എസി മിലാന്റെ ഹൃദയവും ആത്മാവും ആയിരുന്നു! ഇതിഹാസ താരം ഫ്രാങ്കോ ബറേസി അന്തരിച്ചു

Legendary Italian footballer Franco Baresi passes away: ഫ്രാങ്കോ ബറേസി (Franco Baresi) അ‌ന്തരിച്ചു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഫ്രാങ്കോ ബറേസി, 20 വർഷത്തോളം നീണ്ട തൻ്റെ പ്രൊഫഷണൽ ക്ലബ്ബ് കരിയർ മുഴുവൻ ഒറ്റ ക്ലബ്ബിന് (എസി മിലാൻ) വേണ്ടി മാത്രമാണ് കളിച്ചത്. എ.സി. മിലാന്റെ ഹൃദയവും ആത്മാവും ഉൾക്കൊണ്ട ഒരാളായിരുന്നു ബറേസി എന്ന് ക്ലബ് അ‌നുസ്മരിച്ചു.

എസി മിലാന്റെ ഹൃദയവും ആത്മാവും ആയിരുന്നു! ഇതിഹാസ താരം ഫ്രാങ്കോ ബറേസി അന്തരിച്ചു

Legendary Italian Footballer Franco Baresi Passes Away

Updated On: 

31 Jul 2026 | 01:41 PM

റോം: ഇതിഹാസ ഇറ്റാലിയൻ ഫുട്ബോൾ താരം ഫ്രാങ്കോ ബറേസി (Franco Baresi) അ‌ന്തരിച്ചു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ നിരക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഫ്രാങ്കോ ബറേസി, 20 വർഷത്തോളം നീണ്ട തൻ്റെ പ്രൊഫഷണൽ ക്ലബ്ബ് കരിയർ മുഴുവൻ ഒറ്റ ക്ലബ്ബിന് (എസി മിലാൻ) വേണ്ടി മാത്രമാണ് കളിച്ചത്. ആ ത്യാഗത്തിനും വിശ്വസ്തതയ്ക്കുമുള്ള പ്രതിഫലമെന്നോണം 1999-ൽ എസി മിലാന്റെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടന്ന വോട്ടെടുപ്പിൽ ക്ലബ്ബിന്റെ ‘Player of the Century’ ആയി ആരാധകർ തിരഞ്ഞെടുത്തത് ഫ്രാങ്കോ ബറേസിയെയായിരുന്നു. എ.സി. മിലാന്റെ ഹൃദയവും ആത്മാവും ഉൾക്കൊണ്ട ഒരാളായിരുന്നു ബറേസി എന്ന് ക്ലബ് അ‌നുസ്മരിച്ചു.

എസി മിലാന്റെ ഏറ്റവും വിശ്വസ്തൻ

ഇറ്റാലിയൻ ദേശീയ ടീമിന് ഫ്രാങ്കോ ബറേസി നൽകിയ എല്ലാ സംഭാവനകളെക്കാളും ഒരുപടി മുകളിൽ പ്രശംസിക്കപ്പെടുന്നത് എസി മിലാൻ എന്ന ക്ലബ്ബിനോട് അ‌ദ്ദേഹം കാണിച്ച സ്നേഹമാണ്. ഏറ്റവും മികച്ച പ്രതിരോധ നിരക്കാരനായതിനാൽത്തന്നെ റാഞ്ചിക്കൊണ്ട് പോകാൻ നിരവധി ക്ലബ്ബുകൾ റെഡിയായിരുന്നിട്ടും തന്റെ 20 വർഷം നീണ്ട പ്രൊഫഷണൽ കരിയർ മുഴുവൻ എസി മിലാന് വേണ്ടി മാത്രം കളിച്ച വിശ്വസ്തനായ താരമാണ് ബറേസി.

