India vs Sri Lanka, Women’s Asia Cup Final Live: ആര് നേടും കപ്പ്, എഷ്യൻ കപ്പ് വനിതാ ക്രിക്കറ്റ് തത്സമയം
INDW vs SL-W , Women's Asia Cup Final Live Score Updates in Malayalam : വളരെ ശക്തമായൊരു മത്സരം തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് കാല് വെച്ചത്. 2024-ൽ ദാംബുള്ളയിൽ നടന്ന ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ എട്ട് വിക്കറ്റിനാണ് ശ്രീലങ്ക വിജയിച്ചത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരങ്ങൾ നടക്കുന്നത്. ശക്തമായ മത്സരം തന്നെ പ്രതീക്ഷിക്കുന്ന മാച്ചാണിത്. കപ്പിൽ കുറഞ്ഞതൊന്നും ഇരു ടീമുകളും ലക്ഷ്യം വെക്കുന്നില്ല.

Woman Asia Cup Live
LIVE NEWS & UPDATES
-
Women’s Asia Cup Final 2026: ഫൈനലിലേക്കുള്ള ഇന്ത്യൻ വഴി
ഈ ടൂർണമെന്റിലുടനീളം പരാജയമറിയാതെയാണ് ഹർമൻപ്രീത് കൗറും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. ഗ്രൂപ്പ് ഘട്ടത്തിൽ തായ്‌ലൻഡ്, ഹോങ്കോങ്, പാകിസ്താൻ എന്നിവരെ തോൽപ്പിച്ച ഇന്ത്യ, സെമിഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിന് തകർത്താണ് ഫൈനലിൽ ഇടംനേടിയത്.
-
Women’s Asia Cup Final 2026: ഫൈനലിലേക്കുള്ള ലങ്കൻ വഴി
നിലവിലെ ചാമ്പ്യന്മാരായ ശ്രീലങ്ക ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ യു.എ.ഇ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നിവരെ പരാജയപ്പെടുത്തിയും ആവേശകരമായ സെക്കൻഡ് സെമിഫൈനലിൽ പാകിസ്താനെ 4 വിക്കറ്റിന് മറികടന്നുമാണ് ഫൈനലിൽ എത്തിയത്.
-
India Women vs Sri Lanka Women : കഴിഞ്ഞ പ്രാവശ്യം കപ്പ് നേടിയത് ആര്?
കഴിഞ്ഞ പ്രാവശ്യം വനിതാ ഏഷ്യാ കപ്പ് മത്സരങ്ങളിൽ ഇന്ത്യയെ പരാജയപ്പെടുത്തി കപ്പ് നേടിയത് ശ്രീലങ്കയാണ്.
-
India vs Sri Lanka: എപ്പോഴാണ് മത്സരം?
ദുബായ് ഇൻ്റർ നാഷ്ണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് വനിതാ ഏഷ്യാ കപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ടോസ് ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് നടക്കും.
ദുബായ്: വനിതാ ഏഷ്യാ കപ്പ് ടി-20 മത്സരത്തിൽ ഇന്ത്യ നിലവിലെ ചാമ്പ്യൻമാരായ ശ്രീലങ്കയെ നേരിടും. 2 വർഷം മുൻപ് നഷ്ടപ്പെട്ട കിരീടം തിരിച്ച് പിടിക്കുന്നതിൽ കുറഞ്ഞ് മറ്റൊരു ലക്ഷ്യവും ഇന്ത്യക്ക് മുൻപിൽ ഇല്ല. അതുകൊണ്ട് തന്നെ ശക്തമായ മത്സരം തന്നെയാണ് ഇരു ടീമുകളും പ്രതീക്ഷിക്കുന്നതും. ഹർമൻപ്രീതിൻ്റെ നേതൃത്വത്തിലുള്ള വനിതാ ടീം ബംഗ്ലാദേശിനെ പരാജയപ്പെടുത്തി തുടർച്ചയായി ആറാം തവണയും ഫൈനലിലെത്തിയപ്പോൾ, ചാമാരി അത്തപത്തു നയിക്കുന്ന ശ്രീലങ്കൻ ടീം സെമിയിൽ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് എത്തിയത്. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 മണിക്കാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ടോസ് ഇന്ത്യൻ സമയം വൈകുന്നേരം 7:30 ന് നടക്കും. ഇന്ത്യ-ശ്രീലങ്ക മത്സരത്തിൻ്റെ എല്ലാ അപ്ഡേറ്റുകളും ഇവിടെ വായിക്കാം.