മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ നാലുനില കെട്ടിടം തകർന്നുവീണ് 9 മരണം: നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
Bhiwandi Building Collapse: 9 Bodies Recovered, NDRF Rescue Operations Underway: ഭിവണ്ടിയിലെ ബലാജി നഗർ ഗംഗാറാം വാഡയിലുള്ള ‘കോഹിനൂർ’ എന്ന കെട്ടിടത്തിൻ്റെ ‘ബി’ വിങ്ങാണ് തകർന്നു\വീണത്. ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ഭിവണ്ടി-നിസാംപുർ മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാൽ ഇത് വകവെക്കാതെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
ഭിവണ്ടി: മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള ഭിവണ്ടിയിൽ നാലുനില കെട്ടിടത്തിൻ്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് ഒൻപത് പേർ മരിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധിപേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഭിവണ്ടിയിലെ ബലാജി നഗർ ഗംഗാറാം വാഡയിലുള്ള ‘കോഹിനൂർ’ എന്ന കെട്ടിടത്തിൻ്റെ ‘ബി’ വിങ്ങാണ് തകർന്നു\വീണത്. ഈ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ഭിവണ്ടി-നിസാംപുർ മുനിസിപ്പൽ കോർപ്പറേഷൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു എന്നാൽ ഇത് വകവെക്കാതെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
48 മുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൻ്റെ ഓരോ നിലകളിലും 12 മുറികൾ വീതാമാണ് ഉണ്ടായിരുന്നത്. വ്യാശ്ഗാഴ്ച രാത്രി എട്ട് മണിക്കും ഒൻപത് മണിക്കും ഇടയിൽ കെട്ടിടത്തിൽ നിന്ന് വലിയ ശബ്ദം ഉയർന്നിരുന്നു എന്ന് പ്രാദേശവാസികൾ പറയുന്നു. ഇതോടെ നാട്ടുകാർ ചേർന്ന് നിരവധി കുടുംബങ്ങളെ ഇവിടെ നിന്നും മാറ്റിയിരുന്നു. എന്നാൽ രാത്രി 11-നും 11:30-നും ഇടയിൽ കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നുവീഴുകയായിരുന്നു. ഈ സമയം നിരവധിപേർ കെട്ടിടത്തിനത്ത് ഉണ്ടായിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. പലരും സുരക്ഷിത സ്ഥനങ്ങളിലേക്ക് മാറാനുള്ള തയ്യാറെടു[പ്പിലായിർന്നു.
Also Read: Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം കവര്‍ന്നത് 16 ഇന്ത്യക്കാരെ; കണക്കുകള്‍ പുറത്ത്
വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് കെട്ടിടത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തത്. കെട്ടിടത്തിൽ ഉണ്ടയിരുന്ന ആറ് താമസക്കാരെയും, അറ്റകുറ്റപ്പണികൾക്കായി എത്തിയ അഞ്ച് തൊഴിലാളികളെയും കാണാതായെന്ന് നാട്ടുകാർ അറിയിച്ചതായി ഭിവണ്ടി ഫയർ ഓഫീസർ നിതിൻ ചവാൻ പറഞ്ഞു. കണ്ടെടൂത്ത മൃതദേഹങ്ങൾ ഐ.ജി.എം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
ദേശീയ ദുരന്ത നിവാരണ സേന, ഭിവണ്ടി ഫയർഫോഴ്സ്, ഭോയ്വാഡ പൊലീസ് എന്നിവരുടെ നേതൃത്ത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പരിശീലനം ലഭിച്ച സ്നിഫ്ഫർ ഡോഗുകളുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത് എന്ന് താനെ കളക്ടർ അറിയിച്ചു. ആംബുലൻസുകളും ജെ.സി.ബികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
അപകട സ്ഥലത്ത് നിന്നുമുള്ള ദൃശ്യങ്ങൾ
VIDEO | Bhiwandi, Maharashtra: Operations continue to rescue people feared trapped in debris of the building that collapsed late on Thursday. A portion of the Kohinoor Building in Balaji Nagar area of the powerloom town collapsed around 11.30 pm on Thursday, officials said. At… pic.twitter.com/6jxXzf9Jk9
— Press Trust of India (@PTI_News) July 31, 2026
English Summary
At least nine people died and several others are feared trapped after a four-storey dilapidated building collapsed in Maharashtra’s Bhiwandi late Thursday night. Despite being declared unsafe by local authorities, repair work was underway. The NDRF and fire brigade are currently conducting search and rescue operations using sniffer dogs.