AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Exit Poll Result 2026: കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്നവരുടെ മനസ്സ് ഇടതിനൊപ്പം: എക്സിറ്റ് പോൾ പ്രവചനം

Kerala Exit Poll Result 2026 Updates: യുവ വോട്ടർമാരെ കൂടാതെ കന്നിവോട്ടർമാരിൽ 51 ശതമാനമാനവും യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചനം. 2021ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ, 13 ശതമാനത്തിൻ്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എന്നാൽ എൽഡിഎഫിന് ഈ സ്ഥാനത്ത് 13 ശതമാനം വോട്ടിന്റെ കുറവും രേഖപ്പെടുത്തുന്നുണ്ട്. കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.

Kerala Exit Poll Result 2026: കന്നി വോട്ടർമാരും യുവാക്കളും യുഡിഎഫിനൊപ്പം, മുതിർന്നവരുടെ മനസ്സ് ഇടതിനൊപ്പം: എക്സിറ്റ് പോൾ പ്രവചനം
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Updated On: 29 Apr 2026 | 08:41 PM

ജനമനസറിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവിധ ഏജൻസികൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളിൽ (Kerala Exit Poll Result 2026) പകച്ച് കേരളം. നിയമസഭാ തിരഞ്ഞെടുപ്പിൽ 10 വർഷത്തിനിപ്പുറം യുഡിഎഫ് ഭരണം പിടിച്ചടക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളാണ് ഭൂരിപക്ഷം ഏജൻസികളും പ്രവചിക്കുന്നത്. കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.

പ്രമുഖ സർവ്വേ ഏജൻസിയായ ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് യുഡിഎഫിന് 44 ശതമാനം വോട്ട് ലഭിക്കുമെന്നാണ് പറയുന്നത്. എന്നാൽ എൽഡിഎഫിന് 39 ശതമാനവും, എൻഡിഎ 14 ശതമാനവും വോട്ട് നേടുമെന്നുമാണ് ആക്സിസ് മൈ ഇന്ത്യ പ്രവചിക്കുന്നത്. അതേസമയം പ്രായപരിധി തിരിച്ചുള്ള വോട്ടിംഗ് ശതമാനമാനവും പുറത്തുവന്നിട്ടുണ്ട്. യുവ വോട്ടർമാർക്കിടയിൽ യുഡിഎഫ് വലിയ സ്വാധീനം ചെലുത്തിയതായി സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു.

ALSO READ: ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷയില്ല? എക്സിറ്റ് പോൾ ഫലം ഞെട്ടിക്കുന്നത്

യുവ വോട്ടർമാരെ കൂടാതെ കന്നിവോട്ടർമാരിൽ 51 ശതമാനമാനവും യുഡിഎഫിന് ലഭിക്കുമെന്നാണ് പ്രവചനം. 2021ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ, 13 ശതമാനത്തിൻ്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. എന്നാൽ എൽഡിഎഫിന് ഈ സ്ഥാനത്ത് 13 ശതമാനം വോട്ടിന്റെ കുറവും രേഖപ്പെടുത്തുന്നുണ്ട്. യുഡിഎഫിന് ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് 20നും 29നും ഇടയിൽ പ്രായമുള്ള യുവ വോട്ടർമാരിൽ നിന്നാണെന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.

യുവ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും, മുതിർന്ന പൗരന്മാരുടെ വിഭാഗത്തിൽ എൽഡിഎഫിന് യുഡിഎഫിനേക്കാൾ നേരിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. യുവ വോട്ടർമാരുടെ വലിയ തോതിലുള്ള പിന്തുണയാണ് യുഡിഎഫിനെ ഭരണത്തിലേക്ക് എത്തിക്കാൻ കാരണമാകുന്നതെന്നാണ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. ഇത് കൂടുതൽ സ്ഥലങ്ങളിൽ ഭരണം പിടിച്ചെടുക്കാൻ യുഡിഎഫിന് സഹാകരമായേക്കും. എന്നാൽ എക്സിറ്റ് പോൾ ഫലങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്, യഥാർത്ഥ ഫലങ്ങൾക്കായി ഇനിയും നാല് നാൾ കാത്തിരിക്കണം.

എക്സിറ്റ് പോളിൽ ബിജെപി പിന്നിൽ

എക്സിറ്റ് പോൾ ഫലം പുറത്തുവരുമ്പോൾ, കേരളത്തിൽ ബിജെപിക്ക് വലിയ പ്രതീക്ഷയ്ക്കുള്ള വകയില്ലെന്നാണ് പ്രവചിക്കുന്നത്. അഞ്ചിലധികം ഏജൻസികളുടെ ഏക്സിറ്റ് പോൾ ഫലങ്ങളുടെ പ്രവചനം അനുസരിച്ച്, എൻഡിഎയ്ക്ക് പൂജ്യം മുതൽ നാല് സീറ്റ് വരെയാണ് കേരളത്തിൽ പ്രവചിക്കുന്നത്. മാട്രിസ് സർവേ ഫലങ്ങൾ പ്രകാരം, ബിജെപിക്ക് മൂന്ന് മുതൽ അഞ്ച് സീറ്റ് വരെ പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. വലിയ രീതിയിലുള്ള പ്രചാരണമടക്കം നടന്നെങ്കിൽ കേരളത്തിൽ ബിജെപിക്ക് വലിയ രീതിയിൽ അക്കൗണ്ട് തുറക്കാനാകില്ല എന്ന് തന്നെയാണ് എക്സിറ്റ് ഫലങ്ങൾ പ്രവചിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിർണായകം

ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയെ സംബന്ധിച്ച് വളരെ നിർണായകമാണ്. സംസ്ഥാന നേതൃത്വത്തിന്റെ ഭാവിക്കടക്കം വളരെ നിർണായകമാണ് തിങ്കളാഴ്ച്ച് പുറത്തുവരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം. എക്സിറ്റ് പോൾ പ്രവചനം പോലെ തന്നെ ബിജെപിയും നാല് സീറ്റുകൾ തന്നെയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. നാല് സീറ്റെന്ന് പാർട്ടി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഒരു സീറ്റെങ്കിലും നേടുക എന്നത് വലിയ വെല്ലുവിളിയാണ്. നേതൃമാറ്റമെന്ന ആവശ്യം പോലും ഫല പ്രഖ്യാപനത്തിന് ശേഷം ശക്തമായേക്കാം.

2021 നിയമസഭാ തെരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിംങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. എന്നാൽ ഇത്തവണ 2026-ൽ ഏകദേശ കണക്കുകൾ പ്രകാരം അത് 79.63 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഇത്തവണ കന്നിവോട്ടർമാരും യുവ വോട്ടർമ്മാരും അടക്കം കൂടുതൽ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിച്ചതിൻ്റെ സൂചനയാണിത്. ഉയർന്ന പോളിംഗ് ശതമാനം ആരെ സഹായിക്കും എന്നറിയാൻ ഇനിയും നാല് ദിവസം കൂടി കാത്തിരിക്കാം.

English Summary:

The 2026 Kerala Assembly Election Exit Polls have been released today, April 29. Most exit poll results are predicted a potential power shift in the state and indicate that the UDF is set to make a comeback in ruling after 10 years.

Follow Us