IPL 2025 : ഗുജറാത്തിൻ്റെ കൈവിട്ട കളി! കൂറ്റൻ വിജയലക്ഷ്യം ഒരുക്കി മുംബൈ ഇന്ത്യൻസ്

IPL Playoff 2025 MI vs GT : രോഹിത് ശർമയുടെ മൂന്ന് ക്യാച്ചുകളാണ് ഗുജറാത്ത് താരങ്ങൾ കൈവിട്ട് കളഞ്ഞത്. ആകെ നാല് നിർണയാക ക്യാച്ചുകളും ഗുജറാത്ത് താരങ്ങൾ മത്സരത്തിൽ കൈവിട്ടു.

IPL 2025 : ഗുജറാത്തിൻ്റെ കൈവിട്ട കളി! കൂറ്റൻ വിജയലക്ഷ്യം ഒരുക്കി മുംബൈ ഇന്ത്യൻസ്

Rohit Sharma

Published: 

30 May 2025 | 09:55 PM

ഐപിഎൽ എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 229 റൺസ് വിജയലക്ഷ്യം. രോഹിത് ശർമയുടെ 81 റൺസിൻ്റെ മികവിലാണ് അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യൻസ് ഗുജറാത്തിനെതിരെ 229 റൺസ് വിജയലക്ഷ്യം ഉയർത്തിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുക്കുകയായിരുന്നു മുംബൈ. ഗുജറാത്ത് താരങ്ങൾ കൈവിട്ട ക്യാച്ചിൻ്റെ പിൻബലത്തിലാണ് മുംബൈക്ക് പ്ലേഓഫിൽ കൂറ്റൻ സ്കോർ നേടാനായത്.

ടോസ് നേടിയ ഹാർദിക് പാണ്ഡ്യ ഗുജറാത്തിനെതിരെ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹിത് ശർമ മെല്ലെ ഇന്നിങ്സ് ആരംഭിച്ചപ്പോൾ ഇംഗ്ലീഷ് ബാറ്റർ ജോണി ബെയ്ർസ്റ്റോയാണ് പവർപ്ലേ നല്ല പോലെ വിനിയോഗിച്ചത്. ഇതിനിടെ മൂന്ന് ക്യാച്ചുകൾ അതിജീവിച്ചതിന് ശേഷമാണ് രോഹിത്തിൻ്റെ കൂറ്റനടികൾക്ക് തുടക്കമായത്. 47 റൺസെടുത്ത് ഇംഗ്ലീഷ് ബാറ്റർ പുറത്തായതിന് പിന്നാലെ സൂര്യകുമാർ യാദവിനൊപ്പം ചേർന്നാണ് രോഹിത് ബാക്കി ഇന്നിങ്സ് പൂർത്തിയാക്കിയത്.

ALSO READ : IPL 2025: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ കൾച്ചർ മാറ്റിമറിച്ച തലച്ചോർ; ദിനേഷ് കാർത്തിക് എന്ന ടാക്ടീഷ്യന് നന്ദി

വിക്കറ്റുകൾ വീഴ്ത്തി ഇടയ്ക്ക് അൽപം പിടിമുറുക്കാൻ ഗുജറാത്ത് ശ്രമിച്ചെങ്കിലും അത് മുംബൈ സ്കോർ ബോർഡിനെ തടയിടാൻ സാധിച്ചില്ല. അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യ സിക്സറുകൾ പറത്തിയതോടെ മുംബൈയുടെ സ്കോർ 230ലേക്ക് അടുത്തു. ദക്ഷിണാഫ്രിക്കൻ ബോളർ ജിറാൽഡ് കോറ്റ്സീയാണ് ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയത്. മൂന്ന് ഓവറിൽ 51 റൺസാണ പോട്ടീസ് താരത്തിനെതിരെ മുംബൈ ബാറ്റർമാർ അടിച്ചുകൂട്ടിയത്. അതേസമയം ജിടിക്കായി പ്രസിദ്ധ് കൃഷ്ണയും സായി കിഷോറും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മുഹമ്മദ് സിറാജാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.

Follow Us
Related Stories
തിരിച്ചടിയല്ലേ ഇവരുടെ മെയിൻ! പിന്നിൽ നിന്ന് പൊരുതിക്കയറി ന്യൂസിലൻഡിനെ സമനിലയിൽ തളച്ച് ഇറാൻ
FIFA World Cup 2026: ‘സമനില’ തെറ്റാതെ ടീമുകള്‍; ലുകാകുവിന്റെ എന്‍ട്രിയില്‍ ബെല്‍ജിയം രക്ഷപ്പെട്ടു; ഉറുഗ്വേയെ വിറപ്പിച്ച് സൗദി
FIFA World Cup 2026 : ബസ് അല്ല ട്രെയിൻ പാർക്കിങ് ആയിരുന്നു! കറ്റാലന്മാരെ സമനിലയിൽ പൂട്ടി കാബോ വെർഡി
FIFA World Cup 2026: ആരാധകര്‍ക്ക് ഇന്നും ഉറക്കമില്ലാത്ത രാത്രി; ബെൽജിയം, ഉറുഗ്വേ, ഇറാൻ ടീമുകൾ കളത്തിലേക്ക്
FIFA World Cup 2026 : ക്യൂറസാവയുടെ 7-1 തോൽവി, ചങ്ക് പിടഞ്ഞത് മറ്റൊരുടത്ത്; സ്വന്തം മണ്ണിൽവെച്ച് ചിറകരിക്കപ്പെട്ട കാനറികളുടെ ദുരന്തകഥ
Lionel Messi: ‘എന്റെ റെക്കോർഡ് മെസി തകർക്കട്ടെ’; മിറോസ്ലാവ് ക്ലോസെ പറയുന്നു
പാൽ പിരിഞ്ഞാൽ കളയേണ്ട, അടിപൊളി പലഹാരം റെഡിയാക്കാം
അടുക്കളയില്‍ ഈച്ചശല്യമുണ്ടോ? ടെന്‍ഷന്‍ വേണ്ട, വഴിയുണ്ട്‌
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം