Kerala Blasters: കൊച്ചി വിട്ടുപോകില്ല, കൂടെ ‘റോയല്‍ ടച്ചും’! കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ‘ഡബിള്‍ ധമാക്ക’

Kerala Blasters ownership change : ഉടമസ്ഥാവകാശ മാറ്റത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു. യുഎഇ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു കണ്‍സോര്‍ഷ്യം ക്ലബ് ഏറ്റെടുത്തേക്കുമെന്നും, തിങ്കളാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ ക്ലബുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

Kerala Blasters: കൊച്ചി വിട്ടുപോകില്ല, കൂടെ റോയല്‍ ടച്ചും! കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് ഡബിള്‍ ധമാക്ക

Kerala Blasters

Published: 

27 Sep 2026 | 10:08 PM

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) പുതിയ സീസണ്‍ ആരംഭിക്കാനാരിക്കെ, ഉടമസ്ഥാവകാശ മാറ്റത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു. യുഎഇ രാജകുടുംബവുമായി അടുത്ത ബന്ധമുള്ള ഒരു കണ്‍സോര്‍ഷ്യം ക്ലബ് ഏറ്റെടുത്തേക്കുമെന്നും, തിങ്കളാഴ്ചയോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് സൂചന. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില കമ്പനികള്‍ ക്ലബുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഗ്നം സ്‌പോര്‍ട്‌സാണ്‌ 2016 മുതല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ അടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കുറച്ചുവര്‍ഷങ്ങളായി ക്ലബ് വില്‍ക്കാന്‍ ഉടമകള്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ഉടമസ്ഥാവകാശം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം. പുതിയ സീസണിലേക്കുള്ള താര കൈമാറ്റങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. കഴിഞ്ഞ സീസണില്‍ ലോണില്‍ അയച്ചിരുന്ന ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ടീമില്‍ തുടരുമെന്നാണ് പ്രതീക്ഷ.

ബ്ലാസ്‌റ്റേഴ്‌സ് കൊച്ചി വിടില്ല?

വരുന്ന സീസണിലും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം തന്നെയാകും ബ്ലാസ്‌റ്റേഴ്‌സിന്റെ തട്ടകമെന്നാണ് സൂചന. ക്ലബിന്റെ ഹോം ഗ്രൗണ്ട് കോഴിക്കോട്ടേക്കോ, മലപ്പുറത്തേക്കോ മാറ്റിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതേസമയം, ഐഎസ്എല്‍ 2026-27 സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം ഒക്ടോബര്‍ 11-നാണ്. ആദ്യ മത്സരത്തില്‍ മഞ്ഞപ്പട ഇന്റര്‍ കാശി എഫ്‌സിയെ നേരിടും.

ഐഎസ്എല്‍ ആദ്യഘട്ട ഷെഡ്യൂള്‍ പുറത്ത്‌

പുതിയ ഐഎസ്എല്‍ സീസണിന്റെ ആദ്യ ഘട്ട ഷെഡ്യൂള്‍ പുറത്തുവിട്ടു. ഒക്ടോബര്‍ പത്തിനാണ് പുതിയ സീസണ്‍ ആരംഭിക്കുന്നത്. മിക്ക മത്സരങ്ങളും വാരാന്ത്യങ്ങളിലാണ് നടക്കുന്നത്. 2027 ജനുവരി 17 വരെയുള്ള ഷെഡ്യൂളാണ് നിലവില്‍ പുറത്തുവിട്ടിരിക്കുന്നത്. രണ്ടാം ഘട്ട മത്സരങ്ങളുടെയും, പ്ലേ ഓഫിന്റെയും തീയതികള്‍ പിന്നീട് പുറത്തുവിടും.

Also Read: IND vs PAN: ഉളുപ്പ് വേണം പനാമ കോച്ചേ! ഇന്ത്യയ്‌ക്കെതിരായ സമനിലയ്ക്ക് പഴി ബെംഗളൂരുവിലെ ട്രാഫിക്കിന്‌

ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ബെംഗളൂരു എഫ്‌സി സ്‌പോര്‍ട്ടിങ് ക്ലബ് ഡല്‍ഹിയെ നേരിടും. ആദ്യ ഘട്ടത്തിലെ 78 മത്സരങ്ങളില്‍ 53 എണ്ണവും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് നടക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്കും, 7.30-നുമാകും മിക്ക മത്സരങ്ങളും ആരംഭിക്കുന്നത്. നവംബര്‍ ഏഴ് മുതല്‍ നവംബര്‍ 20 വരെ ഫിഫ അന്താരാഷ്ട്ര മത്സരങ്ങളുടെ ഇടവേളയായതിനാല്‍ ലീഗ് മത്സരങ്ങള്‍ ഉണ്ടായിരിക്കില്ല.

‘ആരാധകരുടെ അഭിപ്രായങ്ങള്‍ മാനിച്ച് തയ്യാറാക്കിയ 2026-27 സീസണില്‍ വാര്യാന്ത്യ മത്സരങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ 68 ശതമാനം മത്സരങ്ങളും വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്’-എന്ന് ലീഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

English Summary

Kerala Blasters FC is preparing for a major ownership change ahead of the new season. A Dubai-based consortium is set to buy the club stake from Magnum Sports. The official announcement of the takeover is expected in the coming days.

Loading...
Unable to load recommendations.
Follow Us
Related Stories
IND vs PAN: ഉളുപ്പ് വേണം പനാമ കോച്ചേ! ഇന്ത്യയ്‌ക്കെതിരായ സമനിലയ്ക്ക് പഴി ബെംഗളൂരുവിലെ ട്രാഫിക്കിന്‌
India vs West Indies 1st ODI: തിരുവനന്തപുരത്ത് പിറക്കുമോ ചരിത്രം; കോലിക്കും രോഹിത്തിനും മുന്നിൽ അപൂർവ നേട്ടങ്ങൾ
Sanju Samson: സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി; തന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന് ഗംഭീര്‍
Asian Games 2026 : ഇതാണ് മോനേ കംബാക്ക്! വിറപ്പിച്ച ഇറാനെ മലർത്തിയടിച്ച് കബഡിയിൽ ഇന്ത്യക്ക് സ്വർണം
India vs West Indies: ഇന്ത്യയുടെ മത്സരം കാണാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് പോകുന്നുണ്ടോ? നിര്‍ബന്ധമായും ഇതറിഞ്ഞിരിക്കണം
Asian Games 2026: വനിതാ ടീം പൊളിയല്ലേ! കബഡിയില്‍ ഇറാനെ തുരത്തി; ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം
യു.എ.ഇയിൽ സുഹൃത്തുക്കളുടെ ട്രാഫിക് പിഴ നിങ്ങൾക്ക് അടക്കാം; എങ്ങനെയെന്നറിയാമോ?
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറുന്നില്ലേ? ഇതാ ചില സൂത്രപ്പണികള്‍
വീട്ടിലെ എലി ശല്യം കുറയ്ക്കാന്‍ പരീക്ഷിക്കാവുന്ന വഴികള്‍
കുടവയർ താനെ കുറഞ്ഞോളും! 5 കാര്യങ്ങൾ ചെയ്താൽ മതി
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി