AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?

Brazil Announces 26-Man Squad Against India: റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറും ബാഴ്‌സലോണ വിംഗർ റാഫിന്യയും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ നിര തന്നെയുണ്ട്. പ്രമുഖരിൽ മാർക്വിന്യസ്, ബ്രൂണോ ഗുയിമാറെസ്, ഡഗ്ലസ് ലൂയിസ്, എൻഡ്രിക്, എസ്തേവാവോ, ജോവോ പെഡ്രോ എന്നിവരും ഉള്‍പ്പെടുന്നു.

India vs Brazil: ബ്ലൂ ടൈഗേഴ്‌സിനെ നേരിടാനൊരുങ്ങി വിനീഷ്യസ് ജൂനിയറും സംഘവും; ഇന്ത്യയിലേക്ക് എത്തുന്ന കാനറിപ്പടയില്‍ ആരെല്ലാം?
Brazil Football TeamImage Credit source: PTI
Jayadevan AM
Jayadevan AM | Published: 10 Sep 2026 | 03:27 PM

ഇന്ത്യയ്‌ക്കെതിരെ ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍. ഹെഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി പ്രഖ്യാപിച്ച 26 അംഗ സംഘത്തിൽ റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറും ബാഴ്‌സലോണ വിംഗർ റാഫിന്യയും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങളുടെ നിര തന്നെയുണ്ട്. ബ്ലൂ ടൈഗേഴ്‌സിനെതിരായ പോരാട്ടത്തിനായി ഇന്ത്യയിലേക്ക് വിമാനം കയറുന്ന പ്രമുഖരിൽ മാർക്വിന്യസ്, ബ്രൂണോ ഗുയിമാറെസ്, ഡഗ്ലസ് ലൂയിസ്, എൻഡ്രിക്, എസ്തേവാവോ, ജോവോ പെഡ്രോ എന്നിവരും ഉള്‍പ്പെടുന്നു.

ചില പ്രമുഖ താരങ്ങളുടെ അഭാവം ശ്രദ്ധേയമാണ്. ഗോള്‍കീപ്പര്‍മാരായ അലിസണെയും എഡേഴ്സണെയും ഒഴിവാക്കി. വെറ്ററൻ താരം കാസെമിറോയെയും ഉള്‍പ്പെടുത്തിയിട്ടില്ല. പ്രതിരോധ നിരയിലേക്ക് യായീർ കുൻഹ, വിറ്റോർ റൈസ് എന്നീ യുവതാരങ്ങളെ ഉൾപ്പെടുത്തി. ഇന്ത്യയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് സെപ്തംബര്‍ 25-നും, 29-നും ഓസ്‌ട്രേലിയക്കെതിരെ രണ്ട് മത്സരങ്ങള്‍ ബ്രസീല്‍ കളിക്കുന്നുണ്ട്.

ശക്തമായ ആക്രമണ നിര

വിനീഷ്യസ്, റാഫിന്യ, എൻഡ്രിക് എന്നിവർക്കൊപ്പം എസ്തേവാവോ, ജോവോ പെഡ്രോ, പെഡ്രോ, റയാൻ, സാമുവൽ ലിനോ എന്നിവരും ചേരുന്നതോടെ ശക്തമായ ആക്രമണ നിരയെയാണ് ബ്രസീല്‍ രംഗത്തിറക്കുന്നത്. ബ്രൂണോ ഗുയിമാറെസ്, ഡഗ്ലസ് ലൂയിസ് എന്നിവർ മിഡ്ഫീല്‍ഡില്‍ നേതൃത്വം നല്‍കും. ആന്ദ്രേ സന്റോസ്, ബ്രെനോ ബിഡോൺ, ഡാനിലോ സന്റോസ്, ഗബ്രിയേൽ ബോണ്ടെമ്പോ എന്നിവരും സംഘത്തിലുണ്ട്.

Also Read: ഇന്ത്യ- ബ്രസീൽ സൗഹൃദമത്സരം ഒക്ടോബർ 3ന്; ഉറുഗ്വേ മത്സരം 6ന്; 13 മത്സരങ്ങളുടെ ഷെഡ്യൂൾ AIFF പുറത്തുവിട്ടു

ഗബ്രിയേൽ മഗൽഹെയ്‌സും മാർക്വിന്യസുമാണ് പ്രതിരോധ നിരയിലെ പ്രധാനികൾ. ആർതർ ഡയസ്, ഡഗ്ലസ് സന്റോസ്, യായീർ, മാത്യുസിഞ്ഞോ, മൗറോ ജൂനിയർ, വിറ്റോർ റൈസ്, വെസ്‌ലി എന്നിവരാണ് മറ്റ് പ്രതിരോധ താരങ്ങൾ. ഹ്യൂഗോ സൗസ, പെഡ്രോ മൊറിസ്കോ, ഒട്ടാവിയോ എന്നിവരാണ് ടീമിലെ മൂന്ന് ഗോൾകീപ്പർമാർ.

ഇന്ത്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തിനുള്ള ബ്രസീൽ ടീം:

  • ഗോൾകീപ്പർമാർ: ഹ്യൂഗോ സൗസ, പെഡ്രോ മൊറിസ്കോ, ഒട്ടാവിയോ
  • പ്രതിരോധ താരങ്ങൾ: ആർതർ ഡയസ്, ഡഗ്ലസ് സന്റോസ്, ഗബ്രിയേൽ മഗൽഹെയ്‌സ്, യായീർ കുൻഹ, മാർക്വിന്യസ്, മാത്യുസിഞ്ഞോ, മൗറോ ജൂനിയർ, വിറ്റോർ റൈസ്, വെസ്‌ലി.
  • മിഡ്‌ഫീൽഡർമാർ: ആന്ദ്രേ സന്റോസ്, ബ്രെനോ, ബ്രൂണോ ഗുയിമാറെസ്, ഡാനിലോ, ഡഗ്ലസ് ലൂയിസ്, ഗബ്രിയേൽ ബോണ്ടെമ്പോ.
  • മുന്നേറ്റ താരങ്ങൾ: എൻഡ്രിക്, എസ്തേവാവോ, ജോവോ പെഡ്രോ, പെഡ്രോ, റാഫിന്യ, റയാൻ, സാമുവൽ ലിനോ, വിനീഷ്യസ് ജൂനിയർ.

കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകുന്നേരം 7:30-നാണ് മത്സരം ആരംഭിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ബ്രസീലും ഇന്ത്യയും പരസ്പരം ഏറ്റുമുട്ടുന്നത്.

English Summary

Brazil has announced a 26-man squad for an international friendly against India on October 3 in Kolkata. Head coach Carlo Ancelotti has included stars like Vinicius Jr and Raphinha along with several young players. The match marks the first-ever meeting between the senior men’s national teams of Brazil and India.

Follow Us