Gautam Gambhir: ഗംഭീർ പുറത്തേയ്ക്ക്?; ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാൻ മുൻ ഇന്ത്യൻ താരമെത്തുന്നു, റിപ്പോർട്ട്

Indian Cricket Team New Test coach: ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയുടെ പ്രകടനം മോശമായാൽ, ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ​ഗംഭീർ തെറിച്ചേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദെെനിക് ​ജാ​ഗരൺ റിപ്പോർട്ട് ചെയ്തു.

Gautam Gambhir: ഗംഭീർ പുറത്തേയ്ക്ക്?; ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാൻ മുൻ ഇന്ത്യൻ താരമെത്തുന്നു, റിപ്പോർട്ട്

Gambhir

Updated On: 

10 Nov 2024 | 06:12 PM

മുംബെെ: വലിയ പ്രതീക്ഷയിൽ രാഹുൽ ദ്രാവിഡിന്റെ പിൻ​ഗാമിയായി 4 മാസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക കുപ്പായമണിഞ്ഞ വ്യക്തിയാണ് ​ഗൗതം ​ഗംഭീർ. രാഷ്ട്രീയം ഉപേക്ഷിച്ച് പരിശീലക റോളിൽ എത്തിയെങ്കിലും ​ഗംഭീറിനെ സംബന്ധിച്ച് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ശ്രീലങ്കയിൽ ഏകദിന പരമ്പര നഷ്ടപ്പെട്ടതിന്റെ ക്ഷീണം മാറും ‌മുമ്പ് സ്വന്തം മണ്ണിൽ ന്യൂസിലൻഡിനെതിരായ പരമ്പരയിലും സമ്പൂർണ തോൽവി. സീനിയർ താരങ്ങൾ നേരിട്ട വിമർശനങ്ങളെക്കാൾ കൂടുതലാണ് ​ഗംഭീറിന് നേരെ വരുന്ന ആരാധക രോക്ഷം.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് ​ഗംഭീർ എത്രനാളെന്ന് കണ്ടറിയണം. ടീം സെലക്ഷനിൽ ഉൾപ്പെടെയുള്ള ​ഗംഭീറിന്റെ പൂർണ സ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുമെന്ന് റിപ്പോർട്ടുണ്ടെങ്കിലും ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിൽ ഇന്ത്യയുടെ പ്രകടനം മോശമായാൽ, ടെസ്റ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് ​ഗംഭീർ തെറിച്ചേക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദെെനിക് ​ജാ​ഗരൺ റിപ്പോർട്ട് ചെയ്തു. ഏകദിന, ട്വന്റി20 ടീമുകളെ ​ഗംഭീർ പരിശീലിപ്പിച്ചാലും ടെസ്റ്റ് ടീമിന്റെ പരിശീലക റോളിൽ പുതിയ ആൾ എത്തുമെന്നാണ് റിപ്പോർട്ട്.

ബോർഡർ ​ഗവാസ്കർ ട്രോഫി ​ഗംഭീറിനെ സംബന്ധിച്ച് ജീവൻ മരണ പോരാട്ടമായിരിക്കുമെന്ന് ഇതോടെ ഉറപ്പായി. അ‍ഞ്ച് ടെസ്റ്റുകളാണ് ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ഉൾപ്പെടുന്നത്. നവംബർ 22-ന് പരമ്പരയ്ക്ക് തുടക്കമാകും. ന്യൂസിലൻഡിനെതിരെ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയതോടെയാണ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനൽ സ്വപ്നങ്ങൾ തുലാസിലായത്. നിലവിലെ ടീമിന്റെ പ്രകടനത്തിൽ ടീം ഇന്ത്യ ഫെെനലിന് യോ​ഗ്യത നേടില്ലെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ വിലയിരുത്തൽ. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പര 4-0 ജയിച്ചാൽ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫെെനലിന് യോ​ഗ്യത നേടും.

ഏകദിന, ടി20, ടെസ്റ്റ് ഫോർമാറ്റുകൾക്ക് ഒരു പരിശീലകനെ‌യാണ് ബിസിസിഐ നിയമിക്കുന്നത്. എന്നാൽ പരിശീലക റോളിൽ ​ഗംഭീർ എത്തിയതോടെ ഏകദിന, ടി20 ടീമുകൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ടെങ്കിലും ടെസ്റ്റ് ടീമിന്റെ ​ഗ്രാഫ് താഴോട്ടാണെന്നാണ് വിലയിരുത്തൽ‌. സ്പിന്നിനെതിരെ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന ടീമാണ് ഇന്ത്യയെന്നും ഒരു വിഭാഗം പറയുന്നു.

​ഗംഭീറിന്റെ പകരക്കാരനായി ടെസ്റ്റ് ടീമിന്റെ പരിശീലകനായി ദേശീയ ക്രിക്കറ്റ് അക്കാദമി (എൻസിഎ) തലവനായ വിവിഎസ് ലക്ഷ്മണെ എത്തിക്കാനാണ് ബിസിസിഐയുടെ ശ്രമം. നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുന്ന ടി20 ടീമിനൊപ്പമാണ് ലക്ഷ്മൺ. ​ഗൗതം ​ഗംഭീർ ബോർഡർ ​ഗവാസ്കർ ട്രോഫിയ്ക്കായുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനൊപ്പമായതിനാലാണ് ലക്ഷമണിന് ബിസിസിഐ ടെസ്റ്റ് ടീമിന്റെ താത്കാലിക ചുമതല നൽകിയത്. മലയാളി താരം സ‍ഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിൽ ആദ്യ മത്സരത്തിൽ 61 റൺസിന് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ ഉ​ഗ്രൻ പ്രകടനം കാഴ്ചവച്ചിരുന്നു.

Loading...
Unable to load recommendations.
Follow Us
Related Stories
32 വയസുകാരൻ അ‌രവിന്ദ്: 67 കോടി ഫോളോവേഴ്സ് ഉള്ള റൊണാൾഡോ ഫോളോ ചെയ്യുന്ന ഏക ഇന്ത്യക്കാരൻ!
India Vs New Zealand : ഇന്ത്യയ്ക്ക് ആധികാരിക ജയം, അഭിഷേക് ശർമ്മയുടെ വിളയാട്ടം,
Lionel Messi: മെസി എവിടെ? ബാലണ്‍ ഡി ഓര്‍ വേദിയില്‍ ഇതിഹാസത്തിന്റെ അസാന്നിധ്യം; യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്‌
എട്ടാം വയസിൽ അമിതവണ്ണത്തിന് ആഴ്സണൽ അ‌ക്കാദമി പുറത്താക്കി; 33-ാം വയസിൽ ബാലൺ ഡി ഓർ നേടി; ഇത് ഹാരി കെയൻ ഹീറോയിസം
Kerala Blasters: ‘ടീമിന്റെ ഊര്‍ജ്ജം ചോര്‍ന്നു’! നിരാശ പങ്കുവെച്ച് ആഷ്‌ലി വെസ്റ്റ്‌വുഡ്; കേരള ബ്ലാസ്റ്റേഴ്‌സിന് ഇനി മാസ്റ്റര്‍ പ്ലാന്‍
Vaibhav Sooryavanshi: ഓപ്പണറായാൽ വെടിക്കെട്ട്, മൂന്നാം നമ്പറിൽ നിരാശ; വൈഭവ് സൂര്യവംശിയെ ഇറക്കിയത് തിരിച്ചടിയായോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
ദിവസവും എത്ര ഗ്ലാസ് പാൽ കുടിക്കണം?
രാവിലെ കഴിക്കാൻ ഓവർ നെെറ്റ് ഓട്സ്; ഇങ്ങനെ തയ്യാറാക്കൂ
153 കിലോ മീറ്റർ റേഞ്ചുള്ള ചേതക്ക് ഇ.വി സ്കൂട്ടർ
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു
ഫെരാരി അപകടത്തിൽപ്പെട്ടപ്പോൾ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്