AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2025: ആദ്യ വരവില്‍ തിരി കൊളുത്തി കാണ്‍ ശര്‍മ; വിഘ്‌നേഷ് പുത്തൂരിന് തിരിച്ചടി

Karn Sharma: കെ.എല്‍. രാഹുല്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍ എന്നിവരുടെ വിക്കറ്റുകളാണ് കാണ്‍ ശര്‍മ വീഴ്ത്തിയത്. കാണ്‍ ശര്‍മയെ പ്രയോജനപ്പെടുത്തണമെന്ന് പരിശീലകന്‍ മഹേല ജയവര്‍ധനെയോട് നിര്‍ദ്ദേശിച്ച് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്‌

IPL 2025: ആദ്യ വരവില്‍ തിരി കൊളുത്തി കാണ്‍ ശര്‍മ; വിഘ്‌നേഷ് പുത്തൂരിന് തിരിച്ചടി
മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 14 Apr 2025 | 03:40 PM

രിചയസമ്പന്നനെങ്കിലും ഐപിഎല്‍ 2025 സീസണില്‍ കാണ്‍ ശര്‍മയ്ക്ക് ആദ്യമായി അവസരം ലഭിച്ചത് ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലായിരുന്നു. ഇമ്പാക്ട് പ്ലയറായി കാണ്‍ ശര്‍മയെ കളത്തിലിറക്കാനുള്ള മുംബൈ ഇന്ത്യന്‍സിന്റെ തീരുമാനം ഫലം കണ്ടു. ആവേശപ്പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ കീഴടക്കിയപ്പോള്‍ നിര്‍ണായകമായത് കാണ്‍ ശര്‍മയുടെ പ്രകടനമായിരുന്നു. നാലോവറില്‍ 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം വീഴ്ത്തിയത്. കളിയിലെ താരവും കാണ്‍ ശര്‍മയായിരുന്നു.

അപകടകാരികളായ കെ.എല്‍. രാഹുല്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, അഭിഷേക് പോറല്‍ എന്നിവരുടെ വിക്കറ്റുകളാണ് കാണ്‍ ശര്‍മ വീഴ്ത്തിയത്. കാണ്‍ ശര്‍മയെ പ്രയോജനപ്പെടുത്തണമെന്ന് പരിശീലകന്‍ മഹേല ജയവര്‍ധനെയോട് നിര്‍ദ്ദേശിച്ച് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്‌. അതിശയകരമായ രീതിയിലാണ് കാണ്‍ പന്തെറിഞ്ഞതെന്നും, മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചതെന്നും ടീം ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും പറഞ്ഞു.

വിഘ്‌നേഷ് പുത്തൂരിന് തിരിച്ചടി?

കാണ്‍ ശര്‍മയുടെ വരവ് മലയാളി താരം വിഘ്‌നേഷ് പുത്തൂരിന് തിരിച്ചടിയാകുമോയെന്നാണ് ആരാധകരുടെ സംശയം. സീസണിലെ ആദ്യ മത്സരത്തില്‍, അതും തന്റെ അരങ്ങേറ്റ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തിയിട്ടും പിന്നീട് നടന്ന ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മാച്ചില്‍ വിഘ്‌നേഷിന് അവസരം ലഭിച്ചിരുന്നില്ല.

Read Also : IPL 2025: ഫുട്‌ബോളിലും ഞെട്ടിച്ച് വിഘ്‌നേഷ് പുത്തൂര്‍, കണ്ണു തള്ളി ഹാര്‍ദ്ദിക് പാണ്ഡ്യ; ചെക്കന്‍ ഒരേ പൊളിയെന്ന് മുംബൈ ഇന്ത്യന്‍സ്‌

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ കളിച്ചു. രണ്ടോവര്‍ എറിഞ്ഞ താരം ഒരു വിക്കറ്റും വീഴ്ത്തി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ നാലോവര്‍ എറിഞ്ഞു. ഒരു വിക്കറ്റ്‌ സ്വന്തമാക്കി. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഒരോവര്‍ മാത്രമാണ് വിഘ്‌നേഷിന് നല്‍കിയത്. ആ ഓവറില്‍ താരം വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. പക്ഷേ, പിന്നീട് ആ മത്സരത്തില്‍ അവസരം ലഭിച്ചില്ല. ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

ഒടുവില്‍ ഡല്‍ഹിക്കെതിരെ നടന്ന മത്സരത്തില്‍ പകരക്കാരുടെ നിരയിലും വിഘ്‌നേഷിനെ കണ്ടില്ല. പകരമെത്തിയ കാണ്‍ ശര്‍മ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്തു. ഇതാണ് കാണ്‍ ശര്‍മയുടെ വരവ് വിഘ്‌നേഷിന് തിരിച്ചടിയാകുമോയെന്ന് ആരാധകര്‍ സംശയിക്കാന്‍ കാരണം.

Follow Us