India vs New Zealand: ക്രിക്കറ്റ്, ഫുട്‌ബോള്‍ ടീമുകള്‍ ഒരേ ദിവസം ഇറങ്ങുന്നു; ഞായറാഴ്ച ന്യൂസിലന്‍ഡില്‍ ‘ഡബിള്‍ ധമാക്ക’! പകരം വീട്ടാന്‍ ഇന്ത്യ

Super Sunday for Indian Sports: ക്രിക്കറ്റ്, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഞായറാഴ്ച ഡബിള്‍ ധമാക്ക. ന്യൂസിലന്‍ഡിനെതിരെ അവരുടെ തട്ടകത്തില്‍ നാളെ ഇന്ത്യയുടെ ക്രിക്കറ്റ്, ഫുട്‌ബോള്‍ ടീമുകള്‍ മത്സരത്തിനിറങ്ങും. ഒരു വിദേശരാജ്യത്ത് ഇന്ത്യയുടെ ക്രിക്കറ്റ്, ഫുട്‌ബോള്‍ ടീമുകള്‍ ഒരേ ദിവസം പോരാട്ടത്തിനിറങ്ങുന്നത് അപൂര്‍വമാണ്.

India vs New Zealand: ക്രിക്കറ്റ്, ഫുട്‌ബോള്‍ ടീമുകള്‍ ഒരേ ദിവസം ഇറങ്ങുന്നു; ഞായറാഴ്ച ന്യൂസിലന്‍ഡില്‍ ഡബിള്‍ ധമാക്ക! പകരം വീട്ടാന്‍ ഇന്ത്യ

Indian Cricket and Football Teams

Updated On: 

14 Nov 2026 | 09:01 PM

ക്രിക്കറ്റ്, ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഞായറാഴ്ച ഡബിള്‍ ധമാക്ക. ന്യൂസിലന്‍ഡിനെതിരെ അവരുടെ തട്ടകത്തില്‍ നാളെ ഇന്ത്യയുടെ ക്രിക്കറ്റ്, ഫുട്‌ബോള്‍ ടീമുകള്‍ മത്സരത്തിനിറങ്ങും. ഒരു വിദേശരാജ്യത്ത് ഇന്ത്യയുടെ ക്രിക്കറ്റ്, ഫുട്‌ബോള്‍ ടീമുകള്‍ ഒരേ ദിവസം പോരാട്ടത്തിനിറങ്ങുന്നത് അപൂര്‍വമാണ്. ഈ അപൂര്‍വതയ്ക്കാണ് നവംബര്‍ 15 സാക്ഷ്യം വഹിക്കുന്നത്. ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ഏകദിന മത്സരമാണ് നാളെ ആദ്യം നടക്കുന്നത്. രാവിലെ 7.30-ന് മത്സരം ആരംഭിക്കും. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് പോരാട്ടത്തിലും ഇന്ത്യ ജയിച്ചിരുന്നു. മൂന്നാം ഏകദിനം മഴ മൂലം ഉപേക്ഷിച്ചു. നാലാം മത്സരത്തില്‍ ഇന്ത്യ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി.

334 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 26.4 ഓവറില്‍ വെറും 89 റണ്‍സിന് ഓള്‍ ഓട്ടാവുകയായിരുന്നു. നാളത്തെ മത്സരത്തില്‍ കീവിസിനെ കീഴടക്കിയാല്‍ ഇന്ത്യ പരമ്പര സ്വന്തമാക്കാനാകും. നേരത്തെ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ 3-2ന് സ്വന്തമാക്കിയിരുന്നു.

ഫുട്‌ബോള്‍ ടീമും കളത്തില്‍

ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള രണ്ടാം ഫിഫ സൗഹൃദ മത്സരം നാളെ രാവിലെ 8.30-ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ആതിഥേയര്‍ ഇന്ത്യയെ കീഴടക്കി. ശക്തമായ പ്രകടനം രണ്ടാം മത്സരത്തില്‍ പുറത്തെടുക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

മികച്ച പ്രകടനം പുറത്തെടുക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും താരങ്ങളോട് മുഖ്യപരിശീലകന്‍ ഖാലിദ് ജമീല്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച വൺ ന്യൂസിലൻഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Also Read: IND U19 vs PAK U19: മോഹിത് ഉള്‍വ പാകിസ്ഥാനെ ‘കൊന്ന് കൊലവിളിച്ചു’; ഇന്ത്യയ്ക്ക് കിരീടം

“ഫലങ്ങൾ പരിശോധിച്ചാൽ അത് നമ്മൾ ആഗ്രഹിച്ച നിലവാരത്തിലുള്ളതായിരുന്നില്ല, എങ്കിലും കളിക്കാർ അവരുടെ പരമാവധി നൽകുന്നുണ്ട്. കളിക്കാരുടെ മനോഭാവം വളരെ മികച്ചതാണ്. നമ്മൾ കളിച്ചത് ഒരു ശക്തമായ ടീമിനെതിരെയാണെന്നതിൽ സംശയമില്ല, എങ്കിലും ഇതിലൊന്നും ഒരു ഒഴിവുകഴിവുമില്ല. നമ്മുടെ തെറ്റുകൾ തിരുത്തി തിരിച്ചുവരേണ്ടതുണ്ട്. നാളത്തെ മത്സരത്തിൽ ഓരോ കളിക്കാരനും ഉത്തരവാദിത്തം ഏറ്റെടുത്ത് തങ്ങളുടെ സർവ്വസ്വവും നൽകണം”-ഖാലിദ് ജമീല്‍ പറഞ്ഞു.

ഇതൊരു എവേ മത്സരമാണ്. കൂടാതെ ഏഴര മണിക്കൂർ സമയ വ്യത്യാസവുമുണ്ട്. യാത്ര തിരിക്കുന്നതിന് മുൻപ് പരിശീലനത്തിനായി ലഭിച്ചത് ഒരു ദിവസം മാത്രമാണ്. അതിനുശേഷം രണ്ട് ദിവസത്തിനുള്ളിൽ തന്നെ കളിക്കേണ്ടി വന്നു. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുക്കും. ചിലപ്പോൾ മനസ്സ് തയ്യാറായിരിക്കും, എന്നാൽ ശരീരം അതിനൊപ്പം എത്തില്ല. എന്തായാലും ഇപ്പോൾ എല്ലാവരും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു കഴിഞ്ഞതായി വിശ്വസിക്കുന്നുവെന്ന് ഇന്ത്യന്‍ പരിശീലകന്‍ കൂട്ടിച്ചേര്‍ത്തു.

English Summary

India’s cricket and football teams will both face New Zealand on Sunday. The cricket team is playing a crucial ODI to clinch the series. Meanwhile, the football team will play its second FIFA friendly match. Both squads are aiming for a strong performance and recovery abroad.

Loading...
Unable to load recommendations.
Follow Us
Related Stories
SMAT 2026: എട്ട് ടീമുകൾ, ഒരേയൊരു ലക്ഷ്യം; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഗ്രൂപ്പ് ബി പോരാട്ടം കടുക്കും
തോൽവിയെ തോൽപ്പിച്ച് പയ്യോളി എക്സ്പ്രസ്! IOA തെരഞ്ഞെടുപ്പ്: ഐസ് ഹോക്കി പ്രതിനിധിയായി പിടി ഉഷ ജനറൽ അസംബ്ലിയിൽ
പ്രൊഡ്യൂസർ കം ആക്ടർ! ഫുട്ബോളിന് പുറത്ത് പുതിയ റോളിൽ റൊണാൾഡോ, ഡേ 1s ഡ്രാമ സീരീസുമായി ടെലിവിഷൻ അ‌രങ്ങേറ്റം
Sanju Samson: ഒരു കുടുംബത്തിന് തണലായി സഞ്ജു; വീടെന്ന സ്വപ്നം യാഥാർഥ്യമായി
Sanju Samson: സഞ്ജുവിന് കേട്ട് മതിവരാത്ത ആ പാട്ട് ഇതാണ്; ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ഫേവറിറ്റ് ട്രാക്ക് പങ്കുവെച്ച് ചാരുലത
Sanju Samson: കേരളത്തിന്റെ പട നയിക്കാൻ സഞ്ജു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കരുത്ത് കാണാം
തണുപ്പുകാലത്ത് പേരെക്ക കഴിക്കുന്നതിന്റെ ​ഗുണങ്ങൾ!
സ്ട്രെസ് അകറ്റാം, പ്ലേറ്റിലൂടെ! ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
തടി കുറയ്ക്കാൻ കൊറിയൻ അച്ചാർ; കാബേജ് മതി
1.6 ലക്ഷം വിലയുള്ള ഹോണ്ടയുടെ പവർഫുൾ ബൈക്ക്
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ
ട്രെയിൻ പാളം തെറ്റും മുൻപ് സംഭവിച്ചത്