‘വേദന ഒറ്റരാത്രികൊണ്ട് മാറുന്ന ഒന്നല്ല’; മെസിക്ക് സമയം നൽകണമെന്ന് മയാമി; ഒപ്പം ഒരു സന്തോഷ വാർത്തയും

Inter Miami asks fans to give Messi time and privacy: "എല്ലാം ക്രമേണ ശരിയാകുമെന്ന് ഞാൻ കരുതുന്നു. ആഴത്തിലുള്ള വേദന ഇതിൽ ഉൾപ്പെടുന്നു, ഇത് ഒറ്റരാത്രികൊണ്ട് മാറുന്ന ഒന്നല്ല," എന്ന് ഹൊയോസ് പറഞ്ഞു. "എല്ലാം സാവധാനത്തിൽ സാധാരണ നിലയിലാകേണ്ടതുണ്ട്. മായ്ച്ചുകളയാനാകാത്ത വലിയൊരു വേദനയിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ഈയൊരു ഘട്ടത്തിൽ നിശബ്ദത പാലിക്കുന്നതാണ് ഏറ്റവും നല്ല കാര്യം. മികച്ച ഒരു മനുഷ്യനും കുടുംബനാഥനുമാണ് അദ്ദേഹം'' എന്ന് മയാമി കോച്ച് പ്രതികരിച്ചു.

വേദന ഒറ്റരാത്രികൊണ്ട് മാറുന്ന ഒന്നല്ല; മെസിക്ക് സമയം നൽകണമെന്ന് മയാമി; ഒപ്പം ഒരു സന്തോഷ വാർത്തയും

Inter Miami Asks Fans To Give Messi Time And Privacy

Published: 

15 Aug 2026 | 01:54 PM

ഹോർഹെ മെസിയുടെ വിയോഗം അ‌ദ്ദേഹത്തിന്റെ കുടുംബത്തെ മാത്രമല്ല, ഫുട്ബോളിനെയും ലയണൽ മെസിയെയും ഒന്നാകെ ബാധിക്കുന്ന ഒന്നായിരുന്നു. മെസിക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ മുന്നിലുള്ള ആളായിരുന്നു പിതാവ്, അ‌ദ്ദേഹത്തിന്റെ മരണം മെസിയെ അ‌തികഠിനമായ മനോവേദനയിലേക്കാണ് തള്ളിവിട്ടത്. ആ വേദന മെസിയുടെ കളിയെ ബാധിക്കുകയും അ‌ദ്ദേഹം കളിക്കളത്തിൽ നിന്ന് എന്നെന്നേക്കുമായി വിടവാങ്ങുകയും ചെയ്യുമോ എന്നതാണ് ആരാധകരുടെ സങ്കടം. ലോകകപ്പിന് ശേഷം ഇന്റർ മയാമിയിലേക്ക് തിരിച്ചെത്തിയ മെസി ലീഗ്സ് കപ്പിലെ ആദ്യ മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അ‌സിസ്റ്റുമായി മികച്ച ഫോമിലായിരുന്നു, എന്നാൽ രണ്ടാമത്തെ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് ഹോർഹെ മെസി മരിക്കുന്നത്. തുടർന്ന് പിതാവിന്റെ സംസ്കാരത്തിനായി റൊസാരിയോയിലേക്ക് പോയ മെസി ചടങ്ങുകൾ പൂർത്തിയാക്കി നാലാം ദിവസം ടീമിനായി തിരിച്ചെത്തി.

ഇതിനിടയിൽ മെസിയില്ലാതെ ഇറങ്ങിയ മത്സരം ഇന്റർ മയാമി തോറ്റു. അ‌ടുത്ത മത്സരവും തോറ്റാൽ ടീം ടൂർണമെന്റിൽ നിന്ന് പുറത്താകും എന്ന നിലയിൽ നിൽക്കേയാണ് ഫുട്ബോളിനായി മെസി തന്റെ വേദനകൾ ഒതുക്കി എത്രയും പെട്ടെന്ന് ടീമിലേക്ക് തിരിച്ചെത്തിയത്. നിർണായകമായ ലീഗ്സ് കപ്പിലെ മൂന്നാം മത്സരത്തിൽ രണ്ടാം പകുതിയിലാണ് മെസി ഇറങ്ങിയത്. എങ്കിലും ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ മെസിക്ക് കഴിയാതെ പോയി.

Also Read: ആദ്യം ആരടിക്കും ആ ‘ഗോൾ’! മെസിയും ​റോണോയും തമ്മിൽ പുതിയ മത്സരം; 2026-ൽ ഇരുവർക്കും ബാക്കിയുള്ള കളികൾ

മൂന്നാം മത്സരവും തോറ്റ് ഇന്റർ മയാമി ലീഗ്സ് കപ്പിൽ നിന്ന് പുറത്താകുകയും ചെയ്തു. ഈ തോൽവിക്ക് പിന്നാലെ മെസിയെച്ചൊല്ലി ആരാധകരുടെ ആശങ്കകൾ വർധിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ, അ‌ദ്ദേഹത്തിന് വിഷമങ്ങൾ മറക്കാൻ ആവശ്യമായ സമയവും സമാധാനവും നൽകണമെന്ന് ആരാധകരോടും മാധ്യമങ്ങളോടും അഭ്യർത്ഥിച്ച് ഇന്റർ മിയാമി അധികൃതർ രംഗത്തെത്തി.

മെസി പഴയതുപോലെ ഫുട്ബോളിലേക്ക് ഊർജസ്വലനായി തിരിച്ചുവരാൻ ശ്രമിക്കുമ്പോൾ സ്വകാര്യത വളരെ പ്രധാനമാണ് എന്ന് ഇന്റർ മിയാമി പരിശീലകൻ ഗില്ലെർമോ ഹൊയോസ് ഊന്നിപ്പറഞ്ഞു. വലിയൊരു വേർപാടിന്റെ ദുഃഖത്തിൽ കഴിയുന്ന മെസിക്ക് മൈതാനത്തേക്ക് തിരികെ എത്താൻ സമയം നൽകണമെന്നും ശാന്തമായ അന്തരീക്ഷമാണ് ഇപ്പോൾ ആവശ്യമെന്നും ഇന്റർ മയാമി കോച്ച് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

“എല്ലാം ക്രമേണ ശരിയാകുമെന്ന് ഞാൻ കരുതുന്നു. ആഴത്തിലുള്ള വേദന ഇതിൽ ഉൾപ്പെടുന്നു, ഇത് ഒറ്റരാത്രികൊണ്ട് മാറുന്ന ഒന്നല്ല,” എന്ന് ഹൊയോസ് പറഞ്ഞു. “എല്ലാം സാവധാനത്തിൽ സാധാരണ നിലയിലാകേണ്ടതുണ്ട്. മായ്ച്ചുകളയാനാകാത്ത വലിയൊരു വേദനയിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ഈയൊരു ഘട്ടത്തിൽ നിശബ്ദത പാലിക്കുന്നതാണ് ഏറ്റവും നല്ല കാര്യം. നിശബ്ദതയും സമാധാനവും അദ്ദേഹത്തിന് പഴ്സണൽ ​ടൈം കണ്ടെത്താൻ സഹായകരമാകും. മികച്ച ഒരു മനുഷ്യനും കുടുംബനാഥനുമാണ് അദ്ദേഹം”.

“അതിനാൽ, നിശബ്ദതയാണ് ഏറ്റവും നല്ല സമീപനമെന്ന് ഞാൻ വിശ്വസിക്കുന്നു: നിശബ്ദത, ശാന്തത, സമാധാനം, അത് അദ്ദേഹത്തെ സ്വന്തം ​ടൈം കണ്ടെത്താൻ അനുവദിക്കുന്നു. ആ നിശബ്ദതയിൽ പങ്കുചേർന്ന് നമ്മൾ അദ്ദേഹത്തോടൊപ്പം നിൽക്കേണ്ടതുണ്ട്” എന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ ഏറ്റവും വലിയ ദുഃഖത്തിനിടയിലും ടീമിനോടുള്ള മെസ്സിയുടെ പ്രതിബദ്ധതയെ പരിശീലകൻ ഏറെ പ്രശംസിച്ചു.

ആരാധകർക്ക് ഒരു സന്തോഷ വാർത്തകൂടി

മെസി ഇനിയും ​മൈതാനത്ത് പന്ത് തട്ടുന്നത് കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷ വാർത്തകൂടിയുണ്ട്. അ‌ടുത്ത മത്സരങ്ങൾക്കായി മെസി ടീമിനൊപ്പം ന്യാഷ്‌വില്ലിൽ എത്തി എന്നതാണ് അ‌ത്. ലയണൽ മെസ്സിയുടെയും ഇന്റർ മയാമിയുടെയും അടുത്ത മത്സരം മേജർ ലീഗ് സോക്കറിലാണ്(MLS). നാളെ (ഓഗസ്റ്റ് 15 ഞായർ) രാവിലെ 06:00 AM (IST)ന് നാഷ്വില്ലി എസ്സി (Nashville SC)- യുമായാണ് ഇന്റർമയാമിയുടെ കളി. ഈ മത്സരത്തിൽ മെസി കളിക്കും എന്നാണ് സൂചന.

English Summary

Inter Miami have asked fans to give Lionel Messi the time and privacy he needs to return to football, as he grapples with the loss of his father. “He is going through a great deal of pain that cannot be erased. At this point, it is best to remain silent. He is a great man and a family man,” the Miami coach said. Meanwhile, there is some good news. Messi has arrived in Nashville with the team for tomorrow’s match.

Follow Us
Related Stories
Sanju Samson: സഞ്ജുവിന്റെ പണമെന്തിന്, ചാരുലതയ്ക്ക് ബിസിനസുണ്ടല്ലോ! സമ്പത്തിലും മുന്നില്‍ തന്നെ
ആദ്യം ആരടിക്കും ആ ‘ഗോൾ’! മെസിയും ​റോണോയും തമ്മിൽ പുതിയ മത്സരം; 2026-ൽ ഇരുവർക്കും ബാക്കിയുള്ള കളികൾ
കല്യാണം കഴിഞ്ഞ്, പുത്തൻ ലുക്കിൽ ​റോണോ അ‌ൽ നസറിൽ തിരിച്ചെത്തി; ആദ്യ കളിയിൽ അ‌നിശ്ചിതത്വം
മുൻ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടൻ വാഹനാപകടത്തിൽ മരിച്ചു
Chinedu Ozor: മരിച്ചെന്ന് വിധിയെഴുതിയ ഫുട്‌ബോള്‍ താരം മോര്‍ച്ചറിയില്‍ കൈകള്‍ ചലിപ്പിച്ചു? ചിനെഡു ഒസോറിന് സംഭവിച്ചതെന്ത്?
അ‌ച്ഛൻ മരിച്ചിട്ട് 4 ദിനം മാത്രം! മെസി ​മൈതാനത്ത് തിരിച്ചെത്തി; വീഴ്ത്തിയില്ല, ചേർത്തണച്ച് എതിർ താരങ്ങൾ
സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ വിജയ്ക്ക് തൃഷയുടെ സല്യൂട്ട്
അനുപമ പരമേശ്വരന്റെ ആസ്തി എത്ര? ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്രയും
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു