India vs Argentina: തോറ്റാല്‍ പുറത്ത്! ലോകപ്പില്‍ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നിര്‍ണായക പോരാട്ടം; എപ്പോള്‍, എവിടെ കാണാം?

When and Where to Watch India vs Argentina Hockey World Cup 2026 Match: ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ നിര്‍ണായക പോരാട്ടം. നെതര്‍ലന്‍ഡ്‌സിനോട് 3-1 ന് തോറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ അര്‍ജന്റീന ഇംഗ്ലണ്ടിനെ 3-1 ന് പരാജയപ്പെടുത്തിയത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍വെച്ചു.

India vs Argentina: തോറ്റാല്‍ പുറത്ത്! ലോകപ്പില്‍ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ ഇന്ത്യയ്ക്ക് നിര്‍ണായക പോരാട്ടം; എപ്പോള്‍, എവിടെ കാണാം?

India vs Argentina hockey

Published: 

24 Aug 2026 | 01:38 PM

ലോകകപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ നിര്‍ണായക പോരാട്ടം. അര്‍ജന്റീനയ്‌ക്കെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ. ശനിയാഴ്ച നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനോട് 3-1 ന് തോറ്റതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. എന്നാല്‍ പിന്നീട് നടന്ന മത്സരത്തില്‍ അര്‍ജന്റീന ഇംഗ്ലണ്ടിനെ 3-1 ന് പരാജയപ്പെടുത്തിയത് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ജീവന്‍വെച്ചു. അര്‍ജന്റീനയ്‌ക്കെതിരെ കുറഞ്ഞത് രണ്ട് ഗോളിനെതിരെ ജയിച്ചാലേ ഇന്ത്യയ്ക്ക് മുന്നോട്ടുപോക്ക് സാധ്യമാകൂ. ഒപ്പം നെതര്‍ലന്‍ഡ്‌സ്-ഇംഗ്ലണ്ട് മത്സരത്തിലെ ഫലവും നിര്‍ണായകമാകും.

അർജന്റീനയ്ക്കെതിരെ കുറഞ്ഞത് രണ്ട് ഗോളിന്റെ വ്യത്യാസത്തിലെങ്കിലും ഇന്ത്യ വിജയിക്കണം. അങ്ങനെ സംഭവിച്ചാൽ അർജന്റീന പുറത്താകും. കാരണം രണ്ട് ഗോളിന്റെ വിജയമാണെങ്കിൽ അടിച്ച ഗോളുകളുടെ അടിസ്ഥാനത്തിലും, രണ്ടിൽ കൂടുതൽ ഗോളിന്റെ വിജയമാണെങ്കിൽ ഗോൾ ഡിഫറൻസിന്റെ അടിസ്ഥാനത്തിലും ഇന്ത്യ അർജന്റീനയ്ക്ക് മുന്നിലെത്തും.

ഇന്ത്യയും അർജന്റീനയും ഇതിനുമുമ്പ് ഏറ്റുമുട്ടിയത് ഈ വർഷം ആദ്യം റൂർക്കലയിൽ നടന്ന FIH പ്രോ ലീഗ് 2025-26 മത്സരത്തിലായിരുന്നു. അന്ന് ഇന്ത്യ 2-4 ന് അർജന്റീനയോട് തോറ്റു. കരുത്തരായ അര്‍ജന്റീനയെ തോല്‍പ്പിക്കുക ഇന്ത്യയ്ക്ക് ശ്രമകരമാകും.

നെതര്‍ലന്‍ഡ്‌സും ജയിക്കണം

നെതര്‍ലന്‍ഡ്‌സ് മികച്ച മാര്‍ജിനില്‍ ഇംഗ്ലണ്ടിനെ കീഴടക്കേണ്ടതും ഇന്ത്യയുടെ ആവശ്യമാണ്. ഇന്ത്യയ്ക്ക് സെമിഫൈനൽ യോഗ്യത നേടണമെങ്കിൽ അവസാന മത്സരത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ കുറഞ്ഞത് നാല് ഗോളിന്റെയെങ്കിലും വ്യത്യാസം വരണം.

ഇന്ത്യ 3-1 ന് അർജന്റീനയെ തോൽപ്പിച്ചാൽ, ഇന്ത്യയുടെ അടിച്ച ഗോളുകൾ ആറും വഴങ്ങിയ ഗോളുകൾ എട്ടുമാകും. ഈ സാഹചര്യത്തിൽ ഇംഗ്ലണ്ട് 2-0 ന് തോൽക്കുകയാണെങ്കിൽ, അവരുടെ അടിച്ച ഗോളുകൾ അഞ്ചും വഴങ്ങിയ ഗോളുകൾ ഏഴുമാകും. ഇവിടെ കൂടുതൽ ഗോളുകൾ അടിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ യോഗ്യത നേടും.

Also Read: FIH Hockey World Cup 2026: പാകിസ്ഥാനൊക്കെ തീര്‍ന്നു! ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

ഇന്ത്യ 3-1 ന് ജയിക്കുകയും ഇംഗ്ലണ്ട് 3-1 ന് തോൽക്കുകയും ചെയ്താൽ, സെമിഫൈനൽ യോഗ്യത തീരുമാനിക്കുന്നത് അടിച്ച ഫീൽഡ് ഗോളുകളുടെ എണ്ണം നോക്കിയായിരിക്കും. നിലവില്‍ ഇന്ത്യയ്ക്ക് ഒരു ഫീൽഡ് ഗോൾ മാത്രമാണുള്ളത്. എന്നാൽ ഇംഗ്ലണ്ടിന് മൂന്ന് ഫീൽഡ് ഗോളുകളുണ്ട്. അവ മൂന്നും ഇന്ത്യയ്ക്കെതിരെ നേടിയതുമാണ്.

ഇന്ത്യ അർജന്റീനയെ രണ്ട് ഗോളിന് തോൽപ്പിക്കുകയും നെതർലൻഡ്സ് ഇംഗ്ലണ്ടിനെ മൂന്ന് ഗോളിന് പരാജയപ്പെടുത്തുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് മറ്റ് തടസങ്ങളില്ലാതെ മുന്നേറാനാകും. ഇന്ത്യ രണ്ട് ഗോളിന് ജയിക്കുകയും ഇംഗ്ലണ്ട് രണ്ട് ഗോളിന് തോൽക്കുകയും ചെയ്യുന്നത് പോലുള്ള സാഹചര്യങ്ങളിലാണ് അടിച്ച ഗോളുകളുടെയും ഫീൽഡ് ഗോളുകളുടെയും സങ്കീർണ്ണതകൾ തടസമായി വരുന്നത്.ഡച്ച് ടീമിനെതിരായ മത്സരത്തിൽ ഇംഗ്ലണ്ട് അടിക്കുന്നതിനേക്കാൾ മൂന്ന് ഗോളുകളെങ്കിലും കൂടുതൽ അർജന്റീനയ്ക്കെതിരെ ഇന്ത്യയ്ക്ക് അടിക്കേണ്ടി വരും.

മത്സരം എപ്പോള്‍, എവിടെ കാണാം?

ഇന്ത്യ-അര്‍ജന്റീന മത്സരം ഇന്ന്‌ (ഓഗസ്റ്റ് 24) ഇന്ത്യൻ സമയം വൈകുന്നേരം 6:15 ന് ആരംഭിക്കും. മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിൽ തത്സമയം കാണാം. കൂടാതെ ജിയോ ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിംഗ് ലഭ്യമാണ്.

English Summary

Argentina’s win over England kept India’s World Cup semi-final hopes alive. India must defeat Argentina by at least two goals today. They also need the Netherlands to beat England by three goals. India faces Argentina in this must-win clash at 6:15 PM IST.

Loading...
Unable to load recommendations.
Follow Us
Related Stories
Devdutt Padikkal: ദേവ്ദത്ത് പടിക്കലിന്റെ മനംകവര്‍ന്ന സുന്ദരിയെ കണ്ടോ! ഞെട്ടരുത് ചെക്കനും പോയി
Tragic Loss in Football: തുടരെ തുടരെ യുവതാരങ്ങളുടെ മരണം! ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത വിയോഗങ്ങൾ
Sanju Samson: സഞ്ജു സാംസണ്‍ ഉള്‍പ്പെടെ 28 മലയാളികള്‍; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി പോരാടുന്നത് 492 താരങ്ങള്‍
Sanju Samson-Vaibhav Sooryavanshi: സഞ്ജുവിനെ വെല്ലാനുണ്ടോ വൈഭവ്? പ്രായം മുതല്‍ പ്രധാന റെക്കോഡുകള്‍ വരെ, എല്ലാം വ്യത്യസ്തം
മത്സരത്തിനിടെ കുഴഞ്ഞുവീണ്, കെവിൻ കാസ്ട്രോ 25-ാം വയസിൽ അ‌ന്തരിച്ചു; ജീസസ് ഈസ് കിങ് എന്ന് അ‌വസാന സ്റ്റാറ്റസ്!
Manchester United vs Hull City : ആ ബസ്റ്റ്! ഇത്തവണയും കപ്പ് അടിച്ചത് തന്നെ! മഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ഹൾ സിറ്റി
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം