AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പ്രൊഡ്യൂസർ കം ആക്ടർ! ഫുട്ബോളിന് പുറത്ത് പുതിയ റോളിൽ റൊണാൾഡോ, ഡേ 1s ഡ്രാമ സീരീസുമായി ടെലിവിഷൻ അ‌രങ്ങേറ്റം

Cristiano Ronaldo television debut with 'Day 1s': പുതിയ റോളിലേക്കുള്ള പ്രവേശനം ആരാധകരെ അ‌റിയിച്ചുകൊണ്ട് "ആവേശകരമായ വാർത്ത! എന്റെ ആദ്യ ടിവി ഷോയായ 'ഡേ 1സ്'-ന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ വിശേഷങ്ങൾ ഉടൻ!" എന്ന് റൊണാൾഡോ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഫുട്ബോൾ ലോകത്തെ ട്രാൻസ്ഫറുകളും വൻകിട വാണിജ്യ കരാറുകളും ചുറ്റിപ്പറ്റിയുള്ള ഒരു സ്ക്രിപ്റ്റഡ് ഡ്രാമയാണ് 'ഡേ 1s'.

പ്രൊഡ്യൂസർ കം ആക്ടർ! ഫുട്ബോളിന് പുറത്ത് പുതിയ റോളിൽ റൊണാൾഡോ, ഡേ 1s ഡ്രാമ സീരീസുമായി ടെലിവിഷൻ അ‌രങ്ങേറ്റം
Cristiano Ronaldo Television Debut With Day 1sImage Credit source: instagram
Prasanth Kumar
Prasanth Kumar | Published: 13 Nov 2026 | 08:07 AM

ഫുട്ബോളിന് പുറത്ത്, പുതിയ റോളിൽ അ‌രങ്ങേറി പോർചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. എന്റർടെയ്ൻമെന്റ് ബിസിനസിലേക്ക് തന്റെ സാന്നിധ്യം അ‌റിയിച്ചുകൊണ്ട് തന്റെ പുതിയ ടെലിവിഷൻ പരമ്പരയായ ‘ഡേ 1s’ (Day 1s) ചിത്രീകരണം ആരംഭിച്ചതായി റൊണാൾഡോ ഇൻസ്റ്റഗ്രാമിലൂടെ അ‌റിയിച്ചു. റൊണാൾഡോ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ഡ്രാമ സീരീസിൽ അ‌ദ്ദേഹം അഭിനയിക്കുന്നുമുണ്ട്. സീരീസിന്റെ ഫസ്റ്റ് ലുക്ക് ചിത്രങ്ങളും റൊണാൾഡോ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചു. ബ്രിട്ടീഷ് ചലച്ചിത്ര സംവിധായകൻ മാത്യു വോണുമായും ചേർന്ന് റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ‘UR•Marv’ സ്റ്റുഡിയോസാണ് ഈ പ്രൊജക്റ്റ് നിർമ്മിക്കുന്നത്.

പുതിയ റോളിലേക്കുള്ള പ്രവേശനം ആരാധകരെ അ‌റിയിച്ചുകൊണ്ട് “ആവേശകരമായ വാർത്ത! എന്റെ ആദ്യ ടിവി ഷോയായ ‘ഡേ 1സ്’-ന്റെ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ വിശേഷങ്ങൾ ഉടൻ!” എന്ന് റൊണാൾഡോ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഫുട്ബോൾ ലോകത്തെ ട്രാൻസ്ഫറുകളും വൻകിട വാണിജ്യ കരാറുകളും ചുറ്റിപ്പറ്റിയുള്ള ഒരു സ്ക്രിപ്റ്റഡ് ഡ്രാമയാണ് ‘ഡേ 1s’. ഫുട്ബോൾ ഏജന്റായ സ്റ്റാൻലി ഡാൾട്ടൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് പരമ്പര മുന്നോട്ട് പോകുന്നത്.

Also Read: അക്സർ പട്ടേലിന് ഒട്ടും താൽപ്പര്യമില്ല, വിട്ടുകളയാൻ ടീമിനും! ഡൽഹി ക്യാപിറ്റൽസിന് പുതിയ ക്യാപ്റ്റൻ വന്നേക്കും

പ്രശസ്ത ബ്രിട്ടീഷ് നടൻ ഡാമിയൻ ലൂയിസ് ആണ് ഈ ഡ്രാമ സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇതിനുപുറമെ ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം തിയറി ഒൻറി, ബ്രിട്ടീഷ് റാപ്പർ ഡേവ് എന്നിവരും റൊണാൾഡോയുടെ ഈ ആദ്യ ടെലിവിഷൻ പ്രൊജക്റ്റിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

ഡേ 1s ഷൂട്ടിങ് ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. പ്രീമിയർ ലീഗ് ക്ലബ്ബായ ബ്രെന്റ്ഫോർഡിന്റെയും ലണ്ടനിലെ വിവിധ സ്റ്റേഡിയങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പോർചുഗൽ ദേശീയ ടീമിൽ നിന്നുള്ള വിരമിക്കലിന് പിന്നാലെ റൊണാൾഡോ നടത്തിയിരിക്കുന്ന ഈ പുതിയ ചുവടുവെപ്പിനെ ഏറെ ആവേശത്തോടെയാണ് ഫുട്ബോൾ ലോകം ഏറ്റെടുത്തിരിക്കുന്നത്. ഈ സീരീസിന്റെ റിലീസ് തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഫുട്ബോളിലെ മാത്രമല്ല, സ്പോർട്സ് രംഗത്തെ തന്നെ ഏറ്റവും സമ്പന്നനായ താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ ​റൊണാൾഡോ. കളിക്കളത്തിന് പുറത്ത് CR7 എന്ന സ്വന്തം ബ്രാൻഡ് മൂല്യമുപയോഗിച്ച് കോടിക്കണക്കിന് ഡോളർ മൂല്യമുള്ള വലിയൊരു ബിസിനസ് സാമ്രാജ്യം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതിനകം കെട്ടിപ്പടുത്തിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി, ഫാഷൻ, ആരോഗ്യം, സാങ്കേതികവിദ്യ, മാധ്യമം തുടങ്ങി വിവിധ മേഖലകളിലായി റോണോയുടെ സംരംഭംങ്ങൾ വ്യാപിച്ചുകിടക്കുന്നു.

English Summary

Beyond the world of football, Portuguese legend Cristiano Ronaldo has stepped into a new role. Taking his first steps into the entertainment industry, Ronaldo announced via Instagram that filming has begun for his new television series, ‘Day 1s’. Ronaldo serves as an executive producer for the drama series and also features in it as an actor.

Follow Us