AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Vinayaka Chaturthi 2026: അഭിമാനക്ഷതം സംഭവിക്കും! വിനായക ചതുർത്ഥിയിൽ ‌ചന്ദ്രനെ എന്തുകൊണ്ട് നോക്കാൻ പാടില്ല, ഐതീഹ്യം അറിയാം

Vinayaka Chaturthi 2026 Legend:ശിവൻ തന്റെ പ്രിയപ്പെട്ട പുത്രനായ ഗണപതിയെ ഏറ്റവും ശക്തനും ശ്രേഷ്ഠനുമായ ദൈവമായി അംഗീകരിച്ച ദിവസമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം അറിവ്, ജ്ഞാനം, ഭാഗ്യം, സമൃദ്ധി എന്നിവയുടെ പ്രതീകമാണ് ഗണേശൻ. ഏതൊരു പുതിയ കർമ്മവും വിജയകരമായി പൂർത്തിയാക്കാൻ പ്രാർത്ഥനയോടെയാണ് ഗണേശന് ആരാധിക്കുന്നത്..........

Vinayaka Chaturthi 2026: അഭിമാനക്ഷതം സംഭവിക്കും! വിനായക ചതുർത്ഥിയിൽ ‌ചന്ദ്രനെ എന്തുകൊണ്ട് നോക്കാൻ പാടില്ല, ഐതീഹ്യം അറിയാം
Vinayaka Chaturthi Image Credit source: Tv9 Network
Ashli C
Ashli C | Published: 13 Sep 2026 | 01:23 PM

ഇന്ത്യയിൽ ആചാരപൂർവ്വം ആഘോഷമാക്കുന്ന പ്രധാനപ്പെട്ട ഉത്സവങ്ങളിൽ ഒന്നാണ് ഗണേശ ചതുർത്ഥി. ഭഗവാൻ ഗണപതിയുടെ ജന്മദിനം വലിയ ആഘോഷങ്ങളോടെയാണ് കൊണ്ടാടപ്പെടുന്നത്. ശിവൻ തന്റെ പ്രിയപ്പെട്ട പുത്രനായ ഗണപതിയെ ഏറ്റവും ശക്തനും ശ്രേഷ്ഠനുമായ ദൈവമായി അംഗീകരിച്ച ദിവസമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം അറിവ്, ജ്ഞാനം, ഭാഗ്യം, സമൃദ്ധി എന്നിവയുടെ പ്രതീകമാണ് ഗണേശൻ. ഏതൊരു പുതിയ കർമ്മവും വിജയകരമായി പൂർത്തിയാക്കാൻ പ്രാർത്ഥനയോടെയാണ് ഗണേശന് ആരാധിക്കുന്നത്.

ജീവിതത്തിലെ തടസ്സങ്ങൾ മാറി ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നേടാൻ ഭഗവാൻ ഗണപതിയെ ആരാധിക്കുന്നത് വളരെ നല്ലതാണ്. ഗണേശ ചതുർത്ഥിയുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും വിശ്വാസങ്ങളും നിലനിൽക്കുന്നു അത്തരത്തിൽ മുതിർന്നവർ എപ്പോഴും പറയുന്ന ഒരു വിശ്വാസമാണ് ഗണേശ ചതുർത്ഥി നാളിൽ ആകാശത്ത് ചന്ദ്രനെ കാണരുത് എന്ന്. അതിന് പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. അതിനെക്കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്.

ALSO READ:വിനായക ചതുർത്ഥി സെപ്റ്റംബർ 14നോ 15നോ? കൃത്യമായ തീയതി, ശുഭകരമായ സമയം, ഗണേശ മന്ത്രങ്ങൾ, പൂജ രീതി എന്നിവ അറിയാം

ആകാശത്തെ ചന്ദ്രനെ നോക്കരുത്

ഗണേശ ചതുർത്ഥി നാളിൽ ആകാശത്തെ ചന്ദ്രനെ കാണരുത് എന്നാണ് മുതിർന്നവർ പറയുന്നത്. അതിനു പിന്നിൽ ഒരു ഐതിഹ്യം ഉണ്ട്. തന്റെ രൂപ ഭം​ഗിയിൽ അഹങ്കരിച്ചിരുന്ന ദേവനാണ് ചന്ദ്രൻ. ഒരിക്കൽ ഗണേശന്റെ ആനത്തലയെയും വലിയ വയറിനേയും കുറിച്ച് ചന്ദ്രൻ പരിഹസിച്ച് സംസാരിച്ചു. ഇതിൽ കോപിഷ്ടനായ ഗണപതി ഭഗവാൻ ആരും ചന്ദ്രനെ നോക്കരുത് എന്നും അങ്ങനെ നോക്കുന്നവർക്ക് വ്യാജ ആരോപണങ്ങളും അപവാദങ്ങളും നേരിടേണ്ടി വരുമെന്നും ശപിച്ചു.

ഗണേശന്റെ ശാപം ലഭിച്ചതോടെ തന്റെ തെറ്റ് ബോധ്യപ്പെട്ട ചന്ദ്രനും മറ്റു ദേവന്മാരും ഗണേശനെ കണ്ട് ഈ ശാപത്തിൽ നിന്നും മോക്ഷം നടൽകണമെന്ന് അപേക്ഷിച്ചു. ഒടുവിൽ ശാന്തനായ ഗണേശൻ ഒരു നിബന്ധനയോടെ ചന്ദ്രനെ ശാപത്തിൽ നിന്നും മോചിപ്പിച്ചു. ഭദ്രപാത ചതുർത്ഥി നാളിൽ ഒഴികെ എല്ലാ ദിവസങ്ങളിലും ചന്ദ്രനെ കാണാമെന്ന് അദ്ദേഹം അനുഗ്രഹിച്ചു. അന്നുമുതൽ ഭദ്രപാത ചതുർത്ഥി അതായത് ഗണേശ ചതുർത്ഥി നാളിൽ ചന്ദ്രനെ നോക്കുന്നവർക്ക് വ്യാജ ആരോപണങ്ങളും അപമാനവും നേരിടേണ്ടി വരുമെന്ന വിശ്വാസം വന്നു. അതിനാൽ മുതിർന്നവർ ഗണേശ ചതുർത്ഥി നാളിൽ ചന്ദ്രനെ ഒരിക്കലും അറിയാതെ പോലും നോക്കരുത് എന്ന് പറയുന്നു.

ശ്രദ്ധിക്കുക: പുരാണകഥകളെയും വിശ്വാസങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ ലേഖനം. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.

ENGLISH SUMMARY

Worshipping Lord Ganesha is highly beneficial for overcoming life’s obstacles and attaining happiness and prosperity. There are numerous legends and beliefs associated with Ganesha Chaturthi; one such belief, often cited by elders, is that one should not look at the moon on this day. There is a legend behind this belief.

Follow Us