India vs New Zealand 5th T20I: ടോസ് നിർണായകം, പിച്ച് ബാറ്റിംഗിന് അനുകൂലം; ഫൈനൽ അങ്കം ആര് തൂക്കും?

ഓക്ക്‌ലൻഡിനേക്കാൾ തണുപ്പാണ് ഹാമിൽട്ടണിൽ, അതിരാവിലെ താപനില 4 ഡിഗ്രി സെൽഷ്യസായി കുറയുകയും മത്സര സമയ കണക്കുകൾ 12-15 ഡിഗ്രിയിൽ തുടരുകയും ചെയ്യുന്നു. നാലാം ടി20-യിൽ കിവീസിൻ്റെ 87 റൺസിന്റെ വിജയം ഇന്ത്യയുടെ സമ്പൂർണ വിജയത്തിന് തടയിട്ടിട്ടുണ്ട് എങ്കിലും സെഡൺ പാർക്കിലെ പിച്ച് സാധാരണയായി ബാറ്റിംഗിന് അനുകൂലമാണ്, അതിനാൽ തന്നെ ഉയർന്ന സ്‌കോറിംഗ് തന്നെ മത്സരത്തിൽ പ്രതീക്ഷിക്കാം.

India vs New Zealand 5th T20I: ടോസ് നിർണായകം, പിച്ച് ബാറ്റിംഗിന് അനുകൂലം; ഫൈനൽ അങ്കം ആര് തൂക്കും?

India Vs New Zealand 5th T20i

Updated On: 

01 Nov 2026 | 12:41 PM

ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിന് തുടക്കം, ന്യൂസിലൻഡിലെ ഹാമിൽട്ടണിലെ സെഡൺ പാർക്കിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ന്യൂസിലൻ്റ് ബോളിംഗ് തിരഞ്ഞെടുത്തു. നാലാം ടി20-യിൽ കിവീസിൻ്റെ 87 റൺസിന്റെ വിജയം ഇന്ത്യയുടെ സമ്പൂർണ വിജയത്തിന് തടയിട്ടിട്ടുണ്ട്. എങ്കിലും അഞ്ചാം ടി20 മത്സരം ജയിക്കുന്ന ടീമിന് ഏകദിന പരമ്പരയിലെത്തുമ്പോൾ ഒരു ഫ്രഷ് സ്റ്റാർട്ടിനുള്ള എല്ലാ ആത്മവിശ്വാസവും കൈവരും. ഓക്ക്‌ലൻഡിനേക്കാൾ തണുപ്പാണ് ഹാമിൽട്ടണിൽ, അതിരാവിലെ താപനില 4 ഡിഗ്രി സെൽഷ്യസായി കുറയുകയും മത്സര സമയ കണക്കുകൾ 12-15 ഡിഗ്രിയിൽ തുടരുകയും ചെയ്യുന്നു. സെഡൺ പാർക്കിലെ പിച്ച് സാധാരണയായി ബാറ്റിംഗിന് അനുകൂലമാണ്, അതിനാൽ തന്നെ ഉയർന്ന സ്‌കോറിംഗ് തന്നെ മത്സരത്തിൽ പ്രതീക്ഷിക്കാം.

ടീമിൽ രണ്ട് മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ സ്ഥിരീകരിച്ചിട്ടുണ്ട്. അതിലൊന്ന് പ്ലെയിംഗ് ഇലവനിൽ നിന്നും വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയതാണ്.

Also Read: Sanju Samson: സഞ്ജുവും, വൈഭവും കളിക്കണം; മാറ്റേണ്ടത് മറ്റൊരു താരത്തെ! തുറന്നുപറഞ്ഞ് മുന്‍താരം

വിശദമായ പ്ലെയിംഗ് ഇലവൻ

അക്സർ പട്ടേലും മായങ്ക് യാദവും പുറത്തായി, വരുൺ ചക്രവർത്തിയും ഭുവനേശ്വർ കുമാറും ടീമിൽ ഇടം നേടി.  ഒപ്പം സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ(w), ശ്രേയസ് അയ്യർ(c), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, നമൻ ധീർ, ഭുവനേശ്വര് കുമാർ, അർഷ്ദീപ് സിംഗ്, പ്രിൻസ് യാദവ്, വരുൺ ചക്രവർത്തി എന്നിവരും കളിക്കും.

ന്യൂസിലൻഡ് പ്ലെയിങ് ഇലവൻ

ടിം സീഫെർട്ട് (w), ഫിൻ അല്ലൻ, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, ബെവൺ ജേക്കബ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ (c), നഥാൻ സ്മിത്ത്, ആദം മിൽനെ, ജേക്കബ് ഡഫി, ബ്ലെയർ ടിക്ക്‌നർ

English Summary

India vs New Zealand 5th and Last T20I: Major Highlights Full Scorecard Match Result Here. How both Team Going to Play in Last t 20 match

Loading...
Unable to load recommendations.
Follow Us
ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം