FIFA World Cup 2026: ആ മോഹം വേണ്ട, അര്‍ജന്റീനയ്ക്ക് കപ്പ് കിട്ടില്ല; കിരീടം ഇവര്‍ കൊണ്ടുപോകും
Not Argentina or Brazil: Shocking FIFA World Cup 2026 Prediction Emerges: അദ്ദേഹം പ്രവചനം നടത്തിയ രീതിയാണ് ഈ വ്യത്യസ്തതയ്ക്ക് കാരണം. ക്യാപ്റ്റന്മാരുടെയും പരിശീലകരുടെയും പ്രധാന കളിക്കാരുടെയുമെല്ലാം ജനന തീയതിയും മറ്റും വിവരങ്ങളും പരിശോധിച്ച് ആര്‍ക്കാണ് വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതെന്നാണ് അദ്ദേഹം പറയുന്നത്.
ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ ആരായിരിക്കും കപ്പ് കൊണ്ടുപോകുന്നത് എന്ന് വ്യക്തമാക്കികൊണ്ട് പ്രവചനങ്ങള്‍ ഒരുപാട് വരാറുണ്ട്. ഫിഫ ലോകകപ്പ് 2026 തുടങ്ങുമ്പോഴും പ്രവചനങ്ങള്‍ക്ക് കുറവില്ല. ഈ വര്‍ഷത്തെ കിരീടം ചൂടാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടിക നീളും. എന്നാല്‍ ആരാധകരും വിശകലന വിദഗ്ധരും മുന്നോട്ടുവെക്കുന്ന പ്രവചനങ്ങളേക്കാള്‍ ചര്‍ച്ചയില്‍ ഇടംപിടിച്ചിരിക്കുന്നത്, ബിസിനസ് ജ്യോതിഷിയായ ഗ്രീന്‍സ്‌റ്റോണ്‍ ലോബോ നടത്തിയ വ്യത്യസ്തമായ പ്രവചനമാണ്.
അദ്ദേഹം പ്രവചനം നടത്തിയ രീതിയാണ് ഈ വ്യത്യസ്തതയ്ക്ക് കാരണം. ക്യാപ്റ്റന്മാരുടെയും പരിശീലകരുടെയും പ്രധാന കളിക്കാരുടെയുമെല്ലാം ജനന തീയതിയും മറ്റും വിവരങ്ങളും പരിശോധിച്ച് ആര്‍ക്കാണ് വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളതെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ പ്രവചനങ്ങളെല്ലാം എക്കാലത്തും സത്യമായി തീര്‍ന്നിട്ടുണ്ടെന്നും ലോബോ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നുണ്ട്.
ലോബോയുടെ പ്രചവനരീതി ഇത്
ജ്യോതിഷപരമായി ശക്തമായ കാലഘട്ടത്തില്‍ ജനിച്ച കളിക്കാരെ തിരിച്ചറിഞ്ഞ് പ്രവചനം നടത്തുന്നതിനാണ് ലോബോ പ്രാധാന്യം നല്‍കുന്നത്. ഈ വര്‍ഷത്തെ ലോകകപ്പ് ജേതാവ്, 1990, 1993, 1998 എന്നീ കാലഘട്ടങ്ങളില്‍ ജനിച്ചവരായിരിക്കണം. കായിക മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് താന്‍ വിശ്വസിക്കുന്ന വര്‍ഷങ്ങളാണ് ഇതെന്നും ലോബോ പറഞ്ഞു.
ഈ വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച റാങ്കുള്ള ഫുട്‌ബോള്‍ രാജ്യങ്ങളുടെയും ക്യാപ്റ്റന്മാരെയും പരിശീലകരെയും അദ്ദേഹം വിലയിരുത്തി. സ്‌പെയ്ന്‍, ജര്‍മ്മനി, ബ്രസീല്‍, പോര്‍ച്ചുഗല്‍, അര്‍ജന്റീന എന്നീ രാജ്യങ്ങള്‍ക്കൊന്നും കപ്പ് കിട്ടില്ലെന്നാണ് ലോബോയുടെ വാദം.
ഇവര്‍ക്ക് കപ്പ് കിട്ടില്ല
ലയണല്‍ മെസി ഉണ്ടെങ്കില്‍ പോലും അര്‍ജന്റീനയ്ക്ക് ഇത്തവണ കപ്പ് സ്വന്തമാക്കാന്‍ സാധിക്കില്ലെന്നാണ് ലോബോ പറയുന്നത്. കപ്പ് നിലനിര്‍ത്താന്‍ പോകുന്ന ഒരു ടീമായിരിക്കില്ല അര്‍ജന്റീന. അവര്‍ക്ക് മാത്രമല്ല, ബ്രസീലിനും വിജയം സ്വന്തമാക്കാന്‍ സാധിച്ചേക്കില്ല. ആ ടീമിലുള്ള പലരും അവരുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലുകള്‍ ഇതിനകം നേടിയിട്ടുണ്ടെന്നും ലോബോ.
Also Read: FIFA World Cup 2026: എന്നാലും ഈ ചതി വേണ്ടായിരുന്നു; ഫിഫ ലോകകപ്പ് ഇന്ത്യയില്‍ ഈ സമയങ്ങളില്‍ കാണാം
ക്യാപ്റ്റന്‍ കൈലിയന്‍ എംബാപ്പെ ഉണ്ടെങ്കിലും കപ്പ് ഫ്രാന്‍സിലേക്കും എത്തില്ലെന്നാണ് ലോബോ പറയുന്നത്. ഫ്രാന്‍സിന്റെ ക്യാപ്റ്റന്‍ ഇനിയും കാത്തിരിക്കണം. അദ്ദേഹത്തിന് ഇപ്പോള്‍ ഒരു ലോകകപ്പ് സ്വന്തമാക്കാന്‍ സാധിക്കില്ലെന്ന് ലോബോ കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ ലോകകപ്പ് ആര് നേടും?
വിലയിരുത്തലുകള്‍ക്കൊടുവില്‍ ഇംഗ്ലണ്ടിലേക്കാണ് ലോബോ എത്തിയത്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ഹാരി കെയ്‌നിന് വലിയ വിജയം സ്വന്തമാക്കാന്‍ സാധിക്കുന്ന സമയമാണിത്. അദ്ദേഹത്തിന്റെ ജീവിത്തില്‍ അപൂര്‍വ ഗ്രഹ സംയോജനമുണ്ടാകുമെന്നും ലോബോ വിശ്വസിക്കുന്നു.
ജൂഡ് ബെല്ലിങ്ഹാം, ബുക്കായോ സാക്ക, ജോര്‍ദാന്‍ പിക്കഫോര്‍ഡ്, ജോണ്‍ സ്‌റ്റോണ്‍സ്, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് എന്നിവരുള്‍പ്പെടെയുള്ള ഇംഗ്ലണ്ടിന്റെ ടീം ശക്തരാണെന്നും അദ്ദേഹം വാദിച്ചു. ഈ ടീം മുഴുവന്‍ അതിശയകരമായ മത്സരാര്‍ഥികളെ കൊണ്ട് നിറഞ്ഞതാണ്, ഹാരി കെയ്ന്‍ ഒറ്റയ്ക്കല്ല, ഈ ടൂര്‍ണമെന്റിലുടനീളം നിങ്ങള്‍ക്ക് ജൂഡ് ബെല്ലിങ്ഹാമിന്റെ പേര് കേള്‍ക്കാമെന്നും ലോബോ. ഇംഗ്ലണ്ട് ഈ വര്‍ഷത്തെ കിരീടം സ്വന്തമാക്കുകയാണെങ്കില്‍ അത് ചരിത്രമാണെന്നും ലോബോ പറയുന്നു. എന്നാല്‍ ഇംഗ്ലണ്ടിന് കപ്പ് ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് ലോകകപ്പ് ആരാധകര്‍ കമന്റ് ബോക്‌സില്‍ കുറിക്കുന്നത്.
English Summary
A fresh FIFA World Cup 2026 prediction has sparked debate by backing Harry Kane’s team to win the title, while suggesting that traditional powerhouses Argentina and Brazil could miss out on football’s biggest prize.