India vs Brazil: ‘കാനറി’കള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇന്ത്യ; എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബ്രസീലിന് ജയം

India vs Brazil Match updates: ഇന്ത്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ ജയിച്ചത്. സാമുവല്‍ ലിനോ ഇരട്ടഗോളുകള്‍ നേടി. 28-ാം മിനിറ്റില്‍ എസ്‌റ്റെവോ വില്യനാണ് ആദ്യ ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ പെഡ്രോയിലൂടെ സന്ദര്‍ശകര്‍ ലീഡുയര്‍ത്തി. രണ്ടാം പകുതിയിലാണ് ലിനോ ഗോളുകളടിച്ചത്.

India vs Brazil: കാനറികള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഇന്ത്യ; എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് ബ്രസീലിന് ജയം

India vs Brazil friendly match updates

Updated On: 

03 Oct 2026 | 09:44 PM

കൊല്‍ക്കത്ത: ഇന്ത്യയ്‌ക്കെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് ജയം. എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബ്രസീല്‍ ജയിച്ചത്. സാമുവല്‍ ലിനോ ഇരട്ടഗോളുകള്‍ നേടി. 28-ാം മിനിറ്റില്‍ എസ്‌റ്റെവോ വില്യനാണ് ആദ്യ ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ പെഡ്രോയിലൂടെ സന്ദര്‍ശകര്‍ ലീഡുയര്‍ത്തി. രണ്ടാം പകുതിയിലാണ് ലിനോ ഗോളുകളടിച്ചത്. 58-ാം മിനിറ്റിലും, മത്സരത്തിന്റെ അവസാന നിമിഷവുമാണ് താരം വല കുലുക്കിയത്. കരുത്തരായ ബ്രസീലിനെതിരെ ഇന്ത്യ ശക്തമായ ചെറുത്തുനില്‍പാണ് നടത്തിയത്. എങ്കിലും ആതിഥേയര്‍ വരുത്തിയ പിഴവുകള്‍ മുതലെടുത്ത് ബ്രസീല്‍ ഗോളുകളടിക്കുകയായിരുന്നു. പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യ കളിച്ചത്‌. സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന് ഗോളടിക്കാനായില്ല.

ആദ്യ പകുതി

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ പന്ത് ഇടതുവിങില്‍ വിനീഷ്യസിന് ലഭിച്ചിരുന്നു. ബോക്‌സിലേക്ക് വിനീഷ്യസ് ഒരു ലോ ക്രോസ് നല്‍കിയെങ്കിലും അനിരുദ്ധ ഥാപ്പ പുറത്തേക്ക് തട്ടിമാറ്റി.

എട്ടാം മിനിറ്റില്‍ വിനീഷ്യസ് തൊടുത്ത വിട്ട് ഷോട്ട് ഇന്ത്യയുടെ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു മികച്ച സേവിലൂടെ കോര്‍ണറിലേക്ക് തട്ടിമാറ്റി. കോർണർ കിക്കിൽ മാർക്വിന്യോസിന് ഹെഡ് ചെയ്യാനുള്ള അവസരം ലഭിച്ചെങ്കിലും പന്ത് ലക്ഷ്യത്തിലെത്തിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. പനാമയ്‌ക്കെതിരെ കളിച്ചതുപോലെ വിങിലുള്ള താരങ്ങള്‍ക്ക് ലോങ് ബോസുകള്‍ നല്‍കുകയായിരുന്നു ഇന്ത്യയുടെ തന്ത്രം. എന്നാല്‍ പാസുകള്‍ കൃത്യമായിരുന്നില്ല.

28-ാം മിനിറ്റില്‍ ചെല്‍സി താരം എസ്റ്റെവോ ആദ്യ ഗോളടിച്ചു. വലതുവശത്ത് വിങ്ങിൽ പന്ത് സ്വീകരിച്ച് പെനാൽറ്റി ബോക്സിൻ്റെ അരികിലേക്ക് മുന്നേറിയ ശേഷം ഇടംകാൽ കൊണ്ട് ഷോട്ട് തൊടുത്തു. പന്ത് കൃത്യമായി വലയിലെത്തി.

38-ാം മിനിറ്റില്‍ ഇന്ത്യന്‍ ഹാഫില്‍ പന്ത് ലഭിച്ച ഡാനിലോ, ബോക്‌സിലേക്ക് ഓടിക്കയറിയ മാത്യൂസിഞ്ഞോയെ ലക്ഷ്യമാക്കി പന്ത് നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍ ആഷിഖ് കുരുണിയന്‍ പന്ത് തടഞ്ഞ് കോര്‍ണറിലേക്ക് തിരിച്ചുവിട്ടു.

42-ാം മിനിറ്റില്‍ പെഡ്രോയുടെ ഗോളെത്തി. ഇത്തവണ പെഡ്രോയ്ക്കായി ബോക്സിനുള്ളിലേക്ക് മനോഹരമായൊരു ‘ത്രൂ ബോൾ’ നൽകിക്കൊണ്ട് എസ്റ്റെവോയാണ് അവസരമൊരുക്കിയത്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന് നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ.

