Manchester United vs Hull City : ആ ബസ്റ്റ്! ഇത്തവണയും കപ്പ് അടിച്ചത് തന്നെ! മഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ഹൾ സിറ്റി

Premier League 2026 Hull City vs Manchester United Highlights : എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ഹൾ സിറ്റിയുടെ ജയം. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് ഹൾ സിറ്റി പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. ടീമിലെ പ്രതിരോധ താരങ്ങളാണ് ഇരു ഗോളുകളും സ്വന്തമാക്കിയത്.

Manchester United vs Hull City : ആ ബസ്റ്റ്! ഇത്തവണയും കപ്പ് അടിച്ചത് തന്നെ! മഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്ത് ഹൾ സിറ്റി

ഹൾ സിറ്റി താരങ്ങളുടെ ഗോളാഘോഷം

Published: 

23 Aug 2026 | 12:04 AM

ഇത്തവണ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കുമെന്ന മോഹം ആദ്യ മത്സരത്തിൽ ഉപേക്ഷിച്ച് യുണൈറ്റഡ് ആരാധകർ. സീസണിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ചെകുത്താന്മാർക്ക് അടിതെറ്റി. ലീഗിലേക്ക് പുതുതായി എത്തിയ ഹൾ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റു. മത്സരത്തിൻ്റെ ആദ്യപകുതിയിൽ തന്നെ രണ്ട് ഗോളുകൾ വഴങ്ങി എന്ത് ചെയ്യണമെന്നറിയാതെ മൈക്കിൾ കാരിക്കും സംഘവും പതറിപ്പോയി.

രണ്ട് ഗോളുകളും ആദ്യപകുതിയിൽ തന്നെ പിറന്നു

മത്സരത്തിൽ ഒന്നടങ്കം പന്ത് കൈയ്യടക്കി വെച്ചെങ്കിലും എതിരാളിയുടെ ഗോൾ വല കുലുക്കാൻ മാത്രം യുണൈറ്റഡിന് സാധിച്ചില്ല. അതേസമയം ലഭിച്ച സെറ്റ്പീസുകളിലൂടെ യുണൈറ്റഡിനെ സമ്മർദ്ദിത്തിലാഴ്ത്താൻ ആതിഥേയരായ ഹൾ സിറ്റിക്ക് സാധിച്ചു. രണ്ട് ഗോളുകളും പിറന്നത് സെറ്റ് പീസിലൂടെ തന്നെയായിരുന്നു. മത്സരം ആരംഭിച്ച് 17-ാം മിനിറ്റിൽ തന്നെ ഹൾ സിറ്റി മുന്നിലെത്തി. ലഭിച്ച കോർണർ കിക്ക് അവസരമാക്കാൻ സ്ട്രൈക്കർ മക്ബർണി ശ്രമിച്ചെങ്കിലും യുണൈറ്റഡിൻ്റെ ഗോൾകീപ്പർ ഒരുവിധം തട്ടിയകറ്റി. എന്നാൽ ആ പന്ത് നേരെ ചെന്നത് ഹൾ സിറ്റിയുടെ പ്രതിരോധ താരം സെമി അജായിയുടെ കാലുകളിലേക്ക്. ഒരു ഓപ്പൺ ചാൻസ് പോലെ അജായി ഗോളാക്കി മാറ്റി.

ALSO READ : Premier League 2026-27 : കിരീടം നിലനിർത്തുമോ? ഗണ്ണേഴ്സിന് മിന്നും തുടക്കം; പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ കവെൻട്രീയെ 3 ഗോളിന് തകർത്തു

ആദ്യ ഗോൾ വീണതോടെയാണ് യുണൈറ്റഡ് ഉണർന്ന് കളിക്കാൻ ശ്രമിച്ചത്. പന്തുമായി പലപ്പോഴായി ഹൾ സിറ്റിയുടെ ബോക്സിലേക്കെത്തിയെങ്കിലും അതൊന്നും ഒരു അവസരമാക്കി സൃഷ്ടിക്കാൻ യുണൈറ്റഡിൻ്റെ മുന്നേറ്റതാരങ്ങൾക്ക് സാധിച്ചില്ല. തുടർന്നാണ് മറ്റൊരു സെറ്റ്പീസിലൂടെ ഹൾ സിറ്റി ലീഡ് ഉയർത്തുന്നത്. 37-ാം മിനിറ്റിൽ യുണൈറ്റഡിൻ്റെ ബോക്സിന് തൊട്ടുപുറത്തായി ആതിഥേയർക്ക് അനുകൂലമായി റഫറി ഫ്രീകിക്ക് വിധിച്ചു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ ലഭിച്ച സെറ്റ്പീസിൽ കൃത്യമായി തലവെച്ച് പ്രതിരോധ താരം നോബിൾ മെൻഡി ഹൾ സിറ്റിയുടെ ലീഡ് ഉയർത്തി.

ഒന്നും ചെയ്യാനാകാതെ യുണൈറ്റഡ്

രണ്ടാംപകുതിയിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പല അവസരങ്ങളും സൃഷ്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റാനായില്ല. മത്സരത്തിൻ്റെ 80-ാം മിനിറ്റിൽ യുണൈറ്റഡിനായി ബ്രയാൻ എംബ്യൂമോ ഒരു മുന്നേറ്റം നടത്തിയെങ്കിലും ഹൾ സിറ്റിയുടെ ഗോൾകീപ്പർ കോൺസ്റ്റാൻ്റീനോസ് സൊളാക്കിസ് കൃത്യമായി ഇടപെടൽ നടത്തി ക്ലബിനെ രക്ഷപ്പെടുത്തി. പകരക്കാരെ ഇറക്കി ശ്രമം നടത്തിയെങ്കിലും യുണൈറ്റഡിന് അതും വിജയ കണ്ടില്ല. യുണൈറ്റഡിന് പുറമെ ലീഗിലെ മറ്റൊരു വമ്പനായ ടോട്നാ ഹോട്ട്സ്പറിനും തോൽവിയോടെ സീസൺ തുടങ്ങിയത്. ബ്രെൻ്റഫോർഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ടോട്നാമിൻ്റെ തോൽവി.

മറ്റ് മത്സരങ്ങളിൽ നിന്നായി എവർട്ടൺ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ലീഗിലേക്ക് പുതുതായി എത്തിയ ഐപ്സ്വിച്ച് ടൗൺ സണ്ടർലാൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ലീഡ്സ് യുണൈറ്റഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിക്കുകയും ചെയ്തു. ലീഗിലെ മറ്റ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ചെൽസിയും നാളെ ഞായറാഴ്ചയാണ് സീസണിലെ ആദ്യ മത്സരത്തിനായി ഇറങ്ങുന്നത്.

English Summary

Big Upset In Premier League 2026, League Favourite Manchester United Lose To Newly Promoted Hull City For 2-0

Loading...
Unable to load recommendations.
Follow Us
Related Stories
മത്സരത്തിനിടെ കുഴഞ്ഞുവീണ്, കെവിൻ കാസ്ട്രോ 25-ാം വയസിൽ അ‌ന്തരിച്ചു; ജീസസ് ഈസ് കിങ് എന്ന് അ‌വസാന സ്റ്റാറ്റസ്!
977-ാം ഗോളടിച്ച്, 25-ാം സീസൺ ഉദ്ഘാടനം ചെയ്ത് റോണോ; ആദ്യ ഇലവനിൽ കളിപ്പിച്ചാൽ ടീം തോൽക്കുമെന്ന് മുൻ താരം
ഫിഫ നൽകിയത് മുട്ടൻ പണി: 9 വർഷം മുമ്പ് മെസി രക്ഷപ്പെട്ട വഴി നോക്കാൻ അ‌ർജന്റീന; ഏറ്റില്ലെങ്കിൽ അ‌ടവ് മാറ്റും!
Premier League 2026-27 : കിരീടം നിലനിർത്തുമോ? ഗണ്ണേഴ്സിന് മിന്നും തുടക്കം; പ്രീമിയർ ലീഗിലേക്ക് മടങ്ങിയെത്തിയ കവെൻട്രീയെ 3 ഗോളിന് തകർത്തു
Sanju Samson: സഞ്ജു ചാരുവിന് ആദ്യ മെസേജ് അയച്ചിട്ട് ഇന്നേക്ക് 13 വര്‍ഷം; പ്രണയം ഫേസ്ബുക്കിലൂടെ
​മിശിഹയുടെ കുപ്പായമല്ലേ വില കൂടും! മെസിയുടെ ജഴ്സി വിറ്റുപോയത് റോണോയുടെ ജഴ്സിയെക്കാൾ ആറിരട്ടി വിലയ്ക്ക്
തിരുമ്പി വന്താച്ച്! 300 രൂപ പ്രൈം പാസ് അ‌വതരിപ്പിച്ച് ജിയോ ​
വാഴയിലയിൽ സദ്യ കഴിക്കുന്നതിന്റെ ഗുണങ്ങൾ! എങ്ങനെ കഴിക്കാം
ഭക്തി മയം! നമിത കാശിയിൽ, ചിത്രങ്ങൾ വൈറൽ
9 കാരറ്റ് സ്വര്‍ണം മതി വന്‍ ലാഭം നേടാം; വാങ്ങുമ്പോള്‍ ശ്രദ്ധിക്കാം
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം