AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND vs WI 4th T20I : വീണ്ടും വിൻഡീസ് കരുത്തറിഞ്ഞ് ഇന്ത്യ; ഹൈദരാബാദിൽ വെസ്റ്റ് ഇൻഡീസിന് ജയം

India vs West Indies 4th T20I Match Highlights : വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യക്ക് റൺസെടുക്കാനെ സാധിച്ചുള്ളൂ. വിൻഡീസ് നായകൻ ഷായ് ഹോപ്പിൻ്റെ സെഞ്ചുറിയുടെയും പേസർ കീമോ പോളിൻ്റെ അഞ്ച് വിക്കറ്റ് മികവിലാണ് വെസ്റ്റ് ഇൻഡീസിൻ്റെ ജയം

IND vs WI 4th T20I : വീണ്ടും വിൻഡീസ് കരുത്തറിഞ്ഞ് ഇന്ത്യ; ഹൈദരാബാദിൽ വെസ്റ്റ് ഇൻഡീസിന് ജയം
India Vs West Indies 4th T20iImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 14 Oct 2026 | 11:48 PM

ഹൈദരാബാദ് : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള നാലാം ടി20യിൽ ഇന്ത്യക്ക് തോൽവി. 24 റൺസിനായിരുന്നു വെസ്റ്റ് ഇൻഡീസിൻ്റെ ജയം. വിൻഡീസ് ഉയർത്തിയ 248 റൺസ് കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയരയ ഇന്ത്യ 223 റൺസിന് പുറത്തായി. ക്യാപ്റ്റൻ ഷായ് ഹോപ്പിൻ്റെ സെഞ്ചുറിയുടെയും പേസർ കീമോ പോളിൻ്റെ അഞ്ച് വിക്കറ്റ് നേട്ടത്തിൻ്റെ മികവിലാണ് സന്ദർശകരുടെ ജയം സ്വന്തമാക്കിയത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 സമനിലയിലായി.

ടോസ് നഷ്ടപ്പെട്ട വെസ്റ്റ് ഇൻഡീസിനെ ആദ്യം ബാറ്റിങിനയിക്കുകയായിരുന്നു ഇന്ത്യൻ നായകൻ ശ്രെയസ് അയ്യർ. ഹൈദരാബാദിലെ ഫ്ലാറ്റ് പിച്ചിൽ ഇന്ത്യ ബോളർമാർ വീൻഡീസ് ബാറ്റർമാരുടെ കരുത്ത് വേണ്ടവിധം അറിഞ്ഞു. വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യക്കെതിരെ സന്ദർശകർ 248 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്.  50 പന്തിൽ ഒമ്പത് സിക്സറുകളും നാല് ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു വിൻഡീസ് നായകൻ ഹോപ്പിൻ്റെ സെഞ്ചുറി നേട്ടം. 12 പന്തിൽ 3 റൺസെടുത്ത ഹെത്മയറും 26 പന്തിൽ 49 റൺസെടുത്ത ഷെർഫേൻ റൂഥർഫോഡും തങ്ങളുടെ ക്യാപ്റ്റന് മികച്ച പിന്തുണ നൽകി.

ALSO READ : Sanju Samson : നാല് സിക്സ്, ആറ് ഫോർ, 20 ബോളിൽ ഫിഫ്റ്റി; അഭിഷേകിനെ കാഴ്ചക്കാരാനാക്കി സഞ്ജു സാംസൺ ഷോ

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏത് വിധേനയും കൂറ്റൻ വിജയലക്ഷ്യം മറികടക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് തുടക്കമിട്ടത്. മലയാളി താരം സഞ്ജു സാംസണിൻ്റെ വെട്ടിക്കെട്ട് തുടക്കം ഇന്ത്യക്ക് കൂറ്റൻ വിജയലക്ഷ്യം അനയാസം മറികടക്കാനുള്ള പ്രതീക്ഷ നൽകി. എന്നാൽ 56 റൺസെടുത്ത് താരം പുറത്തായതിന് പിന്നാലെ ഇന്ത്യ ബാറ്റിങ് നിര തകർച്ചയിലേക്ക് വീണു. വലിയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ ബാറ്റർമാർ കൂറ്റനടിക്ക് ശ്രമിച്ചപ്പോൾ വിക്കറ്റുകൾ കാത്തു സൂക്ഷിക്കാനായില്ല. ഇന്ത്യക്ക് ഇന്ന് ഏഴ് വിക്കറ്റുകൾ നഷ്ടമായത് കൂറ്റനടിക്ക് ശ്രമിക്കവെയാണ്. വിക്കറ്റുകൾ തുടരെ വീണെങ്കിലും ആറാം വിക്കറ്റിൽ വൈസ് ക്യാപ്റ്റൻ തിലക് വർമയും നിതീഷ് കുമാർ റെഡ്ഡിയും നേരിയ പ്രതീക്ഷ നൽകിയെങ്കിലും അവരുടെ കുറ്റനടിക്ക് ശ്രമിക്കവെ ഇന്ത്യ നഷ്ടമായി

അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയ പേസർ കീമോ പോളാണ് ഇന്ത്യൻ ബാറ്റിങ് ലൈനപ്പിനെ തകർത്തെറിഞ്ഞത്. കീമോ പോളിന് പുറമെ ഗുഡാകേഷ് മോട്ടി രണ്ടും റൊമാരിയോ ഷെപ്പേർഡും ഷമാർ സ്പ്രിങ്ങറും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.  ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയിൽ വിൻഡീസ് സമനിലയിൽ എത്തിച്ചു.  ഒക്ടോബർ 17-ാം തീയതി ശനിയാഴ്ചയാണ് പരമ്പരയിലെ അവസാനത്തെ മത്സരം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയമാണ് നിർണായക മത്സരത്തിൻ്റെ വേദി.

Follow Us