Also Read: ഇന്ത്യ- ബ്രസീൽ സൗഹൃദ മത്സരം ഒക്ടോബർ 3ന്; പിറക്കുക ചരിത്രം! ഇന്ത്യനേരിടുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള എതിരാളി

ഇറ്റലി ദേശീയ ടീമിനായി 81 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ബറേസി, ലോകകപ്പ് ടൂർണമെന്റുകളിൽ മൂന്ന് വ്യത്യസ്ത മെഡലുകൾ നേടിയ അപൂർവ്വം കളിക്കാരിൽ ഒരാളാണ്. 1982 ഫിഫ ലോകകപ്പ് (സ്പെയിൻ) വിജയി, 1990 ഫിഫ ലോകകപ്പ് (ഇറ്റലി) മൂന്നാം സ്ഥാനം, 1994 ഫിഫ ലോകകപ്പ് (യു.എസ്.എ) രണ്ടാം സ്ഥാനം മെഡലുകളാണ് നേടിയിട്ടുള്ളത്.

ലോകകപ്പിലെ അ‌ദ്ഭുതം

1994 ലോകകപ്പിലെ പ്രാഥമിക റൗണ്ടിൽ കാൽമുട്ടിന് പരിക്കേറ്റ് സർജറിക്ക് വിധേയനായ ഫ്രാങ്കോ ബറേസി വെറും 25 ദിവസങ്ങൾക്കുള്ളിൽ തിരിച്ചെത്തി ഫൈനലിൽ ബ്രസീലിനെതിരെ 120 മിനിറ്റും തകർപ്പൻ പ്രതിരോധം കാഴ്ചവയ്ക്കുകയും ബെബറ്റോ പോലുള്ള ലോകോത്തര മുന്നേറ്റനിരക്കാരെ ഒറ്റയ്ക്ക് തളച്ചിടുകയും ചെയ്ത പെർഫോമൻസ് ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ബറേസിയുടെ കിക്ക് പുറത്തുപോവുകയും ഇറ്റലി തോൽക്കുകയും ചെയ്തെങ്കിലും ആ കളിയിലെ അദ്ദേഹത്തിന്റെ പോരാട്ടവീര്യം ഇന്നും അനുസ്മരിക്കപ്പെടുന്നു.

ഒരേയൊരു മിലാൻ, ഒരേയൊരു ഫ്രാങ്കോ ബറേസി

719 ഔദ്യോഗിക മത്സരങ്ങളിൽ എസി മിലാനായി ബറേസി കളത്തിലിറങ്ങി. 15 സീസണുകളിൽ എസി മിലാന്റെ ക്യാപ്റ്റനായിരുന്നു. ക്ലബ്ബ് സാമ്പത്തിക പ്രതിസന്ധിയിലും തരംതാഴ്ത്തലിലും പെട്ടപ്പോഴും ക്ലബ്ബിനെ ഉപേക്ഷിച്ചു പോകാതെ ഉറച്ചുനിന്ന ബറേസിയോട് ഇന്നുവരെയ്ക്കും ക്ലബ് ആ സ്നേഹം പുലർത്തിയിരുന്നു. 1997-ൽ ബറേസി ഫുട്ബോളിൽ നിന്ന് വിരമിച്ചപ്പോൾ, അദ്ദേഹത്തോടുള്ള ആദരസൂചകമായി എസി മിലാൻ ‘നമ്പർ 6’ ജഴ്സി എന്നെന്നേക്കുമായി പിൻവലിച്ചു. എസി മിലാന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു കളിക്കാരന് അ‌ത്തരമൊരു ആദരം നൽകുന്നത്.

അറിഗോ സാക്കി, ഫാബിയോ കപ്പെല്ലോ എന്നിവരുടെ പരിശീലനത്തിന് കീഴിൽ ലോക ഫുട്ബോൾ കണ്ട ഏറ്റവും കരുത്തുറ്റ പ്രതിരോധ നിരയെ നയിച്ചത് ബറേസിയായിരുന്നു. പൗളോ മാൽഡീനി, അലസ്സാൻഡ്രോ കോസ്റ്റാകുർട്ട, മൗറോ തസ്സോട്ടി എന്നിവരടങ്ങുന്ന ഈ പ്രതിരോധ നിരയ്ക്കൊപ്പം അദ്ദേഹം ക്ലബ്ബിനായി നിരവധി നേട്ടങ്ങൾ വാരിക്കൂട്ടി. 6 സിരി എ കിരീടങ്ങൾ, 3 യൂറോപ്യൻ കപ്പ്/ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, തോൽവി അറിയാതെ 1991-92 സീസണിൽ സിരി എ ചാമ്പ്യന്മാർ എന്നിങ്ങനെ നിരവധി കിരീടങ്ങൾ അ‌തിലുൾപ്പെടുന്നു.

