AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sanju Samson: ഒറ്റപ്പെട്ട് സഞ്ജു സാംസണ്‍! ഇതുവരെ പിന്തുണച്ചവരും കൈവിട്ടു; എന്തിന് കളിപ്പിച്ചു?

Sanju Samson Struggles Again: ആദ്യ ടി20യില്‍ സഞ്ജു സാംസണെ എന്തിന് കളിപ്പിച്ചുവെന്ന് മുഹമ്മദ് കൈഫ് ചോദിച്ചു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍, ഫോമിലേക്ക് തിരിച്ചെത്താന്‍ താരങ്ങള്‍ വിവിധ ടൂര്‍ണമെന്റുകള്‍ കളിക്കാറുണ്ട്. എന്നാല്‍ സഞ്ജു സാംസന്റെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് കൈഫ് ചൂണ്ടിക്കാട്ടി.

Sanju Samson: ഒറ്റപ്പെട്ട് സഞ്ജു സാംസണ്‍! ഇതുവരെ പിന്തുണച്ചവരും കൈവിട്ടു; എന്തിന് കളിപ്പിച്ചു?
Sanju Samson During The First T20i Cricket Match Between India And AfghanistanImage Credit source: PTI
Jayadevan AM
Jayadevan AM | Published: 14 Sep 2026 | 06:24 PM

അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യിലെ മോശം പ്രകടനത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെതിരെ വിമര്‍ശനമുയരുന്നു. പലപ്പോഴും സഞ്ജുവിനെ പിന്തുണച്ചിട്ടുള്ള മുന്‍ താരം മുഹമ്മദ് കൈഫ് പോലും സഞ്ജുവിനെ കൈവിട്ടു. വൈഭവ് സൂര്യവംശി മികച്ച ഫോമിലുള്ളപ്പോള്‍ സഞ്ജുവിനെ എന്തിന് കളിപ്പിച്ചുവെന്ന ചോദ്യമാണ് കൈഫടക്കം ഉന്നയിക്കുന്നത്. അഫ്ഗാനെതിരായ ആദ്യ ടി20യില്‍ എട്ട് പന്തുകള്‍ നേരിട്ട സഞ്ജു 10 റണ്‍സെടുത്ത് പുറത്തായി. അസ്മത്തുല്ല ഒമര്‍സായി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഡാര്‍വിഷ് റസൂലിക്ക് ക്യാച്ച് നല്‍കി സഞ്ജു പുറത്തായി. രണ്ട് ഫോറടിച്ച് തരക്കേടില്ലാത്ത തുടക്കം ലഭിച്ചെങ്കിലും താരത്തിന് അധിക നേരം ക്രീസില്‍ തുടരാനായില്ല.

അടുത്തിടെ സമാപിച്ച സിംബാബ്‌വെ പര്യടനത്തിലെ ‘പ്ലെയര്‍ ഓഫ് ദ സീരിസായിരുന്ന’ 15-കാരന്‍ വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയാണ് സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ ഓപ്പണറായി അവസരം നല്‍കിയത്. എന്നാല്‍ അവസരം പ്രയോജനപ്പെടുത്താന്‍ സഞ്ജുവിന് സാധിച്ചില്ല.

തെറ്റ് ചെയ്തിട്ടില്ലല്ലോ എന്ന് വൈഭവിന് തോന്നും

ആദ്യ ടി20യില്‍ സഞ്ജുവിനെ എന്തിന് കളിപ്പിച്ചുവെന്ന് കൈഫ് ചോദിച്ചു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍, ഫോമിലേക്ക് തിരിച്ചെത്താന്‍ താരങ്ങള്‍ വിവിധ ടൂര്‍ണമെന്റുകള്‍ കളിക്കാറുണ്ട്. എന്നാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ അങ്ങനെയൊന്നും സംഭവിച്ചില്ലെന്ന് കൈഫ് ചൂണ്ടിക്കാട്ടി. സിംബാബ്‌വെ പര്യടനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം സഞ്ജു മറ്റ് ടൂര്‍ണമെന്റുകള്‍ കളിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കൈഫിന്റെ വിമര്‍ശനം.

Also Read: Sanju Samson: സഞ്ജുവിന് തിരിച്ചടിയായി മോശം പ്രകടനം; മുന്നറിയിപ്പ്, സൂര്യവംശി കത്തിക്കയറും

“സിംബാബ്‌വെയിൽ യുവ താരം മികച്ച പ്രകടനം പുറത്തെടുത്ത ശേഷം, എന്തുകൊണ്ടാണ് അഭിഷേക് – സൂര്യവംശി സഖ്യത്തിലേക്ക് നിങ്ങൾ പോകാതിരുന്നത്? തങ്ങളുടെ മികച്ച ഓപ്പണിംഗ് സഖ്യം ഏതാണെന്ന കാര്യത്തിൽ അവർക്ക് ഇപ്പോഴും ഉറപ്പില്ല. ഇന്ത്യൻ ടീം ഇപ്പോഴും തങ്ങളുടെ ഓപ്പണർമാരെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ എന്ന് വൈഭവിന് തീർച്ചയായും തോന്നിയിട്ടുണ്ടാകും. ഇത് ആശയക്കുഴപ്പത്തിലേക്ക് നയിച്ചേക്കാം, അത് ഒരു ടീമിനും നല്ലതല്ല,” ക്രിക്ബസ്സിനോട് സംസാരിക്കവെ കൈഫ് പറഞ്ഞു.

നേരത്തെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കറും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സഞ്ജുവിന്റെ പ്ലേയിങ് ഇലവനിലെ സ്ഥാനത്തെ ചോദ്യം ചെയ്ത് കൈഫും രംഗത്തെത്തിയത്. ഇനി അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ സഞ്ജുവിന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയേക്കാം.

സഞ്ജുവിന് എന്തുപറ്റി?

ടി20 ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ’യിരുന്നു സഞ്ജു. എന്നാല്‍ അതിനുശേഷം ഫോം കണ്ടെത്താന്‍ പാടുപെടുകയാണ്. അവസരത്തിനായി വൈഭവ് സൂര്യവംശി കാത്തിരിക്കുമ്പോൾ, റൺസ് കണ്ടെത്തി ഓപ്പണിംഗ് സ്ഥാനം നിലനിർത്താൻ സഞ്ജുവിന് മേൽ വലിയ സമ്മർദ്ദമുണ്ടാകും.

English Summary

Mohammad Kaif criticized India’s decision to play Sanju Samson over youngster Vaibhav Sooryavanshi in the first T20I against Afghanistan. Kaif argued that Samson lacked recent competitive cricket, while Sooryavanshi deserved a spot after excelling on the Zimbabwe tour. He suggested this selection move reflects ongoing confusion within the team regarding their best opening pair. Samson now faces heavy pressure after falling for just 10 runs following a prolonged run of low scores.

Follow Us