസംബര്‍ 16ന് നടക്കുന്ന താരലേലവും ചെന്നൈയുടെ ഭാവി പദ്ധതികളും ആരാധകര്‍ ഉറ്റുനോക്കുകയാണ്. ധോണിയുടെ കാലഘട്ടത്തിന് ശേഷം പുതിയൊരു ടീമിനെ കെട്ടിപ്പടുക്കുമ്പോള്‍ സഞ്ജുവിന്റെ പങ്ക് നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ.

English Summary

With MS Dhoni’s retirement, Chennai Super Kings are preparing for a new phase. Sanju Samson could take on a bigger role and emerge as one of the team’s key faces, while Ruturaj Gaikwad is expected to continue as captain.

Follow Us