AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

60-ഓളം കോളേജുകള്‍, 900-ലേറെ വിദ്യാര്‍ത്ഥികള്‍; ലയണ്‍സ് കേരള കോളേജ് പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് മാര്‍ച്ച് ഒമ്പത് മുതല്‍

ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.

60-ഓളം കോളേജുകള്‍, 900-ലേറെ വിദ്യാര്‍ത്ഥികള്‍; ലയണ്‍സ് കേരള കോളേജ് പ്രീമിയര്‍ ലീഗ് ടി20 ക്രിക്കറ്റ് മാര്‍ച്ച് ഒമ്പത് മുതല്‍
LKCPL
Jayadevan AM
Jayadevan AM | Published: 07 Mar 2026 | 04:14 PM

കൊച്ചി: ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് ഒമ്പതിന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ലയൺസ് ഇൻ്റർനാഷണൽ മൾട്ടിപ്പിൾ ഡിസ്ട്രിക് 318-ൻ്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് എക്സോട്ടിക്കയുടെ സഹകരണത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബിസിജി ഗ്രൗണ്ടിലുമായി ഉദ്ഘാടന മത്സരങ്ങള്‍ നടക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ്റെ യൂത്ത് ക്രിക്കറ്റ് ടാലൻ്റ് സെർച്ചിൻ്റെ ഭാഗമായി തുടർച്ചയായി ഏഴാമത്തെ വർഷമാണ് ഈ മെഗാ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്.

സംസ്ഥാനത്തെ 10 സർവ്വകലാശാലകളിൽ നിന്നായി 60-ഓളം കോളേജുകളും 900-ലേറെ വിദ്യാർത്ഥികളും ടൂര്‍ണമെന്റില്‍ പങ്കെടുക്കും. സൗത്ത്, സെൻട്രൽ, നോർത്ത് എന്നിങ്ങനെ മൂന്ന് സോണുകളായാണ് മത്സരം സംഘടിപ്പിക്കുന്നത്. ഓരോ സോണിലും 20 ടീമുകൾ വീതമാണുള്ളത്. 35 ദിവസം ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കും.

സെൻട്രൽ സോണിലെ മത്സരങ്ങൾ മാർച്ച് ഒമ്പതിന് തുടങ്ങും. മറ്റ് സോണുകളിലെ മത്സരങ്ങൾ അതത്‌ മേഖലകളിലെ കെസിഎ സ്റ്റേഡിയങ്ങളിൽ നടക്കും. അഞ്ച് വേദികളിലായാണ് മത്സരം. തെക്കൻ മേഖലാ മത്സരങ്ങൾ തിരുവനന്തപുരത്തും മധ്യമേഖലാ മത്സരങ്ങൾ തൊടുപുഴ, ആലപ്പുഴ എന്നിവിടങ്ങളിലും നടക്കും.

നോർത്ത് സോൺ മത്സരങ്ങൾക്ക് തലശ്ശേരിയും പെരിന്തൽമണ്ണയും വേദികളാകും. ഓരോ സോണിൽ നിന്നും മുന്നിലെത്തുന്ന ടീമുകൾ ആലപ്പുഴയിലും തൃപ്പൂണിത്തുറയിലും നടക്കുന്ന സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് യോഗ്യത നേടും. ആകെ 80 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പകൽ-രാത്രി മത്സരങ്ങളുടെ മാതൃകയിൽ പിങ്ക് പന്തുകളാണ് ഉപയോഗിക്കുന്നത്.

യുവ പ്രതിഭകൾക്ക് കഴിവ് തെളിയിക്കാൻ ലഭിക്കുന്ന മികച്ച വേദിയാണിത്. ടൂർണമെൻ്റിൻ്റെ രണ്ടാം ഘട്ടം മുതൽ മികച്ച കളിക്കാരെ കണ്ടെത്താൻ കേരള ക്രിക്കറ്റ് ലീഗിലെ വിവിധ ഫ്രാഞ്ചൈസികൾ നേരിട്ടെത്തും. കോളേജ് വിദ്യാർത്ഥികൾക്ക് ഐപിഎൽ, ദേശീയ തലങ്ങൾ തുടങ്ങിയ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് ചുവടുവെക്കാനുള്ള വലിയ അവസരം കൂടിയാണ് ഈ ടൂര്‍ണമെന്റ്‌

മദ്യത്തിനും മയക്കുമരുന്നിനും എതിരെ യുവതലമുറയെ അണിനിരത്തുക എന്ന ലക്ഷ്യത്തോടെയാണ് ലയൺസ് ക്ലബ് ഇൻ്റർനാഷണൽ ഈ ടൂർണമെൻ്റിന് നേതൃത്വം നൽകുന്നത്. ലയൺസ് മൾട്ടിപ്പിൾ ഇൻ്റർനാഷണൽ ഭാരവാഹികളായ രാജൻ നമ്പൂതിരി, ഷൈൻ കുമാർ, ജെയിംസ് പോൾ വളപ്പില, ഗോപകുമാർ മേനോൻ, സ്പോർട്സ് എക്സോട്ടിക്ക ഡയറക്ടർമാരായ രാജു മാത്യു, ജ്യോതിഷ് പ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Follow Us