സ്‌കലോണിക്ക് മെസിയെ വേണം; പരിശീലക സംഘത്തിലേക്ക് ‘ക്ഷണം’! ഓഫര്‍ സ്വീകരിക്കുമോ?
Lionel Scaloni Jokes About Lionel Messi Joining Argentina Coaching Staff: അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ടുള്ള ഏത് വാര്‍ത്തകളും ഇപ്പോഴും ലയണല്‍ മെസിയെ ചുറ്റിപ്പറ്റിയാണ്. മെസിയെക്കുറിച്ച് മാത്രമാണ് അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്കും സഹതാരങ്ങള്‍ക്കും പറയാനുള്ളത്. ഇതിനിടെ, മെസിയെ തന്റെ കോച്ചിങ് സ്റ്റാഫിന്റെ ആഗ്രഹമാക്കാനുള്ള ആഗ്രഹവും സ്‌കലോണി പ്രകടിപ്പിച്ചു.
രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചെങ്കിലും അര്‍ജന്റീന ടീമുമായി ബന്ധപ്പെട്ടുള്ള ഏത് വാര്‍ത്തകളും ഇപ്പോഴും ലയണല്‍ മെസിയെ ചുറ്റിപ്പറ്റിയാണ്. മെസിയെക്കുറിച്ച് മാത്രമാണ് അര്‍ജന്റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോണിക്കും സഹതാരങ്ങള്‍ക്കും പറയാനുള്ളത്. ഇതിനിടെ, മെസിയെ തന്റെ കോച്ചിങ് സ്റ്റാഫിന്റെ ആഗ്രഹമാക്കാനുള്ള ആഗ്രഹവും സ്‌കലോണി പ്രകടിപ്പിച്ചു. ഒരു പുഞ്ചിരിയോടെ തമാശരൂപേണയാണ് തന്റെ ആഗ്രഹം അദ്ദേഹം പരസ്യമായി തുറന്നുപറഞ്ഞത്. സഹപരിശീലകൻ വാൾട്ടർ സാമുവൽ അർജന്റീന ടീമിന്റെ ചുമതലകളിൽ നിന്ന് ഒഴിയുന്ന സാഹചര്യത്തിൽ പകരം മെസി വരട്ടേയെന്നായിരുന്നു സ്‌കലോണിയുടെ തുറന്നുപറച്ചില്‍.
“അദ്ദേഹം ഇവിടെ വരാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു പ്രശ്നവുമില്ല. ഇപ്പോൾ വാൾട്ടർ പോയി, അദ്ദേഹം വരട്ടെ”-എന്നാണ് തമാശ കലര്‍ത്തി സ്‌കലോണി പറഞ്ഞത്. കോസ്റ്റാറിക്കയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന് തൊട്ടുമുമ്പാണ് അർജന്റീനിയൻ പരിശീലകന്റെ പരാമർശം.
കഴിയുന്നത്ര കാലം കളിക്കളത്തിൽ തുടരണം
മെസി കഴിയുന്നത്ര കാലം കളിക്കളത്തില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ ടീമില്‍ നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും ക്ലബ് ഫുട്‌ബോളിന്റെ ഭാഗമാണ് മെസി. അദ്ദേഹം കളി തുടരുമെന്നും, 2030-ന് ശേഷവും കളിക്കളത്തിൽ ഉണ്ടാകുമെന്നുമാണ് താന്‍ കരുതുന്നതെന്നും സ്‌കലോണി അഭിപ്രായപ്പെട്ടു.
Also Read: പാകിസ്ഥാന്റെ പരിപ്പെടുത്തു; സാഫ് ഗെയിംസില്‍ ഇന്ത്യയ്ക്ക് കിരീടം
ദേശീയ ടീമിനായി കളിക്കുന്നത് അദ്ദേഹം ഇതിനകം അവസാനിപ്പിച്ചു കഴിഞ്ഞു, എന്നാൽ ഒരു ഫുട്ബോളർ എന്ന നിലയിൽ കഴിയുന്നത്ര കാലം അദ്ദേഹം തന്റെ കരിയർ തുടരണമെന്ന് താന്‍ ആഗ്രഹിക്കുന്നു. ഇതിന് പിന്നാലെയാണ് സ്‌കലോണി മെസിയെ കോച്ചിങ് സ്റ്റാഫിലേക്ക് ക്ഷണിച്ചത്.
വാള്‍ട്ടറുടെ പടിയിറക്കം
ഒരു പുതിയ പ്രൊഫഷണൽ വെല്ലുവിളി ഏറ്റെടുക്കുന്നതിനായി താൻ സ്ഥാനമൊഴിയുകയാണെന്നായിരുന്നു വാള്‍ട്ടര്‍ സാമുവലിന്റെ പ്രഖ്യാപനം. വാള്‍ട്ടറുടെ പടിയിറക്കം കോച്ചിങ് സ്റ്റാഫില്‍ ഒരു ഒഴിവ് സൃഷ്ടിച്ചിട്ടുണ്ട്. ഓഗസ്ത് 31-നാണ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി മെസി പ്രഖ്യാപിച്ചത്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുമായുള്ള അദ്ദേഹത്തിന്റെ കരാർ 2028 ഡിസംബർ വരെ നീണ്ടുനിൽക്കും.
അതേസമയം, പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഇന്റർ മയാമി റിവർ പ്ലേറ്റിനെ നേരിടുന്ന സൗഹൃദ മത്സരത്തിനായി, 2027 ജനുവരി 19-ന് അർജന്റീനൻ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ മൊണ്യൂമെന്റൽ സ്റ്റേഡിയത്തിലേക്ക് മെസി മടങ്ങിയെത്താൻ ഒരുങ്ങുകയാണ്. മത്സരത്തിന്റെ വിശദാംശങ്ങളും, ടിക്കറ്റ് വിൽപ്പന ആരംഭിക്കുന്ന തീയതിയും, അനുബന്ധ പരിപാടികളും ഇരു ക്ലബുകളും തങ്ങളുടെ ഔദ്യോഗിക ചാനലുകളിലൂടെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
English Summary
Following assistant Walter Samuel’s exit, coach Lionel Scaloni playfully invited Lionel Messi to join Argentina’s coaching staff. Despite Messi’s international retirement, Scaloni hopes the legend continues playing football beyond 2030. Currently focused on his club career with Inter Miami, Messi will return to Buenos Aires on January 19, 2027.He is set to play a high-profile friendly against River Plate at the iconic Monumental stadium.