AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Onam Bumper 2026: ഓണം ബമ്പര്‍ 10 പരമ്പരകളില്‍ 90 ലക്ഷം ടിക്കറ്റുകള്‍; ഒളിഞ്ഞിരിക്കും ഭാഗ്യശാലിയെ അറിയേണ്ടേ?

Thiruvonam Bumper BR 111 Sales Gain Momentum with 90 Lakh Tickets: ഘട്ടം ഘട്ടമായി ലോട്ടറി ടിക്കറ്റുകള്‍ വിപണിയിലെത്തിച്ച് വില്‍പന നടത്തുന്നതാണ് സംസ്ഥാന ലോട്ടറി വകുപ്പിന്റെ രീതി. ഓരോ ഘട്ടത്തിലും പുറത്തിറക്കുന്ന ടിക്കറ്റുകള്‍ മുഴുവനായി വില്‍പന നടന്നതിന് ശേഷമായിരിക്കും, അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകള്‍ വിപണിയിലേക്കെത്തുക.

Onam Bumper 2026: ഓണം ബമ്പര്‍ 10 പരമ്പരകളില്‍ 90 ലക്ഷം ടിക്കറ്റുകള്‍; ഒളിഞ്ഞിരിക്കും ഭാഗ്യശാലിയെ അറിയേണ്ടേ?
ഓണം ബമ്പര്‍ ഭാഗ്യക്കുറിImage Credit source: Facebook
Shiji M K
Shiji M K | Published: 31 Jul 2026 | 12:55 PM

സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറി വില്‍പനയാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. ഓരോ ദിവസവും ടിക്കറ്റെടുക്കുന്നവരുടെ എണ്ണത്തില്‍ സംഭവിക്കുന്ന വര്‍ധനവ്, കൂടുതല്‍ ടിക്കറ്റുകള്‍ പുറത്തിറക്കേണ്ടി വരുമോ എന്ന സംശയം ലോട്ടറി വകുപ്പില്‍ ഉണ്ടാക്കുന്നു. ഘട്ടം ഘട്ടമായി ലോട്ടറി ടിക്കറ്റുകള്‍ വിപണിയിലെത്തിച്ച് വില്‍പന നടത്തുന്നതാണ് സംസ്ഥാന ലോട്ടറി വകുപ്പിന്റെ രീതി. ഓരോ ഘട്ടത്തിലും പുറത്തിറക്കുന്ന ടിക്കറ്റുകള്‍ മുഴുവനായി വില്‍പന നടന്നതിന് ശേഷമായിരിക്കും, അടുത്ത ഘട്ടത്തിലേക്കുള്ള ടിക്കറ്റുകള്‍ വിപണിയിലേക്കെത്തുക.

ഓണം ബമ്പര്‍ ടിക്കറ്റുകള്‍

ആകെ 90 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം ലോട്ടറി ഓണം ബമ്പറിന്റേതായി ലോട്ടറി വകുപ്പ് വിപണിയിലെത്തിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 20 ലക്ഷം ടിക്കറ്റുകള്‍ വില്‍പനയ്ക്കായെത്തി. ലോട്ടറി വിപണിയിലെത്തി ആദ്യ ദിനത്തില്‍ തന്നെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. വരും ദിവസങ്ങളിലും ലോട്ടറി വില്‍പന അതിഗംഭീരമായി നടക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.

പത്ത് പരമ്പരകള്‍

പത്ത് പരമ്പരകളിലായാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറി വിപണിയിലെത്തിയത്. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിവയാണവ. ഇതില്‍ എല്ലാ പരമ്പരകള്‍ക്ക് ഉറപ്പായ സമ്മാനം ലഭിക്കുന്നതാണ്. എന്നാല്‍ ഒന്നാം സമ്മാനമായ 30 കോടി രൂപ ഒരാള്‍ക്ക് മാത്രമേ ഉണ്ടാകൂ.

ഓണം ബമ്പര്‍ നറുക്കെടുപ്പ് എന്ന്?

സെപ്റ്റംബര്‍ 26ന് ശനിയാഴ്ചയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ലോട്ടറി വകുപ്പിന്റെ ആസ്ഥാനമായ ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ് നടക്കുക.

Also Read: Onam Bumper 2026: ഓണം ബമ്പറില്‍ എത്രയെത്ര കോടികള്‍; ഏജന്റ് കമ്മീഷനായും വന്‍ തുക കിട്ടും

ഓണം ബമ്പര്‍ സമ്മാനഘടന

  1. ഒന്നാം സമ്മാനം- 30 കോടി രൂപ
  2. രണ്ടാം സമ്മാനം- 1 കോടി രൂപ വീതം 20 പേര്‍ക്ക്
  3. മൂന്നാം സമ്മാനം- 25 ലക്ഷം രൂപ വീതം 20 പേര്‍ക്ക്
  4. നാലാം സമ്മാനം- 5 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  5. അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്
  6. ആറാം സമ്മാനം- 5,000 രൂപ വീതം 54,000 പേര്‍ക്ക്
  7. ഏഴാം സമ്മാനം- 2,000 രൂപ വീതം 81,000 പേര്‍ക്ക്
  8. എട്ടാം സമ്മാനം- 1,000 രൂപ വീതം 1,24,200 പേര്‍ക്ക്
  9. ഒന്‍പതാം സമ്മാനം- 500 രൂപ വീതം 2,75,400 പേര്‍ക്ക്
  10. സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ വീതം 9 പേര്‍ക്ക്

എങ്ങനെ സമ്മാനം കൈപ്പറ്റാം?

ഓണം ബമ്പര്‍ സമ്മാനം അടിച്ചാല്‍ എന്ത് ചെയ്യണമെന്ന് അറിയാമോ? 5,000 രൂപ വരെയുള്ള സമ്മാനങ്ങള്‍ ലോട്ടറി ഏജന്റുമാരില്‍ നിന്ന് കൈപ്പറ്റാവുന്നതാണ്. എന്നാല്‍ 5,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്കായി ജില്ലാ ലോട്ടറി വകുപ്പിന്റെ ഓഫീസുകളില്‍ ടിക്കറ്റ് സമര്‍പ്പിക്കാം. 1 കോടി രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ക്കായി സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടറിന് മുമ്പാകെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

(നിരാകരണം: ലോട്ടറിയെ കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.)

English Summary

The Kerala Lottery Department has released 90 lakh tickets for the Onam Thiruvonam Bumper BR 111 draw. Ticket sales are progressing strongly across Kerala as the festive season approaches, with the bumper lottery attracting widespread public interest due to its ₹30 crore first prize.

Follow Us