India vs Brazil Ticket: ഇന്ത്യ-ബ്രസീല്‍ പോരാട്ടത്തിന്റെ ടിക്കറ്റ് എങ്ങനെ കിട്ടും? ആരാധകര്‍ അറിയേണ്ടത്
India vs Brazil tickets are live: 1992-ൽ ഫിഫ റാങ്കിംഗ് സമ്പ്രദായം നിലവിൽ വന്നതിനുശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയർന്ന റാങ്കിംഗിലുള്ള എതിരാളികളാണ് നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീൽ. നിലവിൽ 138-ാം റാങ്കിലാണ് ഇന്ത്യ ഉള്ളത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ ഫിഫ അന്താരാഷ്ട്ര മാച്ച് വിൻഡോയുടെ ഭാഗമായാണ് ഈ മത്സരം നടക്കുന്നത്.

പ്രതീകാത്മക ചിത്രം
ഇന്ത്യ-ബ്രസീല്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മത്സരം കൊല്‍ക്കത്തയിലാണ് നടക്കുന്നതെങ്കിലും ടിക്കറ്റെടുത്ത് പോരാട്ടം കാണാനുള്ള ഒരുക്കത്തിലാണ് മലയാളി ആരാധകര്‍. ഒക്ടോബർ 3-ന് കൊൽക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആദ്യമായാണ് ബ്രസീലിന്റെ സീനിയർ പുരുഷ ടീം ഇന്ത്യൻ മണ്ണിൽ ഒരു അന്താരാഷ്ട്ര മത്സരത്തിനായി എത്തുന്നത്. അഞ്ചുതവണ ഫിഫ ലോകകപ്പ് ചാമ്പ്യന്മാരായ ബ്രസീലിനെതിരെ കളിക്കുന്നത് ഇന്ത്യന്‍ താരങ്ങള്‍ക്കും വലിയ അനുഭവമായിരിക്കും. മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ‘ഡിസ്ട്രിക്റ്റ്’ ആപ്പ് വഴിയാണ് നടക്കുന്നത്.
1992-ൽ ഫിഫ റാങ്കിംഗ് സമ്പ്രദായം നിലവിൽ വന്നതിനുശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയർന്ന റാങ്കിംഗിലുള്ള എതിരാളികളാണ് നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീൽ. നിലവിൽ 138-ാം റാങ്കിലാണ് ഇന്ത്യ ഉള്ളത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ ഫിഫ അന്താരാഷ്ട്ര മാച്ച് വിൻഡോയുടെ ഭാഗമായാണ് ഈ മത്സരം നടക്കുന്നത്. ഈ മാച്ച് വിൻഡോയിൽ ഉയർന്ന റാങ്കിംഗിലുള്ള ടീമുകളുമായി ഇന്ത്യ മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്. പനാമ, ബ്രസീൽ, ഉറുഗ്വേ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.
സെപ്റ്റംബർ 26-ന് ബെംഗളൂരുവിൽ വെച്ച് പനാമയെ നേരിടുന്ന ഇന്ത്യ, തുടർന്ന് ഒക്ടോബർ 3-ന് കൊൽക്കത്തയിൽ ബ്രസീലിനെ നേരിടും. അതിനുശേഷം ഒക്ടോബർ 6-ന് അതേ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് യുറുഗ്വേയുമായും ഇന്ത്യ ഏറ്റുമുട്ടും.
വിവരങ്ങള്‍ ചുരുക്കത്തില്‍
- തീയതി: 2026 ഒക്ടോബർ 3, ശനിയാഴ്ച
- വേദി: വിവേകാനന്ദ യുവ ഭാരതി ക്രിരംഗൻ (സാൾട്ട് ലേക്ക് സ്റ്റേഡിയം), കൊൽക്കത്ത
- ടിക്കറ്റ് പ്ലാറ്റ്‌ഫോം: ഡിസ്ട്രിക്റ്റ് ആപ്പും വെബ്‌സൈറ്റും
- ലൈവ് സ്ട്രീമിംഗ്: വിവരങ്ങൾ ലഭ്യമായിട്ടില്ല
ഔദ്യോഗിക അറിയിപ്പ്:
The wait is over. See you at India vs Brazil. 🇮🇳🇧🇷
Get tickets on https://t.co/EWNP1YVRPc 🎟️
🗓️ October 3
🏟️ VYBK, Kolkata#INDBRA #BlueTigers #IndianFootball pic.twitter.com/C5Qwsv134o— Indian Football (@IndianFootball) September 2, 2026
ടിക്കറ്റുകൾ എപ്പോൾ, എവിടെ നിന്ന് ലഭിക്കും?
ഇന്ത്യ – ബ്രസീൽ മത്സരത്തിനുള്ള ടിക്കറ്റുകൾ ഡിസ്ട്രിക്റ്റ് ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും സ്വന്തമാക്കാം. നിലവില്‍ ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Also Read: India vs Brazil: സഹല്‍ മുതല്‍ ബിജോയ് വരെ; ഇവര്‍ ബ്രസീലിനെ നേരിടാന്‍ ‘ഭാഗ്യ’മുള്ള മലയാളികള്‍
ഇന്ത്യന്‍ സ്‌ക്വാഡ്: ആൽബിനോ ഗോമസ്, ഗുർപ്രീത് സിങ് സന്ധു, പ്രഭ്സുഖൻ സിങ് ഗിൽ, സോം കുമാർ, അഭിഷേക് സിംഗ് ടെക്ചം, ആകാശ് മിശ്ര, അൻവർ അലി, ബിജോയ് വർഗീസ്, ഹ്മിംഗ്തൻമാവിയ റാൾട്ടെ, ജയ് ഗുപ്ത, പ്രംവീർ, റിക്കി മീതേയ് ഹൂബാം, അഭിഷേക് സിംഗ് ടെക്ചം, ആകാശ് മിശ്ര, അൻവർ അലി, ബിജോയ് വർഗീസ്, ഹ്മിംഗ്തൻമാവിയ റാൾട്ടെ, ജയ് ഗുപ്ത, പ്രംവീർ, റിക്കി മീതേയ് ഹൂബാം, അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, ഫാറൂഖ് ചൗധരി, ലാലെങ്‌മാവിയ റാൾട്ടെ, മക്കാർട്ടൺ നിക്‌സൺ, മുഹമ്മദ് സനൻ, റിക്കി ഷാബോങ്, സഹൽ അബ്ദുൾ സമദ്, എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, മൻവീർ സിങ്, റഹീം അലി, റയാൻ വില്യംസ്, വിക്രം പർതാപ് സിങ്.
English Summary
India is set to face five-time FIFA World Cup champions Brazil in a historic international friendly at Kolkata’s Salt Lake Stadium on October 3, 2026. Head coached by Khalid Jamil, the 138th-ranked Blue Tigers will meet the 5th-ranked Brazil for the very first time on Indian soil. Early-bird tickets for the match went live exclusively through the District app and website.