AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

India vs Brazil: സഹല്‍ മുതല്‍ ബിജോയ് വരെ; ഇവര്‍ ബ്രസീലിനെ നേരിടാന്‍ ‘ഭാഗ്യ’മുള്ള മലയാളികള്‍

Malayali Players in India’s squad for the September-October FIFA Men’s International Match Window : മിഡ്ഫീല്‍ഡര്‍മാരായ സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് സനാന്‍, ആഷിഖ് കുരുണിയന്‍ എന്നിവരും, ഡിഫന്‍ഡറായ ബിജോയ് വര്‍ഗീസുമാണ് ഇന്ത്യന്‍ സ്‌ക്വാഡിലെ മലയാളി താരങ്ങള്‍.

India vs Brazil: സഹല്‍ മുതല്‍ ബിജോയ് വരെ; ഇവര്‍ ബ്രസീലിനെ നേരിടാന്‍ ‘ഭാഗ്യ’മുള്ള മലയാളികള്‍
Sahal Abdul Samad And Bijoy VargheseImage Credit source: Instagram
Jayadevan AM
Jayadevan AM | Published: 02 Sep 2026 | 02:43 PM

ബ്രസീല്‍ ഉള്‍പ്പെടെയുള്ള കരുത്തരായ ടീമുകളെ നേരിടാനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ സ്‌ക്വാഡില്‍ ഇടം പിടിച്ചത് നാലു മലയാളികള്‍. മിഡ്ഫീല്‍ഡര്‍മാരായ സഹല്‍ അബ്ദുല്‍ സമദ്, മുഹമ്മദ് സനാന്‍, ആഷിഖ് കുരുണിയന്‍ എന്നിവരും, ഡിഫന്‍ഡറായ ബിജോയ് വര്‍ഗീസുമാണ് ഇന്ത്യന്‍ സ്‌ക്വാഡിലെ കേരള താരങ്ങള്‍. സെപ്തംബര്‍-ഒക്ടോബര്‍ ഫിഫ മെന്‍സ് ഇന്റര്‍നാഷണല്‍ മാച്ച് വിന്‍ഡോയിലേക്ക് 26 അംഗ ഇന്ത്യന്‍ സ്‌ക്വാഡിനെയാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) പ്രഖ്യാപിച്ചത്. ഖാലിദ് ജമീലാണ് പരിശീലകന്‍. നാല് റിസര്‍വ് താരങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്.

ആൽബിനോ ഗോമസ്, ഗുർപ്രീത് സിങ്‌ സന്ധു, പ്രഭ്സുഖൻ സിങ്‌ ഗിൽ, സോം കുമാർ എന്നിവരാണ് പ്രധാന സ്‌ക്വാഡിലെ ഗോള്‍ കീപ്പര്‍മാര്‍. അഭിഷേക് സിംഗ് ടെക്ചം, ആകാശ് മിശ്ര, അൻവർ അലി, ബിജോയ് വർഗീസ്, ഹ്മിംഗ്തൻമാവിയ റാൾട്ടെ, ജയ് ഗുപ്ത, പ്രംവീർ, റിക്കി മീതേയ് ഹൂബാം എന്നിവരാണ് ഡിഫന്‍ഡര്‍മാര്‍.

മിഡ്ഫീല്‍ഡര്‍മാരായി അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, ഫാറൂഖ് ചൗധരി, ലാലെങ്‌മാവിയ റാൾട്ടെ, മക്കാർട്ടൺ നിക്‌സൺ, മുഹമ്മദ് സനൻ, റിക്കി ഷാബോങ്‌, സഹൽ അബ്ദുൾ സമദ് എന്നിവരും സ്‌ക്വാഡിലെത്തി. എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, മൻവീർ സിങ്‌, റഹീം അലി, റയാൻ വില്യംസ്, വിക്രം പർതാപ് സിങ്‌ എന്നിവര്‍ ഫോര്‍വേഡ് താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

ഗോൾകീപ്പർ ഹൃതിക് തിവാരി, ഡിഫൻഡർമാരായ ചിംഗ്ലെൻസന സിങ്‌ കോൺഷാം, റോഷൻ സിങ്‌ നൊറെം, മിഡ്ഫീൽഡർ സുരേഷ് സിങ്‌ വാങ്ജാം എന്നിവരെ റിസർവ് കളിക്കാരായി ഉൾപ്പെടുത്തി. ആവശ്യമെങ്കിൽ അവരെ സ്‌ക്വാഡിലേക്ക് പരിഗണിക്കാം.

വരുന്നത് മൂന്ന് വമ്പന്‍ മത്സരങ്ങള്‍

ഫിഫ ലോകകപ്പില്‍ കളിച്ച മൂന്ന് വമ്പന്‍ ടീമുകള്‍ക്കെതിരെയുള്ള മത്സരങ്ങള്‍ക്കാണ് അരങ്ങൊരുങ്ങുന്നത്. ബ്രസീല്‍, പനാമ, യുറുഗ്വേ ടീമുകള്‍ക്കെതിരെയാണ് മത്സരം. സെപ്തംബര്‍ 26-ന് ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ പനാമയെ നേരിടും.

Also Read: മെസിയുടെ പിൻഗാമി പേര് പറയാൻ അ‌റിയാഞ്ഞ ഒരു ‘കുട്ടി’ ആണ്! അ‌ർജന്റീനയെ നയിക്കാനൊരുങ്ങി റോമേറോ

ഇന്ത്യ-ബ്രസീല്‍ പോരാട്ടം കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ഒക്ടോബര്‍ മൂന്നിന് നടക്കും. യുറുഗ്വേയ്‌ക്കെതിരായ മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നതും സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയമാണ്. ഒക്ടോബര്‍ ആറിനാണ് ഈ മത്സരം.

ബെംഗളൂരുവില്‍ ക്യാമ്പ്‌

പരിശീലന ക്യാമ്പ് സെപ്തംബര്‍ 14-ന് ബെംഗളൂരുവില്‍ ആരംഭിക്കും. പനാമയ്‌ക്കെതിരായ മത്സരത്തിന് ശേഷം, ഇന്ത്യ സെപ്തംബര്‍ 28-ന് ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കായി കൊൽക്കത്തയിലേക്ക് പോകും. ലോകകപ്പിൽ കളിച്ച ടീമുകൾക്കെതിരെ മൂന്ന് വെല്ലുവിളി നിറഞ്ഞ മത്സരങ്ങൾ ഉള്ളതിനാൽ ഈ വിന്‍ഡോ തങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണെന്ന് പരിശീലകന്‍ ഖാലിദ് ജമീല്‍ പറഞ്ഞു. ഈ മത്സരങ്ങള്‍ രാജ്യാന്തര തലത്തില്‍ താരങ്ങള്‍ക്ക് മികച്ച അനുഭവം നല്‍കും. ബെംഗളൂരുവിലെ ക്യാമ്പില്‍ നന്നായി തയ്യാറെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary

4 Malayali players included in India’s squad for the September-October FIFA Men’s International Match Window. Bijoy Varghese, Ashique Kuruniyan, Sahal Abdul Samad and Mohammed Sanan are the Kerala players in the squad. India will play three international friendlies against higher-ranked opposition, facing Panama on September 26 before taking on Brazil on October 3 and two-time world champions Uruguay on October 6.

Follow Us