ISL: വ്യൂവര്‍ഷിപ്പില്‍ കുതിച്ച് ഐഎസ്എല്‍; കാരണം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പവര്‍

ISL Viewership: ഐഎസ്എല്‍ 2026-27 സീസണിലെ ആദ്യ ആഴ്ചയില്‍ നിരവധി ആരാധകരാണ് മത്സരങ്ങള്‍ കണ്ടത്. ഏതാണ്ട് 77.3 മില്യണ്‍ പേരാണ് ആദ്യ ആറു മത്സരങ്ങള്‍ 18 ഫീഡുകളിലായി കണ്ടത്. 71.3 മില്യണ്‍ ആരാധകരും ഇംഗ്ലീഷ് കമന്ററിയാണ് കണ്ടത്. രണ്ടാമതുള്ള ഹിന്ദി ഫീഡ്‌ കണ്ടത് 4.2 മില്യണ്‍ ആരാധകരാണ്.

ISL: വ്യൂവര്‍ഷിപ്പില്‍ കുതിച്ച് ഐഎസ്എല്‍; കാരണം കേരള ബ്ലാസ്റ്റേഴ്‌സിന്റെ പവര്‍

Kerala Blasters Fans

Published: 

16 Oct 2026 | 09:05 PM

മത്സരങ്ങളെല്ലാം യൂട്യൂബില്‍ സൗജന്യമായി സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ ഐഎസ്എല്ലിന്റെ വ്യൂവര്‍ഷിപ്പിന് വന്‍ കുതിപ്പ്. ഐഎസ്എല്‍ 2026-27 സീസണിലെ ആദ്യ ആഴ്ചയില്‍ നിരവധി ആരാധകരാണ് മത്സരങ്ങള്‍ കണ്ടത്. ഏതാണ്ട് 77.3 മില്യണ്‍ പേരാണ് ആദ്യ ആറു മത്സരങ്ങള്‍ 18 ഫീഡുകളിലായി കണ്ടത്. 71.3 മില്യണ്‍ ആരാധകരും ഇംഗ്ലീഷ് കമന്ററിയാണ് കണ്ടത്. രണ്ടാമതുള്ള ഹിന്ദി ഫീഡ്‌ കണ്ടത് 4.2 മില്യണ്‍ ആരാധകരാണ്. ലീഗിന്റെ യൂട്യൂബ് ചാനലിലേക്ക് 120,000 പുതിയ സബ്‌സ്‌ക്രൈബര്‍മാരെക്കൂടി ലഭിച്ചതോടെ മൊത്തം സബ്‌സ്‌ക്രൈബർമാരുടെ എണ്ണം 2.7 ദശലക്ഷമായി ഉയർന്നു.

നോർത്ത് ഈസ്റ്റ് യുണൈറ്റഡും മോഹൻ ബഗാൻ സൂപ്പർ ജയന്റും തമ്മിലുള്ള മത്സരമാണ് ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഫിക്‌സ്ചർ. ഈ മത്സരത്തിന് 19.3 ദശലക്ഷം കാഴ്ചകളാണ് ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സും ഇന്റർ കാശിയും തമ്മിലുള്ള ഉദ്ഘാടന മത്സരം 13.1 ദശലക്ഷം വ്യൂസാണ്‌ നേടിയത്. ഈ മത്സരത്തിന്റെ ഇംഗ്ലീഷ് ഫീഡ്, എന്‍ഗേജഡ് വ്യൂസ്‌ (4.35 ദശലക്ഷം), ലൈവ് ചാറ്റ് (403,000) എന്നിവയിൽ എല്ലാ ഫീഡുകളെയും പിന്നിലാക്കി മുന്നിലെത്തി.

ഇംഗ്ലീഷ് ഫീഡിൽ ഏറ്റവും ഉയർന്ന പീക്ക് കൺകറന്റ് വ്യൂവർഷിപ്പ് (ഒരേസമയം ലൈവ് കണ്ടവരുടെ എണ്ണം) രേഖപ്പെടുത്തിയതും ഈ കേരള ബ്ലാസ്റ്റേഴ്‌സ്-ഇന്റര്‍ കാശി മത്സരത്തിലായിരുന്നു. 3,49,073 ആയിരുന്നു ഈ മത്സരത്തിലെ പീക്ക് കണ്‍കറന്റ് വ്യൂവര്‍ഷിപ്പ്.

Also Read: Cristiano Ronaldo: പോര്‍ച്ചുഗല്‍ ജഴ്‌സിയില്‍ ഇനി റൊണാള്‍ഡോയില്ല? സാധ്യതകള്‍ കുറവെന്ന് സഹോദരി

ബെംഗളൂരു എഫ്‌സിയും സ്പോർട്ടിങ് ക്ലബ് ഡെൽഹിയും തമ്മിൽ ഏറ്റുമുട്ടിക്കൊണ്ടാണ് സീസൺ ആരംഭിച്ചത്. ബെംഗളൂരുശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ ഒക്ടോബർ 10-ന് നടന്ന ഉദ്ഘാടന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്‌ സ്‌പോർട്ടിങ് ക്ലബ് ഡൽഹിയെ ബെംഗളൂരു പരാജയപ്പെടുത്തി. 8.9 ദശലക്ഷം വ്യൂസാണ്‌ ഉദ്ഘാടന മത്സരത്തിന് വിവിധ ഫീഡുകളിലായി ലഭിച്ചത് ലഭിച്ചത്.

മത്സരങ്ങള്‍ എവിടെ കാണാം?

എല്ലാ ഐഎസ്എല്‍ മത്സരങ്ങളും യൂട്യൂബിൽ തത്സമയവും സൗജന്യമായും ലഭ്യമാണ്. ഇതിനുപുറമെ സോണി സ്പോർട്സ് നെറ്റ്‌വർക്കിൽ ടെലിവിഷൻ സംപ്രേഷണവും സോണി ലിവ് വഴി സ്ട്രീമിംഗും ലഭ്യമാണ്. 2027 മെയ് 31 വരെയാണ് ഈ സീസൺ നീണ്ടുനിൽക്കുന്നത്.

പോയിന്റ് പട്ടികയില്‍ നിലവില്‍ കേരള ബ്ലാസ്റ്റേഴ്‌സാണ് മുന്നില്‍. ആദ്യ മത്സരത്തില്‍ ഇന്റര്‍ കാശിയെ തോല്‍പിച് ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പോയിന്റുണ്ട്. ബെംഗളൂരു, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, പഞ്ചാബ്, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ടീമുകള്‍ക്കും മൂന്ന് പോയിന്റുകള്‍ വീതമുണ്ടെങ്കിലും ഗോള്‍ വ്യത്യാസമാണ് ബ്ലാസ്‌റ്റേഴ്‌സിനെ നിലവില്‍ മുന്നിലെത്തിച്ചിരിക്കുന്നത്.

English Summary

Early viewership data supports the ISL’s decision to stream all 163 matches free on YouTube. The league started strong by recording 77.3 million total views across its first six matches. The clash between NorthEast United and Mohun Bagan emerged as the most-viewed fixture with 19.3 million views. Additionally, Kerala Blasters’ opening match drew 13.1 million views while leading all feeds in live engagement.

Loading...
Unable to load recommendations.
Follow Us
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
തലയിൽ എണ്ണ പുരട്ടാൻ അനുയോജ്യമായ സമയം ഏത്?
ഭക്ഷണം കഴിച്ച ഉടൻ ഗ്രീൻ ടീ കുടിക്കാമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?