Also Read: Vinicius Jr: അന്ന് അധികം അറിയപ്പെടാത്ത കൗമാരക്കാരന്‍; 10 വര്‍ഷങ്ങള്‍ക്ക് ശേഷം വിനീഷ്യസ് ജൂനിയര്‍ വീണ്ടും ഇന്ത്യയില്‍

രണ്ടാം പകുതി

രണ്ടാം പകുതിയില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. ഗുര്‍പ്രീതിന് പകരം പ്രഭ്‌സുഖന്‍ ഗില്ലായിരുന്നു രണ്ടാം പകുതിയില്‍ ഇന്ത്യയുടെ ഗോള്‍കീപ്പര്‍. ഇതിനിടെ 58-ാം മിനിറ്റില്‍ സാമുവല്‍ ലിനോയിലൂടെ ബ്രസീല്‍ മൂന്നാം ഗോള്‍ കണ്ടെത്തി. പ്രതിരോധനിരയിൽ നിന്ന് പന്ത് മുന്നോട്ട് കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ ബിജോയിക്ക് പിഴവ് സംഭവിക്കുകയും പന്ത് നഷ്ടപ്പെടുകയും ചെയ്തു. അവസരം മുതലെടുത്ത ലിനോ, പന്ത് നിയന്ത്രണത്തിലാക്കിയ ശേഷം ഗില്ലിനെ മറികടന്ന് വലയിലെത്തിക്കുകയായിരുന്നു.

ഇതിനിടെ ബ്രസീല്‍ മാർക്കിഞ്ഞോസ്, പെഡ്രോ, ഡയസ്, ആൻഡ്രി സാന്റോസ് എന്നിവർക്ക് പകരം എൻഡ്രിക്, മാത്യൂസ് മാർട്ടിനെല്ലി, ജെയർ, മൗറോ ജൂനിയർ എന്നിവരെ കളത്തിലിറക്കി. സഹൽ, അഭിഷേക് എന്നിവർക്ക് പകരം എഡ്മണ്ട്, വാൽപുയ എന്നിവരെ ഇന്ത്യയും കൊണ്ടുവന്നു.

ബ്രസീലിന്റെ നിരവധി ശ്രമങ്ങളാണ് ഇന്ത്യ തടഞ്ഞത്. ഇന്ത്യയുടെ രണ്ട് ഷോട്ടുകള്‍ ടാര്‍ജറ്റിലേക്കായിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ ബ്രസീലിന്റെ എസ്റ്റെവോയ്ക്ക് പകരം ബ്രെനോയും, ഇന്ത്യയുടെ ബിജോയ്ക്ക് പകരം പ്രംവീറും കളത്തിലെത്തി.

അൻവർ, ഥാപ്പ, അപുയ, മൻവീർ, വില്യംസ് എന്നിവർക്ക് പകരം മെഹ്താബ്, മക്കാർട്ടൺ, റഹീം അലി, വിക്രം, ഫാറൂഖ് എന്നിവരെയും ഇന്ത്യ പകരക്കാരായി പരീക്ഷിച്ചു. മത്സരം തീരാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ലിനോ രണ്ടാം തവണയും വല കുലുക്കി.

സ്റ്റാർട്ടിംഗ് 11

ഇന്ത്യ സ്റ്റാർട്ടിംഗ് 11: ഗുര്‍പ്രീത് സിങ് സന്ധു, അഭിഷേക് സിങ് തെക്ചം, അന്‍വര്‍ അലി, ബിജോയ് വര്‍ഗീസ്, ആകാശ് മിശ്ര, അനിരുദ്ധ് ഥാപ്പ, ലാലെങ്മാവിയ, മന്‍വീര്‍ സിങ്, റിയാന്‍ വില്യംസ്, സഹല്‍ അബ്ദുല്‍ സമദ്, ആഷിക് കുരുണിയന്‍.

ബ്രസീൽ സ്റ്റാർട്ടിംഗ് 11: ഡ്രോ മോറിസ്കോ, ഡഗ്ലസ് സാൻ്റോസ്, മാർക്വിനോസ്, ആർതർ ഡയസ്, മാത്യൂസിഞ്ഞോ, ഡാനിലോ, ആന്ദ്രേ സാൻ്റോസ്, ഗബ്രിയേൽ ബോണ്ടെംപോ, എസ്റ്റെവോ, പെഡ്രോ, വിനീഷ്യസ് ജൂനിയർ

English Summary

Brazil defeated India 4-0 in an international friendly football match. Estevao Willian and Pedro scored in the first half to give Brazil a 2-0 lead. Samuel Lino added two more goals in the second half, capitalizing on defensive errors. Despite India’s defensive effort and changes in goal, Brazil dominated the entire game.

Loading...
Unable to load recommendations.
Follow Us
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
വെറും വയറ്റിൽ പഴം കഴിക്കുന്നത് പ്രമേഹത്തിന് കാരണമോ?
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