Sanju Samson: 7.99 ലക്ഷം രൂപയിൽ തുടങ്ങി 18 കോടിയിലെത്തി; ഐപിഎല്ലിൽ സഞ്ജു ഇതുവരെ നേടിയത് എത്ര?
Sanju Samson IPL Salary 2026 How Much Has the CSK Star Earned So Far: 2012ലാണ് സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായിരുന്ന ആദ്യ സീസണില്‍ 7.99 ലക്ഷം രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. തൊട്ടടുത്ത വര്‍ഷം രാജസ്ഥാന്‍ റോയല്‍സിലെത്തിയതോടെ പ്രതിഫലം 9.99 ലക്ഷം രൂപയായി ഉയര്‍ന്നു.
ഐപിഎല്ലില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വളര്‍ച്ച കളിക്കളത്തിലെ പ്രകടനത്തില്‍ മാത്രമല്ല, പ്രതിഫലത്തിലും വ്യക്തമാണ്. 2012ല്‍ വെറും 7.99 ലക്ഷം രൂപ പ്രതിഫലത്തില്‍ തുടങ്ങിയ ഐപിഎല്‍ യാത്ര ഇന്ന് ഒരു സീസണില്‍ 18 കോടി രൂപ ലഭിക്കുന്ന നിലയിലെത്തി. 2026 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഭാഗമായതോടെ സഞ്ജുവിന്റെ ഐപിഎല്‍ കരിയറിലെ ആകെ പ്രതിഫലം 129.57 കോടി രൂപയായി.
2012ല്‍ കൊല്‍ക്കത്തയിലൂടെ തുടക്കം
2012ലാണ് സഞ്ജു സാംസണ്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായിരുന്ന ആദ്യ സീസണില്‍ 7.99 ലക്ഷം രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. തൊട്ടടുത്ത വര്‍ഷം രാജസ്ഥാന്‍ റോയല്‍സിലെത്തിയതോടെ പ്രതിഫലം 9.99 ലക്ഷം രൂപയായി ഉയര്‍ന്നു. 2014, 2015 സീസണുകളില്‍ രാജസ്ഥാന്‍ ടീമിനായി കളിച്ച സഞ്ജുവിന് ഓരോ സീസണിലും 5.5 കോടി രൂപ വീതം ലഭിച്ചു.
ഡല്‍ഹിയിലെത്തിയപ്പോള്‍ പ്രതിഫലത്തില്‍ കുറവ്
2016, 2017 സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ താരമായിരുന്നു സഞ്ജു. ഈ രണ്ട് സീസണുകളിലും 4.2 കോടി രൂപ വീതമായിരുന്നു പ്രതിഫലം. രാജസ്ഥാനില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറിയപ്പോള്‍ മുന്‍ സീസണുകളെ അപേക്ഷിച്ച് പ്രതിഫലത്തില്‍ കുറവുണ്ടായി.
എന്നാല്‍ 2018ല്‍ രാജസ്ഥാന്‍ റോയല്‍സിലേക്ക് തിരിച്ചെത്തിയതോടെ സഞ്ജുവിന്റെ പ്രതിഫലം വീണ്ടും ഉയര്‍ന്നു. 2018, 2019, 2020, 2021 സീസണുകളില്‍ ഓരോ വര്‍ഷവും എട്ട് കോടി രൂപ വീതമാണ് താരത്തിന് ലഭിച്ചത്.
Also Read: Sanju Samson: സഞ്ജു പഴയ ഫോമിലേക്ക് തിരിച്ചെത്തുമോ? മഹാരാഷ്ട്രയ്‌ക്കെതിരെ കണ്ടത് മറ്റൊരു മുഖം
14 കോടിയില്‍ നിന്ന് 18 കോടിയിലേക്ക്
2022ല്‍ സഞ്ജുവിന്റെ പ്രതിഫലത്തില്‍ വീണ്ടും വലിയ വര്‍ധനയുണ്ടായി. 2022, 2023, 2024 സീസണുകളില്‍ 14 കോടി രൂപ വീതമാണ് രാജസ്ഥാന്‍ റോയല്‍സ് താരത്തിന് നല്‍കിയത്. ഈ കാലയളവില്‍ ടീമിന്റെ നായകസ്ഥാനവും സഞ്ജുവിനായിരുന്നു.
2025 സീസണില്‍ പ്രതിഫലം 18 കോടി രൂപയായി ഉയര്‍ന്നു. ഇതേ തുക തന്നെയാണ് 2026 സീസണിലും ലഭിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിങ്സിലേക്ക് ട്രേഡിലൂടെ എത്തിയ സഞ്ജുവിന്റെ പുതിയ ടീമിലെ പ്രതിഫലം 18 കോടി രൂപയാണ്.
ഓരോ സീസണിലെയും പ്രതിഫലം
- 2012 – 7.99 ലക്ഷം രൂപ
- 2013 – 9.99 ലക്ഷം രൂപ
- 2014 – 5.5 കോടി രൂപ
- 2015 – 5.5 കോടി രൂപ
- 2016 – 4.2 കോടി രൂപ
- 2017 – 4.2 കോടി രൂപ
- 2018 – 8 കോടി രൂപ
- 2019 – 8 കോടി രൂപ
- 2020 – 8 കോടി രൂപ
- 2021 – 8 കോടി രൂപ
- 2022 – 14 കോടി രൂപ
- 2023 – 14 കോടി രൂപ
- 2024 – 14 കോടി രൂപ
- 2025 – 18 കോടി രൂപ
- 2026 – 18 കോടി രൂപ
English Summary
Sanju Samson’s IPL earnings have reached 129.57 crore, rising from just 7.99 lakh in his debut season in 2012 to 18 crore in 2026. The Chennai Super Kings player has seen a significant increase in his salary over the years. Here is a season-wise breakdown of his IPL earnings.