ഫ്രാങ്കോ ബറേസിയുടെ കളിക്കളത്തിലെ പ്രതിഭയ്ക്കുള്ള അ‌ംഗീകാരമായി 1989-ൽ ബാലൺ ഡി ഓർ റണ്ണറപ്പ് (രണ്ടാം സ്ഥാനം) നേടി. പൊതുവെ അറ്റാക്കിംഗ് താരങ്ങൾക്ക് മുൻഗണന ലഭിക്കുന്ന ബാലൺ ഡി ഓറിൽ ഒരു പ്രതിരോധ താരം ഈ നേട്ടത്തിലെത്തുന്നത് വളരെ അപൂർവ്വമായിരുന്നു. ഇതിഹാസ താരം പെലെ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച 125 കളിക്കാരുടെ പട്ടികയിലും വേൾഡ് സോക്കർ മാഗസിന്റെ 20-ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 ഫുട്ബോൾ കളിക്കാരുടെ പട്ടികയിലും ബറേസി (19-ാം സ്ഥാനം) ഇടംപിടിച്ചു.

English Summary

Franco Baresi has passed away. Franco Baresi, considered one of the greatest defenders in the history of football, spent his entire professional club career, spanning nearly 20 years, playing for just one club (AC Milan). The club recalled that Baresi was the heart and soul of AC Milan.

Follow Us
Related Stories
Commonwealth Games 2026: തയ്യല്‍ക്കാരന്റെ മകനില്‍ നിന്ന് ലോക റെക്കോഡിലേക്ക്; കോമണ്‍വെല്‍ത്തില്‍ ലവ്പ്രീതിന് വെള്ളി
ഇന്ത്യ- ബ്രസീൽ സൗഹൃദ മത്സരം ഒക്ടോബർ 3ന്; പിറക്കുക ചരിത്രം! ഇന്ത്യനേരിടുന്ന ഏറ്റവും ഉയർന്ന റാങ്കുള്ള എതിരാളി
അ‌ർജന്റീനയ്ക്കുള്ള ഒരുലോഡ് പണി ലോഡിങ്! അ‌ച്ചടക്ക നടപടികൾ ആരംഭിച്ച് ഫിഫ
Commonwealth Games 2026: പാരാ അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്ക് സ്വര്‍ണവും വെള്ളിയും ഒരുമിച്ച്; ലോങ് ജമ്പില്‍ വെള്ളി നേടി മുരളി ശ്രീശങ്കര്‍
സ്വന്തം ടീമിലെ താരങ്ങളോട് മത്സരിക്കാൻ ഒട്ടും താത്പര്യമില്ല; സംസാരിച്ചത് സാധാരണ കാര്യങ്ങൾ: സഞ്ജു
”ബ്രസീലിനൊപ്പമുള്ള എന്റെ സമയം അവസാനിച്ചു”; വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് നെയ്മർ
താരനും പേനും പമ്പ കടക്കും! വീട്ടിൽ തന്നെയുണ്ട് മരുന്ന്
എഥനോള്‍ വാഹനങ്ങള്‍ക്ക് ദോഷമാണോ? മൈലേജ്, എഞ്ചിന്‍, വില അറിയേണ്ടതെല്ലാം
പാവയ്ക്ക എല്ലാവർക്കും അനുയോജ്യമാണോ?
രാത്രി അ‌ൺലിമിറ്റഡ് ഫ്രീ ഡാറ്റ കിട്ടുന്ന VI പ്ലാനുകൾ
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി